ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ലോകത്ത് ആദ്യമായി ആരംഭിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

വീഡിയോ ദൃശ്യങ്ങളിൽ ഒരു മുതിർന്ന സ്ത്രീ തമിഴ് ഭാഷയിൽ ഡ്രൈവറില്ലാത്ത ടാക്സി സർവീസിനെ കുറിച്ച് വിവരണം നൽകുന്നത് കാണാം. കാര്‍ ഉടൻ എത്തുമെന്നും ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസിന്‍റെ പ്രത്യേകതകൾ എങ്ങനെയാണെന്നും അവർ വിവരിക്കുന്നു. തുടർന്ന് അവരും ക്യാമറ ചിത്രീകരിക്കുന്ന വ്യക്തിയും കാറിനുള്ളിലേക്ക് പ്രവേശിക്കുന്നതും സ്റ്റിയറിങ്ങ് തനിയെ തിരിഞ്ഞു കാർ മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സിഗ്നൽ ആകുമ്പോൾ കാർ തനിയെ നിൽക്കുന്നതും കാണാം. ചെന്നൈയിൽ പുതുതായി ആരംഭിച്ചതാണ് ഈ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഡ്രൈവർ ഇല്ലാത്ത

ടാക്സി സർവീസ്

ചെന്നെയിൽ തുടങ്ങി....

#ചെന്നൈ

#ടാക്സി”

FB postarchived link

എന്നാൽ ഈ ടാക്സി സർവീസ് സത്യമാണെങ്കിലും ചെന്നൈയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിന് ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോയുടെ ദൈർഘ്യമുള്ള പതിപ്പ് യൂട്യൂബിൽ നിന്നും ലഭിച്ചു. അമേരിക്കയിലെ ഡ്രൈവറില്ലാ ടാക്സി സർവീസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാൽ വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നില്ല കാർ വന്ന് നിൽക്കുമ്പോൾ അതിൻറെ സൈഡിൽ എന്ന എഴുത്ത് കാണാം.

കൂടാതെ ഡ്രൈവിംഗ് സീറ്റ് ഇടതു സൈഡിലാണ് ഒരുക്കിയിട്ടുള്ളത്. വേമോയെ കുറിച്ച് ഗൂഗിളിൽ തിരിഞ്ഞപ്പോൾ ഇത് ഡ്രൈവർ ഇല്ലാത്ത കാറുകൾ സർവീസ് നടത്തുന്ന ഒരു കമ്പനിയുടേതാണ് എന്ന് വ്യക്തമായി . അമേരിക്കയിലാണ് കമ്പനി സർവീസ് നടത്തുന്നത്. “പത്തിലധികം സംസ്ഥാനങ്ങളിൽ ഞങ്ങൾ ഒരു ദശാബ്ദത്തിലേറെയായി പരീക്ഷിച്ചു, ഇന്ന് ഞങ്ങൾ ഫീനിക്സ്, സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ പൂർണ്ണമായും സ്വയംഭരണാധികാരമുള്ളതും പൊതുവായി ലഭ്യമായതുമായ റൈഡ്-ഹെയിലിംഗ് സേവനം സുരക്ഷിതമായി പ്രവർത്തിപ്പിക്കുന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റ് വിവരിക്കുന്നത്.

മുമ്പ് ഗൂഗിൾ സെൽഫ്-ഡ്രൈവിംഗ് കാർ പ്രൊജക്റ്റ് എന്നറിയപ്പെട്ടിരുന്ന വേമോ, ഒരു അമേരിക്കൻ ഓട്ടോണമസ് ഡ്രൈവിംഗ് ടെക്നോളജി കമ്പനിയാണ്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലാണ് ആസ്ഥാനം. ഇത് ആൽഫബെറ്റ് ഇങ്കി ഒരു ഉപസ്ഥാപനമാണ്. ഫീനിക്സ്, അരിസോണ, സാൻ ഫ്രാൻസിസ്കോ, CA എന്നിവിടങ്ങളിൽ വേമോ വാണിജ്യ റോബോടാക്സി സേവനങ്ങൾ നടത്തുന്നു, ലോസ് ആഞ്ചലസ്, ഓസ്റ്റിൻ, ബെല്ലെവ്യൂ, വാഷിംഗ്ടൺ, യുഎസിൽ പുതിയ സേവന പരിശോധനകൾ നടത്തുന്നു. 2020 ഒക്ടോബറിൽ, വാഹനത്തിൽ സുരക്ഷാ ഡ്രൈവർമാരില്ലാതെ പൊതുജനങ്ങൾക്ക് സേവനം നൽകുന്ന ആദ്യത്തെ റോബോടാക്സി സേവനമായി ഇത് മാറി. എന്നാണ് വെമോയെക്കുറിച്ച് ലഭ്യമായ വിവരണം.

വാഹനം നിർത്തിയിട്ടിരിക്കുന്ന സമയത്ത് വീഡിയോ ദൃശ്യങ്ങളിലെ യാത്രികര്‍ പുറത്തുള്ള ഒരു കെട്ടിടം ഓഡിയൻസിനെ കാണിക്കുന്നുണ്ട്. ഞങ്ങൾ ഈ കെട്ടിടത്തെക്കുറിച്ച് തിരഞ്ഞപ്പോൾ അമേരിക്കയിലെ അരിസോണയിലെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഹെയ്ഡന്‍ ലേക്ക് സൈഡ് എന്ന കെട്ടിടമാണ് എന്ന സൂചനകൾ ലഭിച്ചു. പ്രമുഖ ഷോപ്പിംഗ് സൈറ്റായ ആമസോൺ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിൽ കാണാം.

താഴെയുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക:

കെട്ടിടത്തിനു മുന്നിലെ സ്ട്രീറ്റ് ലൈറ്റുകൾ പോലും ഒന്നുതന്നെയാണ് എന്ന് വ്യക്തമാകും.

ലോകത്ത് ആദ്യമായി എവിടെയാണ് ഡ്രൈവറില്ല കാറുകൾ പ്രാബല്യത്തിൽ വന്നത് എന്നറിയാൻ ഞങ്ങൾ തിരഞ്ഞപ്പോൾ സിംഗപ്പൂരിലാണ് ഇതാദ്യമായി നിലവിൽ വന്നത് എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകൾ ലഭിച്ചു. ചെന്നൈയിൽ ഡ്രൈവറില്ലാ കാറുകൾ സർവീസ് ആരംഭിച്ചതായി ഇതുവരെ റിപ്പോർട്ടുകൾ ഒന്നുമില്ല. ഇത്തരത്തിൽ ഒരു സർവീസ് ആരംഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും അത് വാർത്തകളിൽ ഇടം പിടിക്കുമായിരുന്നു. പ്രചരിക്കുന്ന വീഡിയോ അമേരിക്കയില്‍ നിന്നുള്ളതാണെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഉറപ്പിക്കാനാകും.

പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റാണ്. വീഡിയോ ദൃശ്യങ്ങൾ ചെന്നൈയിൽ നിന്നുമുള്ളതല്ല അമേരിക്കയിലെ അരിസോണിൽ നിന്നുള്ളതാണ്. തമിഴ് സ്വദേശിയായ വനിത അവിടെ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണിത്. ചെന്നൈയുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ആരംഭിച്ചുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്...

Written By: Vasuki S

Result: Misleading