തിരുപ്പതിയുടെ മുൻ PRO മുബീന നിഷ്ക ബീഗത്തിൻ്റെ പക്കൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ സ്വത്ത് എന്ന തരത്തിൽ സമൂഹ മാധ്യങ്ങളിൽ വ്യാജപ്രചാരണം    

False അന്തര്‍ദേശിയ൦ | International

മുസ്ലിം വനിതാ ഓഫീസർ മുബീന നിഷ്ക ബീഗത്തിൻ്റെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ആഭരണങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ  കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ   യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “*മുസ്ലിം വനിതാ ഓഫീസർ മുബീന നിഷ്ക ബീഗത്തിൻ്റെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ആഭരണങ്ങൾ* *വൈ.എസ്.ആർ കോൺഗ്രസ് ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്ത് തിരുപ്പതി ദേവസ്ഥാനത്ത് പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്നു…* *(എന്തൊരു മതേതരത്വം… 60 വർഷം കോൺഗ്രസ് നമ്മളെ പഠിപ്പിച്ചു…)* *ഇഡിയും രംഗത്തെത്തി… 👹👹* ”  

എന്നാല്‍ എന്താണ് ഈ സംഭവത്തിൻ്റെ  യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ ഇതിനു മുൻപും തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അന്ന് തിരുപ്പതിയുടെ പൂജാരിയുടെ പക്കൽ നിന്ന് കണ്ടെത്തിയ ആഭരണങ്ങൾ എന്ന തരത്തിലായിരുന്നു പ്രചാരണം. ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഞങ്ങൾ പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ വായിക്കാം.

Also Read | FACT CHECK: വീഡിയോ വെല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്വർണം പിടികൂടിയതിന്‍റെതാണ്; തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിയുടെ വീട്ടിൽ നടന്ന റെയ്ഡുമായി യാതൊരു ബന്ധവുമില്ല…

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് വീഡിയോയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. യൂട്യൂബിൽ കീവേഡ് സെർച്ച് ചെയ്ത് ഈ വീഡിയോ കണ്ടെത്താനും ഞങ്ങൾക്കു സാധിച്ചു. BBC Tamilൻ്റെ യുട്യൂബ് ചാനലിൽ പോലീസ് പത്രസമ്മേളനത്തിന്‍റെ വീഡിയോ ഞങ്ങൾ കണ്ടെത്തി.

Archived Link.

വാര്‍ത്തയിലെ വിവരണമനുസരിച്ച് തമിഴ്‌നാട് വെല്ലൂർ പോലീസ് മോഷ്ടിച്ച 15 കിലോ സ്വർണം കണ്ടെടുത്തു. ഈ നടപടിയെ കുറിച്ച് അറിയിക്കാൻ പൊലീസ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഈ മോഷണം വെല്ലൂറിലേ ജോയ് ആലുക്കാസ് ഷോറൂമിലാണ് നടന്നത്. ഈ കാര്യം നമുക്ക് താഴെ നൽകിയ പുതിയ തലമുറയുടെ വാർത്തയിൽ നിന്നും വ്യക്തമാകുന്നു.

റ്റിക്കാറാം എന്ന വ്യക്തിയെയാണ് പോലീസ് പിടികൂടിയത്. ഈ കേസിൽ ഡിസംബർ 20ന് ഒടുക്കത്തൂർ എന്ന സ്ഥലത്ത് നിന്ന് ഇയാളെ  പോലീസ് അറസ്റ്റ്ചെയ്തത്. ചോദ്യം ചെയ്യലിൽ യൂട്യൂബ് കണ്ട് മോഷണം നടത്തിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ഞങ്ങള്‍ വെല്ലൂരിലെ ഡി.ഐ.ജി. എ.ജി. ബാബുവുമായി ബന്ധപ്പെട്ടിരുന്നു.  അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:  “ഈ വീഡിയോ വെല്ലൂരിൽ അടുത്തിടെ നടന്ന സ്വർണ മോഷണവുമായി ബന്ധപ്പെട്ടതാണ്. ജെ. ശേഖർ റെഡ്ഡിയുമായി ഒരു ബന്ധവുമില്ല.”

തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ പി.ആർ.ഓ. ആയി പ്രവർത്തിച്ചിരുന്ന മുബീന നിഷ്ക ബീഗത്തിൻ്റെ പക്കത്തിൽ നിന്ന് ആദായനികുതി വകുപ്പ് റെയിഡ് നടത്തിയത്തോ വലിയ തോതിൽ ആഭരണങ്ങൾ കണ്ടെത്തിയതിനെ കുറിച്ച് യാതൊരു റിപോർട്ടുകൾ ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയില്ല. 

നിഗമനം

തിരുപ്പതി തിരുമല ദേവസ്ഥാനത്തിൻ്റെ മുൻ പി.ആർ.ഓ. മുബീന നിഷ്ക ബീഗത്തിൻ്റെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ആഭരണങ്ങൾ എന്ന തരത്തിൽ വീഡിയോ വെച്ച്  നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്വർണ ആഭരണ ശാലയില്‍ മോഷണം നടത്തിയ പ്രതിയിൽ നിന്ന് കണ്ടെടുത്ത സ്വർണമാണ് ഈ വീഡിയോയിൽ കാണുന്നത്.       

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:തിരുപ്പതിയുടെ മുൻ PRO മുബീന നിഷ്ക ബീഗത്തിൻ്റെ പക്കൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ സ്വത്ത് എന്ന തരത്തിൽ സമൂഹ മാധ്യങ്ങളിൽ വ്യാജപ്രചാരണം

Written By: Mukundan K  

Result: False