തെലംഗാനയില്‍ കോണ്‍ഗ്രസ്‌ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് എത്തി. കോണ്‍ഗ്രസ്‌ നേതാവ് രേവന്ത് റെഡ്ഡി കഴിഞ്ഞ വ്യാഴായ്ച്ച പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തൊട്ട് മുമ്പ് രേവന്ത് റെഡ്ഡി കുടുംബാങ്ങങ്ങല്‍ക്കൊപ്പം ഗോപൂജ നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ അദ്ദേഹം സത്യപ്രതിജ്ഞ നടത്തുന്നതിന് തൊട്ട് മുമ്പ് നടത്തിയതല്ല പകരം ത്രെഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപ്പിക്കുന്നതിന് മുമ്പാണ് റെഡ്ഡി ഈ പൂജ നടത്തിയത്. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തെലംഗാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കുടുംബത്തോടെ ഗോപൂജ നടത്തുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

മുഖ്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് TELEGANA Congress CM Revath reddy - നടത്തുന്ന ഗോപൂജ കണ്ടോളൂ ( കണ്ണൂരിൽ പശുവിനെ റോഡിൽ ഇട്ട് കൊന്നു ബീഫ് ഫെസ്റ്റ് നടത്തിയ കോൺഗ്രസ്കാർക്ക് സമർപ്പിക്കുന്നു* )

എന്നാല്‍ ഈ വാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്‌ വെച്ച് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. V6 ന്യൂസ്‌ തെലുഗു എന്ന യുട്യൂബ് ചാനലാണ് നവംബര്‍ 30നാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തത്.

ഡിസംബര്‍ 3നാണ് തെലംഗാനയുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപ്പിച്ചത്. നവംബര്‍ 30നാണ് തെലംഗാനയില്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിന് മുമ്പാണ് രേവന്ത് റെഡ്ഡി ഗോപൂജ നടത്തിയത് എന്ന് വീഡിയോയുടെ വിവരണം വ്യക്തമാക്കുന്നു.

ലേഖനം വായിക്കാന്‍ - The Hindu | Archived Link

ഈ സംഭവം ദി ന്യൂസ്‌ മിനിറ്റ് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നവംബര്‍ 30ന് വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് രേവന്ത് റെഡ്ഡി തന്‍റെ കുടുംബാംഗങ്ങളോടൊപ്പം മഹബൂബ്നഗറിലെ വസതിയില്‍ ഗോപൂജ നടത്തിയിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - The News Minute | Archived Link

നിഗമനം

തെലംഗാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിഗോപൂജ ചെയ്തത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്നതിന് മുമ്പല്ല പകരം വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രേവന്ത് റെഡ്ഡി ഗോപൂജ ചെയുന്നത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്നതിന് തൊട്ട് മുമ്പല്ല; സത്യാവസ്ഥ അറിയൂ...

Written By: K. Mukundan

Result: Misleading