മതപരിവർത്തനത്തിനെതിരെ ആസാമിൽ ആദിവാസി സമൂഹത്തിന്റെ വൻ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഝാര്‍ഖണ്ഡിൽ നടന്ന റാലിയുടെ ദൃശ്യങ്ങൾ  

Misleading Social

മതപരിവർത്തനത്തിനെതിരെ ആസാമിൽ ആദിവാസി സമൂഹത്തിന്റെ വൻ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ആദിവാസി സമൂഹത്തിൻ്റെ ഒരു റാലി നടക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ  കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“മതപരിവർത്തനത്തിനെതിരെ ആസാമിൽ ആദിവാസി സമൂഹത്തിന്റെ വൻ പ്രതിഷേധം. മതപരിവർത്തനം നിർത്തിയില്ലെങ്കിൽ എല്ലാത്തിന്റെയും നെഞ്ചും കൂടു പറിച്ചുകീറി കാട്ടിലേറിയും എന്നാണ് ആദിവാസി നേതാവിന്റെ താക്കീത് പണ്ട് ത്രിപുരയിൽ ആദിവാസി യുവതിയെ ബംഗ്ലാദേശികൾ ഉപദ്രവിച്ചതിന്റെ പേരിൽ എല്ലാത്തിന്റെയും വയറും നെഞ്ചും അമ്പു തുളച്ചു കയറിയത് നാം കണ്ടതാണ്.”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് Xൽ ഒരു പോസ്റ്റ് കണ്ടെത്തി. ഈ പോസ്റ്റിൻ്റെ പ്രകാരം വീഡിയോയിൽ കാണുന്ന സ്ത്രീയുടെ പേര് നിഷ ഭഗത് എന്നാണ്. ഞങ്ങൾ നിഷ ഭഗത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ സരണ സമുദായത്തിലെ ഒരു നേതാവാണെന്ന് കണ്ടെത്തി. 

നിഷ കുമാരി ഭഗത് എന്ന പേരിൽ ഇവരുടെ ഫേസ്‌ബുക്ക് പേജ് ഉണ്ട്. ഫേസ്ബുക് പേജിൽ നൽകിയ വിവരം പ്രകാരം നിഷ കേന്ദ്രിയ സരണ സമിതി എന്ന സംഘടനയുടെ മഹിളാ മോർച്ചയുടെ ദേശിയ അധ്യക്ഷയാണ്. ഈ പേജിൽ ഞങ്ങൾ പരിശോധിച്ചപ്പോൾ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പിൻ്റെ മുഴുവൻ വീഡിയോ ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോ ഛത്ര എന്ന നഗരത്തിൽ സരണ സംഘടനകൾ നടത്തിയ ഒരു റാലിയുടേതാണ്.

Archived

ഈ മുഴുവൻ പ്രസംഗം കേട്ടപ്പോൾ ഈ റാലി കുഡമി (കുർമി) വർഗ്ഗത്തിൽ പെട്ടവർക്ക് പട്ടികവർഗ പദവി നൽകുന്നത്തിനെതിരെയാണ് നിഷ കുമാരി ഭഗത് പറയുന്നത് എന്ന് വ്യക്തമായി. ഝാര്‍ഖണ്ഡിൽ സരണ പോലെയുള്ള ആദിവാസികൾക്ക് ലഭിക്കുന്ന ST പദവി ഝാര്‍ഖണ്ഡിലെ കർഷക വർഗ്ഗമായ കുർമികൾക്ക് നല്‍കുന്നത് എന്നാണ് നിഷ ഭഗത് പറയുന്നത്. നിഷ ഭഗത് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പത്രത്തിൻ്റെ കട്ടിങ് പങ്ക് വെച്ചിട്ടുണ്ട്. 

പോസ്റ്റ് കാണാൻ – Instagram | Archived

ഈ പോസ്റ്റ് പ്രകാരം ഈ റാലി 7 നവംബറിന്  ഝാര്‍ഖണ്ഡിലെ ഛത്രയിലാണ് ഈ റാലി നടന്നത്. കുഡ്‌മി ജാതിക്ക് പട്ടികവർഗ പദവി നൽകുന്നത്തിനെതിരെ  പ്രതിഷേധിച്ച് ആദിവാസികളുടെ അധികാരം സംരക്ഷിക്കാനാണ് ഈ റാലി സംഘടിപ്പിച്ചത് എന്ന് നിഷ പറയുന്നു.  

നിഗമനം

മതപരിവർത്തനത്തിനെതിരെ ആസാമിൽ ആദിവാസി സമൂഹത്തിന്റെ വൻ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഝാര്‍ഖണ്ഡിൽ കുർമി ജാതിയെ പട്ടികവർഗ്ഗ പദവി നൽകുന്നത് പ്രതിഷേധിച്ച്‌ സരണ ഗോത്രത്തിൽ പെട്ടവർ നടത്തിയ റാലിയുടേതാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മതപരിവർത്തനത്തിനെതിരെ ആസാമിൽ ആദിവാസി സമൂഹത്തിന്റെ വൻ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഝാര്‍ഖണ്ഡിൽ നടന്ന റാലിയുടെ ദൃശ്യങ്ങൾ  

Fact Check By: Mukundan K  

Result: Misleading