ഋഷി സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു—ദൃശ്യങ്ങളുടെ സത്യമിതാണ്…

Misleading അന്തര്‍ദേശീയ

ഗ്രേറ്റ് ബ്രിട്ടൺ പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ ഋഷി സുനക് ചില ചരിത്രങ്ങൾ തുടക്കം കുറിക്കുക കൂടിയാണ് ചെയ്തത്. ബ്രിട്ടനിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി.  കൂടാതെ ഇന്ത്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് അദ്ദേഹം. കൂടാതെ ഋഷി ബ്രിട്ടീഷ് വംശജനല്ലാത്ത ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. 

പ്രചരണം

 സുനക് ഭാര്യ അക്ഷത എന്നിവർ ഹിന്ദുത്വ അടയാളങ്ങൾ പതിപ്പിച്ച ഷോൾ കഴുത്തിലണിഞ്ഞ് ഹിന്ദു സന്യാസിമാരിൽ നിന്നും ആശിർവാദം വാങ്ങുന്ന ദൃശ്യങ്ങളാണ്  പ്രചരിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ഋഷി സുനക് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനുമുമ്പ് ഭഗവത്ഗീത തൊട്ടു വന്ദിക്കുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

FB postarchived link

എന്നാൽ ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ പ്രധാനമന്ത്രിയാവുന്നതിനു മുമ്പുള്ള പഴയ ദൃശ്യങ്ങളാണിത് എന്ന്  മനസ്സിലായി.  

വസ്തുത ഇങ്ങനെ

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2022 ഓഗസ്റ്റ് 18 ന് ഭക്തിവേദാന്ത മനോർ ക്ഷേത്രം സന്ദർശനത്തിന്‍റെ ചിത്രങ്ങൾ ഋഷി സുനക് തന്‍റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ പങ്കുവെച്ച ലിങ്കുകൾ ലഭിച്ചു. 

വൈറല്‍ വീഡിയോയിൽ കാണുന്ന അതേ വസ്ത്രങ്ങൾ തന്നെയാണ് ഋഷി സുനകും ഭാര്യ അക്ഷരയും ധരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ലണ്ടൻ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്തിവേദാന്ത മനോര്‍ എന്ന ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച സമയത്താണ് ഈ വീഡിയോ. ഋഷി സുനകിന്‍റെ ഭക്തിവേദാന്ത മനോർ ക്ഷേത്ര സന്ദർശനം പല മാധ്യമങ്ങളും റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.

ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാനുള്ള തെരെഞ്ഞെടുപ്പ് വേളയിലായിരുന്നു ഋഷിയുടെ ക്ഷേത്ര സന്ദർശനം. തെരെഞ്ഞെടുപ്പിൽ ലിസ് ട്രസിനോട് തോറ്റു. ട്രസിന്‍റെ സർക്കാർ 45 ദിവസത്തിന് ശേഷം രാജിവെച്ച അവസരം യുകെയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാകാൻ ഋഷിയ്ക്ക്  വഴിയൊരുക്കി.

2019 യുകെ പാർലമെന്‍റ് ചാൻസിലറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവത്ഗീത മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്താണ് യുകെയില്‍ എംപി ആയി ചുമതലയേറ്റത്. ഇതല്ലാതെ ഇത്തവണ പ്രധാനമന്ത്രിയായി  അധികാരമേറ്റപ്പോൾ അദ്ദേഹം ഭഗവത്ഗീതയെ പരസ്യമായി വണങ്ങിയെന്ന് ഇതുവരെയും വാർത്തകളോ വീഡിയോകളോ പുറത്തുവന്നിട്ടില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഭഗവത്ഗീത തൊട്ടു വണങ്ങിയശേഷം പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു രണ്ടുമാസം മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തിയതിന്‍റെ  വീഡിയോ ആണ്. ഋഷി സുനക്  പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഋഷി സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു—ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: MISLEADING