അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ അയോധ്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പ്രതിഷ്ഠാ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ക്ഷണക്കത്തുകള്‍ നല്കുന്നുണ്ട്. ഇതുകൂടാതെ പ്രധാനമന്ത്രി മോദി വീടുകളിലെത്തി ആളുകളെ ക്ഷണിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുന്നതും പാതയോരത്ത് കാത്തു നില്‍ക്കുന്ന ജനങ്ങളെ കൈകളുയര്‍ത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വീടുകള്‍ തോറും കയറിയിറങ്ങി പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പ്രധാന സേവകൻ ശ്രീരാമചന്ദ്രന്റെ ഗൃഹപ്രവേശത്തിന് ക്ഷണപത്രികയുമായി വീടുകളിൽ സമ്പർക്കത്തിൽ 🚩

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. അയോധ്യ പ്രാണപ്രതിഷ്ഠയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

വസ്തുത ഇതാണ്

വീഡിയോ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ബിജെപിയുടെ സോഷ്യൽ മീഡിയ സെൽ എന്ന ഒരു പേജിൽ ഇതേ ദൃശ്യങ്ങൾ നൽകിയിട്ടുള്ളത് കണ്ടു . “രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്ന ഒരാൾ അയോധ്യയിലെ തെരുവുകളിൽ സാധാരണക്കാരനും ദരിദ്രനുമായ ഒരാളുടെ വീട്ടിൽ അപ്രതീക്ഷിതമായി എത്തുമെന്ന് സങ്കൽപ്പിക്കാൻ കഴിയുമോ. വെറുതെ സങ്കൽപ്പിക്കുക! ശരിക്കും പറഞ്ഞാൽ മോദിക്കു മാത്രം കഴിയുന്ന ലാളിത്യം. അതിശയകരവും അതുല്യവും സങ്കൽപ്പിക്കാനാവാത്തതും....”

ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2023 ഡിസംബർ 30ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. അയോധ്യയിലെ ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ പത്താംകോടി ഉപഭോക്താവായി മാറിയ സ്ത്രീയുടെ വീട്ടിൽ മോദി ചായ കുടിക്കുന്നു എന്ന തലക്കെട്ടില്‍ ബിജെപി ഇതേ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

ഉജ്ജ്വല യോജനയും പത്താം കൂടി ഉപഭോക്താവിനെ മോദി നേരിട്ട് വീട്ടിലെത്തി കണ്ടത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇതേക്കുറിച്ചുള്ള റിപ്പോർട്ട് വന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് ആരെയെങ്കിലും നേരിട്ട് ക്ഷണിച്ചതായി ഇതുവരെ വാർത്തകൾ ഒന്നുമില്ല ഉജ്വൽ യോജനയുടെ പത്താംകോടി ഉപഭോക്താവിനെ പ്രധാനമന്ത്രി നേരിട്ടു സന്ദർശിച്ച വീഡിയോ ആണ് തെറ്റായ വിവരണവുമായി പ്രചരിക്കുന്നത്

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പൊതുജനങ്ങളെ വീടുകളിൽ എത്തി നേരിട്ട് ക്ഷണിക്കുന്നു എന്ന വിവരണത്തോടെ പ്രചരിക്കുന്നത് ഉജ്ജ്വല്‍ യോജനയുടെ പത്താംകോടി ഉപഭോക്താവിനെ പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങളാണ്. പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ഇതുവരെ ആരെയെങ്കിലും നേരിട്ട് ക്ഷണിച്ചതായി വാർത്തകൾ ഇല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്ക് വീടുകളിലെത്തി ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന പ്രധാനമന്ത്രി’ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്...

Written By: Vasuki S

Result: False