
ബംഗ്ലാദേശില്‍ മുന്‍ ഇസ്കോണ്‍ പുരോഹിതന്‍ ചിന്‍മയ് കൃഷ്ണ ദാസിന്‍റെ അറസ്റ്റിന് ശേഷം ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം നടക്കുന്നു എന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകള്‍ ദേശിയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനിടെ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന വീഡിയോയല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ജനങ്ങളുടെ ഒരു സംഘം ഒരു കെട്ടിടം തകര്‍ക്കുന്നത് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്നലെ ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രം അടിച്ചു തകർക്കുന്ന സമാധാനപ്രിയരുടെ കലാപരിപാടികൾ 😡😡😡😡😡”
എന്നാല്‍ ശരിക്കും ഈ വീഡിയോ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ ദൃശ്യങ്ങളെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ ദി മെട്രോ ടിവി എന്ന യുട്യൂബ് ചാനലാണ് ഓഗസ്റ്റ് 29, 2024ന് പ്രസിദ്ധികരിച്ചത്. ഈ വീഡിയോയുടെ ശീര്‍ഷക പ്രകാരം ഈ വീഡിയോ സിറാജ്ഗഞ്ച് എന്ന നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അലി പഗലയുടെ ദര്‍ഗാഹ് ആണ്.
ജമ്മാത് എ ഇസ്ലാമിയുടെ മതമൌലികവാദികള്‍ സുഫി സ്ഥാപനങ്ങള്‍ക്കെതിരെ പല ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ സ്ഥാപനങ്ങളില്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് ഈ മതമൌലികവാദികള്‍ ആരോപിക്കുന്നത്. ഓഗസ്റ്റ് 5ന് ഷെയ്ഖ് ഹാസിന ബംഗ്ലാദേശ് വിട്ടു ഭാരതത്തിലേക്ക് പലായനം നടത്തിയ പിന്നിടാണ് ഇവരുടെ ആക്രമണങ്ങള്‍ കൂടിയത്. പല സുഫി സ്ഥാപനങ്ങളും ദര്‍ഗയും ജമാത് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതേ പോലെ ഒരു ദര്‍ഗ തകര്‍ക്കുന്ന വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഈ അടുത്ത കാലത്ത് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ഈ വീഡിയോയും ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ഈ വീഡിയോ സിറാജ്ഗഞ്ചിലെ കാസിപ്പുരില്‍ സ്ഥിതി ചെയ്യുന്ന അലി പഗല ദര്‍ഗാഹ് ആണ്. മതമൌലികവാദികള്‍ ഈ ദര്‍ഗ പൊളിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ആണ് ഇത്.
ഞങ്ങള്‍ ഈ സംഭവത്തെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കാലെര്‍ കാന്തോ എന്ന ബംഗ്ലാദേശിലെ മാധ്യമ വെബ്‌സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത വായിക്കാന്‍ – Kaler Kanto | Archived
ഈ വാര്‍ത്ത പ്രകാരം സിറാജ്ഗഞ്ച് കാസിപ്പുരില്‍ സ്ഥിതി ചെയ്യുന്ന അലി പഗ്ലെര്‍ മസ്ജിദ് ഒരു ആള്‍ക്കൂട്ടം ഓഗസ്റ്റ് 29ന് ആക്രമിച്ച് തകര്‍ത്തു. ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത് സ്ഥാനിയ പള്ളിയിലെ മൌലാന ഇമാം ഗോളം റബ്ബാനിയായിരുന്നു.
നിഗമനം
ബംഗ്ലാദേശില്‍ ഒരു സുഫി ദര്‍ഗാഹ് പൊളിക്കുന്ന ദൃശ്യങ്ങള്‍ ആണ് ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശില്‍ മതമൌലികവാദികള്‍ ഒരു ദര്‍ഗ പൊളിക്കുന്ന ദൃശ്യങ്ങള്‍ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
