
ദൈവത്തിന് എല്ലായിടത്തും എത്താന്‍ പറ്റാത്തതിന് പകരമാണ് അമ്മമാരെ സൃഷ്ടിച്ചതെന്ന് പഴമൊഴിയുണ്ട്. ഇതിനെ അന്വര്‍ത്ഥമാക്കുന്നുവെന്ന് അനുസ്മരിപ്പിക്കും വിധം വിസ്മയാവഹമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രചരണം
വീഡിയോ നിരീക്ഷിച്ചാല്‍ തന്നെ ഇത് ചിത്രീകരിച്ച വീഡിയോ ആണെന്ന് ആര്‍ക്കും അനായാസം മനസ്സിലാകും. ഓരോ ഷോട്ടുകളും പ്രത്യേകമായി ചിത്രീകരിച്ചതാണ്. രണ്ടു നവജാത ശിശുക്കള്‍ ആശുപത്രി ഇക്യുബേറ്ററില്‍ കിടക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോയുടെ തുടക്കം. അതിലൊന്ന് ചാപിള്ളയാണെന്ന് വിവരത്തില്‍ പറയുന്നു. മാതാപിതാക്കൾ ഒരു ഇൻകുബേറ്ററിന് അടുത്ത് നിൽക്കുകയാണ്. ഒരാൾ അമ്മയ്ക്ക് നേരെ കൈകൾ നീട്ടി, മറ്റേയാൾ അനങ്ങുന്നില്ല. അമ്മയുടെ മുഖം കണ്ണീരിൽ കുതിര്‍ന്നു..
ഇതറിഞ്ഞ അമ്മ ചാപിള്ളയായ കുഞ്ഞിനെ ഒരു തവണ എടുക്കാന്‍ റൂമിലുള്ള ആശുപത്രി ജീവനക്കാരുടെ അനുവാദം തേടുന്നു. കുഞ്ഞിനെ അമ്മ നെഞ്ചോട് ചേര്‍ത്ത് ഏതാനും നിമിഷങ്ങള്‍ക്കകം കുഞ്ഞ് തന്‍റെ വിരലുകള്‍ പതുക്കെ ചലിപ്പിക്കുകയും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയും ചെയ്യുന്നു. മെഡിക്കൽ സംഘം പശ്ചാത്തലത്തിൽ സന്തോഷിക്കുന്ന ദൃശ്യങ്ങള്‍ കാണാം.
അമ്മയുടെ സ്നേഹത്തിന് മാന്ത്രികത ഉണ്ടെന്നും ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് പ്രാപ്തി ഉണ്ടെന്നും വീഡിയോയുടെ വിവരണം അറിയിക്കുന്നു. യഥാര്‍ഥത്തില്‍ നടന്ന സംഭവം എന്ന മട്ടിലാണ് വിവരണം നല്‍കിയിരിക്കുന്നത്. “*അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഒരു കുഞ്ഞ് മരിച്ചതായി ഡോക്ടർ അറിയിച്ചു. തന്നെ അവസാനമായി ആലിംഗനം ചെയ്യാൻ അനുവദിക്കണമെന്ന് അമ്മ ഡോക്ടറോട് അഭ്യർത്ഥിച്ചു. അമ്മ കുഞ്ഞിനെ കെട്ടിപ്പിടിച്ചപ്പോൾ… വീഡിയോ കാണൂ… അമ്മയും ദൈവവും തമ്മിൽ വ്യത്യാസമില്ല🙏🙏🥰*
വീഡിയോ, കടപ്പാട്, പ്രിൻസ് പൊങ്ങോട്.
♥♥♥♥️♥️💕💕💕♥️♥️♥️.”
എന്നാല്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെ തല്ലെന്നും ടിവി കൊമേഴ്സ്യല്‍ ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഈ ക്ലിപ്പ് ഒരു തായ് ബേബി കെയര്‍ ബ്രാൻഡിന്‍റെ പരസ്യത്തിൽ നിന്ന് എടുത്തതാണ്. ഇത് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ക്ക് 2011 ഫെബ്രുവരി 27 ലെ ഒരു യുട്യൂബ് വീഡിയോയില്‍ നിന്നും ലഭിച്ചു. വീഡിയോയുടെ വിവരണത്തില്‍ തായ്ലന്‍റിലെ ബേബി മൈല്‍ഡ് എന്ന ബ്രാന്‍റിന്‍റെ പരസ്യമാണിത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോയുടെ സ്രോതസായി മറ്റൊരു യുട്യൂബ് ലിങ്ക് നല്കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ ലിങ്കില്‍ നിന്നും കോപ്പിറൈറ്റ് പ്രകാരം വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്.
പ്രചരിക്കുന്ന വീഡിയോയിൽ, അവസാനം പരസ്യത്തില്‍ നിന്നുള്ളതാണ് എന്ന് സൂചിപ്പിക്കുന്ന ഭാഗം നീക്കം ചെയ്തിരിക്കുകയാണ്. യഥാർത്ഥ ക്ലിപ്പിന്റെ അവസാനത്തിൽ തായ് ഭാഷയിലുള്ള വാചകങ്ങള്‍ സ്ക്രീനിൽ ദൃശ്യമാകുന്നുണ്ട്. “മാതൃസഹജം”, “പ്രകൃതിയുടെ അത്ഭുതങ്ങൾ”. അടുത്തത് ഒരു തായ് ബേബി കെയർ ബ്രാൻഡിന്‍റെ പേരാണ്, ബേബി മൈൽഡ് എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
യഥാര്‍ഥത്തില്‍ ചാപിള്ളയായി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വീണ്ടും ജീവന്‍ നല്കാന്‍ സാധ്യമല്ല എന്നാണ് അനുഭവജ്ഞാനമുള്ള, മുതിര്‍ന്ന ഒരു ഗൈനക്കോളജിസ്റ്റ് ഞങ്ങളോടു വ്യക്തമാക്കിയത്. എന്നാല്‍ മരണതുല്യമായ അവസ്ഥയില്‍ അതായത് ശ്വാസം നിലച്ചിരിക്കുക, ശരീരം നിശ്ചലമായിരിക്കുക തുടങ്ങിയ അവസ്ഥകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തി എടുക്കാന്‍ സാധിക്കും. കുഞ്ഞിന്‍റെ ആരോഗ്യത്തിന് അമ്മയുടെ സ്നേഹവും കരുതലും ഒഴിച്ച് കൂടാനാവാത്തതാണ്.
നിഗമനം
ഈ വീഡിയോ ഒരു തായ് ബേബി കെയര്‍ ബ്രാൻഡിന്‍റെ പരസ്യത്തിൽ നിന്ന് എടുത്തതാണ്. അല്ലാതെ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. മാത്രമല്ല, ചാപിള്ളയായി ജനിച്ച കുഞ്ഞിനെ പുനരുജ്ജീവിപ്പിക്കുക സാധ്യമല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ തിരികെ കിട്ടി – വീഡിയോ തായ് ബേബി കെയര്‍ ബ്രാന്‍റിന്‍റെ പരസ്യമാണ്…
Fact Check By: Vasuki SResult: MISLEADING
