SIR നടപടി ഭയന്ന് ബംഗ്ലാദേശികളുടെ കൂട്ട പലായനം…? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

രാഷ്ട്രീയം

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വീടുതോറുമുള്ള പരിശോധനാ പരിപാടിയാണ് SIR (Special Intensive Revision). ഈ പ്രക്രിയയുടെ പ്രാഥമിക ലക്ഷ്യം തെറ്റുകളില്ലാത്ത ഒരു വോട്ടർ പട്ടിക തയ്യാറാക്കുക എന്നതാണ്.  യോഗ്യതയുള്ള ഓരോ പൗരനും തന്‍റെ പേര് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്താനും അനർഹമായ അല്ലെങ്കിൽ ഒന്നിലധികം തവണ ഒരേ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുന്ന പട്ടികയാണ് .

SIR നടപടികള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ നിന്ന് അതിര്‍ത്തി കടന്നു പോകുന്ന ബംഗ്ലാദേശികളുടെ ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

അതിര്‍ത്തി വേലിക്ക് അപ്പുറത്തേയ്ക്ക് ആളുകള്‍ കടന്നുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പശ്ചിമ ബംഗാളില്‍ നിന്ന് അതിര്‍ത്തി കടന്നു പോകുന്ന ബംഗ്ലാദേശികളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഫാസിസം എന്ന് പറഞ്ഞാൽ ഇതല്ലാതെ എന്താണ് ? പാവം ബംഗ്ലാദേശികൾ… എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു…? 2047 ൽ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കണം… അതിനായി മുണ്ടുമുറുക്കി ഉടുത്തു പണിയെടുത്ത പാവങ്ങളാണ്… അവരെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഫാസിസ്റ്റ് മോദി പുറത്താക്കുന്നു…

പാവങ്ങളെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ഒരു ബീമാനം പോലും വിട്ടില്ല… പാവങ്ങൾ നടന്നു പോകുന്നത് കണ്ടാ… ഗര്ഭിണികൾൾൾൾൾ…. കുട്ടികൾൾൾൾൾൾൾ… 😐😐

ഇക്കണക്കിനു കേരളത്തിലെ SIR കഴിയുമ്പോൾ ഇവിടെത്തെ ഹോട്ടലുകളും, കൺസ്ട്രക്ഷൻ ജോലികളും എല്ലാം നിലക്കുമല്ലോ…”

FB postarchived link

എന്നാല്‍, വീഡിയോ SIR നടപടിയുമായി ബന്ധപ്പെട്ട് അതിര്‍ത്തി കടന്നുപോകുന്നവരുടേതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഫൂങ്കോടലയില്‍ (Foonkotala) നിന്നുള്ള ദൃശ്യമാണിത്.

വസ്തുത ഇതാണ് 

വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ‘ഫൂങ്കോടല ശ്യാമ മാ വിടവാങ്ങല്‍’ എന്ന തലക്കെട്ടേടെ 2025 ഒക്ടോബര്‍ 30നാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള പശ്ചിമ ബംഗാള്‍ ഗ്രാമമായ ഫൂങ്കോടലയില്‍ നടന്ന ശ്യാമ പൂജയുടെ (കാളി പൂജ) നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണിതെന്ന് വിവരണത്തില്‍ പറയുന്നു.  

ഇതേ ഫേസ്ബുക്ക് യൂസറുടെ തന്നെ മറ്റൊരു വീഡിയോയും ലഭ്യമാണ്. 

നവംബര്‍ 4 നാണ് പശ്ചിമ ബംഗാളില്‍ SIR പ്രക്രിയ ആരംഭിക്കുന്നത്. പ്രചരിക്കുന്ന വീഡിയോ ഒക്ടോബര്‍ 30ന് നടന്ന ആഘോഷത്തിന്‍റെതാണ്. വീഡിയോയ്ക്ക് SIR നടപടിയുമായി യാതൊരു ബന്ധവുമില്ല.  വൈറല്‍ വീഡിയോ SIR നടപടിയുമായി ബന്ധപ്പെട്ടതല്ലെന്ന് വെസ്റ്റ് ബംഗാള്‍ പൊലീസ് എക്‌സില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

 ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഫുങ്കോട്‌ല ഗ്രാമത്തിലെ ശ്യാമ ദേവിയുടെ വിഗ്രഹം മാതഭംഗ നദിയില്‍ നിമജ്ജനം ചെയ്യുന്ന വീഡിയോ ആണിതെന്ന് കുറിപ്പില്‍ പോലിസ് വ്യക്തമാക്കുന്നു. 

പശ്ചിമ ബംഗാളില്‍ നിന്ന് ഇപ്പോള്‍ നിരവധി കുടിയേറ്റക്കാര്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ച് ആധാറും വോട്ടര്‍ ഐഡി കാര്‍ഡുകളും നേടിയ നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഇപ്പോള്‍ SIR പ്രവര്‍ത്തനത്തിനിടയില്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.. 

 ജൂലൈ മുതല്‍, 200-300 വരെയാളുകള്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ദിവസേന അതിര്‍ത്തിയില്‍ എത്തുന്നുണ്ട്. വോട്ടര്‍പട്ടികാ പരിഷ്‌ക്കരണം ആരംഭിച്ച ശേഷം ഈ പലായനം വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

നിഗമനം 


SIR നടപടിയു നേരിട്ട ശേഷം കൂട്ടത്തോടെ ഇന്ത്യയുടെ അതിര്‍ത്തി കടന്നുപോകുന്ന ബംഗ്ലാദേശികള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ, ഒക്ടോബര്‍ 30ന് പശ്ചിമബംഗാളിലെ ഫുങ്കോട്‌ല ഗ്രാമത്തില്‍ നടന്ന കാളി ദേവിയുടെ വിഗ്രഹനിമഞ്ജന ഘോഷയാത്രയുടെതാണ്. എസ്ഐആര്‍ നടപടിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

പ്രചരണം: SIR നടപടിയു നേരിട്ട ശേഷം കൂട്ടത്തോടെ ഇന്ത്യയുടെ അതിര്‍ത്തി കടന്നുപോകുന്ന ബംഗ്ലാദേശികള്‍വസ്തുത: പ്രചരിപ്പിക്കുന്ന വീഡിയോ, ഒക്ടോബര്‍ 30ന് പശ്ചിമബംഗാളിലെ ഫുങ്കോടല ഗ്രാമത്തില്‍ നടന്ന കാളി ദേവിയുടെ വിഗ്രഹനിമഞ്ജന ഘോഷയാത്രയുടെതാണ്. എസ്ഐആര്‍ നടപടിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Avatar

Title:SIR നടപടി ഭയന്ന് ബംഗ്ലാദേശികളുടെ കൂട്ട പലായനം…? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

Fact Check By: Vasuki S  

Result: False