
രാത്രി ഒരു സംഘം വാതില്‍ തട്ടി ഗൃഹനാഥനെ പുറത്ത് വരുത്തുന്നു അതിന് ശേഷം അദ്ദേഹത്തെ ആക്രമിച്ച് വീട്ടില്‍ കയറി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു സംഘം കൈയ്യില്‍ പൈപ്പുകള്‍ പിടിച്ച് വീടിന്‍റെ മുറ്റത്ത് ഒളിച്ചിരിക്കുന്നതായി കാണാം. സംഘത്തിലെ ഒരാള്‍ വാതില്‍ തട്ടുന്നു. ഒരാള്‍ ടാപ്പ് തുറന്നു വിടുന്നു, എല്ലാവരും ഒളിക്കുന്നു. ഗൃഹനാഥന്‍ പുറത്ത് വന്നു ടാപ്പില്‍ നിന്ന് വെള്ളം വരുന്നത്ത് കണ്ട് ടാപ്പ് അടയ്ക്കാന്‍ അദ്ദേഹം ടാപ്പിന്‍റെ അടുത്ത് വരുന്നു. അതേ സമയം കവര്‍ച്ച സംഘത്തില്‍പെട്ട ഒരു വ്യക്തി ഗൃഹനാഥനെ പിന്നില്‍ നിന്ന് ആക്രമിക്കുന്നു. ഗൃഹനാഥനെ മര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ വിട്ടു ഇവര്‍ വീട്ടില്‍ കയറുന്നു. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “
#ജാഗ്രതൈ!!!
രാത്രിയിൽ നിങ്ങളുടെ വീടിന് പുറത്ത് എന്തെങ്കിലും ശബ്ദമോ ചലനമോ കേൾക്കുകയാണെങ്കിൽ ഉടൻ ലൈറ്റുകൾ ഓണാക്കുകയോ
പുറത്തിറങ്ങുകയോ ചെയ്യരുത്. ലൈറ്റ് ഓണാക്കാതെ ജനലിലൂടെ നോക്കുക. എന്തെങ്കിലും അസാധാരണമായത് ശ്രദ്ധയിൽപ്പെട്ടാൽ
ഉടൻ തന്നെ പോലീസിനെയും നിങ്ങളുടെ അയൽക്കാരെയും
വിളിക്കുക അവർ എത്താതെ. പുറത്തിറങ്ങാൻ ശ്രമിക്കരുത്.”
എന്നാല്‍ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ കണ്ടെത്തി. Karate and Fitness Tutorial എന്ന യുട്യൂബ് ചാനല്‍ ആണ് ഒക്ടോബര്‍ 2021ന് ഈ വീഡിയോ ആദ്യമായി പ്രസിദ്ധികരിച്ചത്.
ഈ വീഡിയോയില്‍ താഴെ ഇംഗ്ലീഷില്‍ ഈ വീഡിയോ ബോധവല്‍ക്കരണത്തിനായി സൃഷ്ടിച്ചതാണ് എന്ന നിരാകരണം നല്‍കിയിട്ടുണ്ട്.
ഞങ്ങള്‍ ഈ ചാനലിന്‍റെ ഉടമസ്ഥന്‍ അഷ്റഫുമായി ബന്ധപെട്ടു. ഈ വീഡിയോ ഒരു ശരിയായ സംഭവത്തിന്‍റെ മുകളില്‍ ബോധവല്‍ക്കരണത്തിനായി ഉണ്ടാക്കിയ ഒരു സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് അഷ്‌റഫ് വ്യക്തമാക്കി. ഇത്തരത്തില്‍ പല വീഡിയോകള്‍ അഷ്‌റഫിന്‍റെ ഫെസ്ബൂക്കും യുട്യൂബ് ചാനലിലും നമുക്ക് കാണാം.
മൂന്ന് കൊല്ലം മുന്‍പ് കണ്ണൂരില്‍ നടന്ന ഒരു കവര്‍ച്ചയെ കുറിച്ച് അറിഞ്ഞതിന് ശേഷമാണ് ഈ വീഡിയോയുണ്ടാക്കാന്‍ തിരുമാനിച്ചത് എന്ന് അഷ്‌റഫ് പറയുന്നു. അഷ്‌റഫ് പറയുന്ന സംഭവം കണ്ണൂരില്‍ ഒരു 74 വയസായ പി.കെ. ആയിഷയുടെ കൊലപാതകത്തിന്‍റെ സംഭവമാണ്. ഒക്ടോബര്‍ 2021ല്‍ ആയിഷയെ അവരുടെ വസതിയില്‍ ആക്രമിച്ച് കള്ളന്മാര്‍ അവരെ കൊന്നു. ഈ സംഭവത്തില്‍ കണ്ണൂര്‍ പോലീസ് ഒരു ആസാം സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു.
വാര്‍ത്ത വായിക്കാന്‍ – Mathrubhumi | Archived
Also Read | FACT CHECK: Is this a CCTV footage of a burglary in Sri Lanka? Find out the Truth…
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കവര്‍ച്ചയുടെ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോ മുന്ന് കൊല്ലം മുന്‍പ് സംഭവിച്ച ഒരു സംഭവത്തിനെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഉണ്ടാക്കിയതാണെന്നും അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കവര്‍ച്ചയുടെ വീഡിയോ സ്ക്രിപ്റ്റഡാണ്
Written By: Mukundan KResult: Misleading
