FACT CHECK: ഈ വീഡിയോ ഹത്രാസില്‍ ദളിതര്‍ പൊലീസിന് നേരെ കല്ലെറിയുന്നത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

ദേശിയം

യുപിയിലെ ഹത്രാസില്‍ ദളിതര്‍ യുപി പൊലീസിനുനേരെ കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ ഹത്രസിലെതല്ല പകരം കഴിഞ്ഞ മാസം ബലിയയില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ…

പ്രചരണം

Screenshot of Whatsapp Request

യുപിയിലെ ഹത്രാസില്‍ പോലീസുകാരെ ജനങ്ങള്‍ ഓടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണോ ഇത് എന്ന് സംശയം പ്രകടിപ്പിച്ച് ഞങ്ങളുടെ ചില വായനക്കാര്‍ ഈ വീഡിയോ അന്വേഷണത്തിനായി അയച്ചു. ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഇതിനോട് സമാനമായ അടിക്കുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ്‌ കണ്ടെത്തി. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: 

ഊപ്പിയിലെ ഹസ്രത്തിൽ യോഗിയുടെ സംഘി പോലീസിനെ ദളിദർ കല്ലെറിഞ്ഞു ഓടിക്കുന്നു…😁 സുമേഷ് കാവിപ്പട നയിച്ച എടപ്പാൾ ഓട്ടം ഓർമ്മ വരുന്നു 😀. ഇവിടെ സംഘിയാണ് ഓടിയതെങ്കിൽ അവിടെ സംഘിപൊലീസ്…ദളിദർ പ്രതികരിച്ചു തുടങ്ങി… ✌️✌

FacebookArchived Link

വീഡിയോയില്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നമുക്ക് കാണാം. വീഡിയോയുടെ ക്വാളിറ്റി അത്ര ശരിയല്ലാത്തതിനാല്‍ വീഡിയോയില്‍ കാണുന്ന ബോര്‍ഡുകളില്‍ എഴുതിയത് വായിക്കാന്‍ പറ്റില്ല. ജനകൂട്ടത്തില്‍ നിന്ന് രക്ഷപെടാനാണ് ഈ രണ്ട് പോലീസുകാര്‍ ഓടുന്നത് എന്ന് വീഡിയോയില്‍ നിന്ന് മനസിലാവുന്നു. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ ഞങ്ങള്‍ വീഡിയോയെ വിഭജിച്ചു. ഈ ഫ്രെമുകളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ ഞങ്ങള്‍ക്ക് ഇന്ത്യ ടി.വി.യുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

Screenshot: India TV news report

വാര്‍ത്ത‍യുടെ പ്രകാരം കഴിഞ്ഞ മാസം മൂന്നാം തിയതിയാണ് ഈ സംഭവം നടന്നത്. സംഭവസ്ഥലം ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ രസഡാ എന്ന ചെറിയൊരു ഗ്രാമമാണ്.  ഹത്രാസും ബലിയയും തമ്മില്‍ ഏകദേശം 158കിലോമീറ്റര്‍ അകലമുണ്ട്. പോസ്റ്റില്‍ വാദിക്കുന്ന പോലെ സംഭവത്തില്‍ ജാതീയമായ യാതൊരു ആംഗിളില്ല. വാര്‍ത്ത‍ പ്രകാരം ഒരു യുവാവിനെ പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ്‌ ഈ സംഭവമുണ്ടായത്. 

ഭാരത്‌ സമാചാര്‍ എന്ന ഹിന്ദി ന്യൂസ്‌ ചാനലും ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത‍ അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഭാരത് സമാചാരിന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം മര്‍ദനമേറ്റ ചെരുപ്പക്കാരന്‍റെ അമ്മായി ഇയാള്‍ക്കെതിരെ അനധികൃതമായി വിട്ടില്‍ കയിറി താമസിക്കുന്നു എന്ന് ആരോപ്പിച്ച് പരാതി കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്ന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചെരുപ്പകാരനോട് പരാതി ഇല്ലാതെയാക്കാന്‍ പൈസ ചോദിച്ചു എന്ന് ആരോപണമുണ്ട്. കാശ് നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ പോലീസ് തന്നെ അതിക്രൂരമായി മര്‍ദിച്ചു പിന്നിട് ആശുപത്രിയിലും കൊണ്ട് പോയി എന്നും ആരോപണമുണ്ട്. വാര്‍ത്ത‍യെ തുടര്‍ന്ന്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പണ്ട് ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മോജോ ന്യൂസ്‌ എന്ന യുട്യൂബ് ചാനല്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റ യുവാവിന്റെയും ബലിയയുടെ എസ്.പിയുടെയും പ്രസ്താവനകള്‍ നമുക്ക് കേള്‍ക്കാം. തന്‍റെ അമ്മായിയുടെ പരാതിയെ തുടര്‍ന്ന്‍ പോലീസ് തന്നെ മര്‍ദിച്ചു എന്ന് യുവാവ് പറയുന്നു. ബലിയ എസ്.പി. സഞ്ജയ്‌ യാദവ് പറയുന്നത് ഇങ്ങനെ: “പന്നാലാല്‍ എന്ന യുവാവിന്‍റെ അമ്മായി രാംദുലാരി ദേവി യുവാവിനെ താമസിക്കാന്‍ ഒരു മുറി നല്‍കിട്ടുണ്ടായിരുന്നു. ഈ മുറി ഒഴിവാക്കാന്‍ ആവശ്യപെട്ടാണ് രാംദുലാരി പോലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന്‍ യുവാവിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നിരുന്നു. അവിടെ എസ്.ഓ. ഇയാളെ ചോദ്യം ചെയ്തു. പന്നാലാല്‍ രാജ്ഭരിന്‍റെ ആരോപണമാണ് പോലീസ് സ്റ്റേഷനില്‍ തന്നെ മര്‍ദിക്കുകെയുണ്ടായി എന്നത്. പോലീസുകാര്‍ അപമര്യാദയായി പെരുമാറി. ഇതിനെ തുടര്‍ന്ന്‍ ജനങ്ങള്‍ റോഡ്‌ ജാം ചെയ്തിരുന്നു. എല്ലാ സംസാരിച്ചു കഴിഞ്ഞിരുന്നു ജനങ്ങള്‍ മാറാന്‍ തയാറായിരുന്നു പക്ഷെ ചില അരാജകവാദികള്‍ കാരണം അവിടെയുള്ള ജനങ്ങള്‍ ആക്രമാസക്തരായി. ഇതിനെ തുടര്‍ന്ന്‍ അവര്‍ പൊലീസിനുനേരെ കല്ലേറു നടത്തി.
അശ്രദ്ധ കാണിച്ചതിനാല്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജിനെയും ഹെഡ് കോണ്‍സ്റ്റബിലിനെയും സസ്പണ്ട് ചെയ്തിട്ടുണ്ട്. കുടാതെ പൊലീസിനുനേരെ കല്ലെറിഞ്ഞവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കും.

നിഗമനം

യുപിയിലെ ഹത്രാസില്‍ ദളിദര്‍ പോലിസിനുനേരെ കല്ലെരിഞ്ഞു ഓടിക്കുന്നു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ യുപിയിലെ ബലിയ ജില്ലയിലെതാണ്. സംഭവം സെപ്റെബെര്‍ 3, 2020നാണ് സംഭവിച്ചത്. ഒരു യുവാവിനെ മര്‍ദിച്ചു എന്നാരോപണത്തെ തുടര്‍ന്ന്‍ ഗ്രാമവാസികള്‍ പൊലീസിനുനേരെ കലെരിയുന്നത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റായ അടികുരിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്.

Avatar

Title:ഈ വീഡിയോ ഹത്രാസില്‍ ദളിതര്‍ പൊലീസിന് നേരെ കല്ലെറിയുന്നത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading