രാജസ്ഥാനിൽ ബസ്സിൽ ഡ്രൈവര്‍ സീറ്റിനുവേണ്ടി തര്‍ക്കിക്കുന്ന യുവതി… വീഡിയോയുടെ സത്യമിതാണ്…

സാമൂഹികം

രാജസ്ഥാനിൽ ഈയിടെ ഒരിടത്ത് ബസ്സിൽ സീറ്റിനുവേണ്ടി ഉണ്ടായ വിചിത്രമായ തര്‍ക്കം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  

പ്രചരണം

അറിവിൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു യുവതി ബസ്സിൽ കയറിയപ്പോള്‍ ,  ഡ്രൈവറുടെ സീറ്റിൽ തനിക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു എന്ന മട്ടിലുള്ള  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.  ഒരു യുവതി ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നതും പുറത്തുനിൽക്കുന്ന ഡ്രൈവര്‍ അടക്കമുള്ള മറ്റുള്ളവര്‍ യുവതിയുമായി തർക്കിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, തിരക്കേറിയ ബസിൽ കയറുന്നു. അമ്മയ്ക്ക് സീറ്റ് കിട്ടി. മകളും ഒരെണ്ണം തിരഞ്ഞു,

അവസാനം ഡ്രൈവർ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അതിലിരിക്കുന്നു.

ഡ്രൈവർ വന്ന് സ്ത്രീയോട് തന്റെ സീറ്റ് ഒഴിയാൻ ആവശ്യപ്പെടുമ്പോൾ, അവനോട് പിന്നിൽ പോയി എവിടെയെങ്കിലും ഇരിക്കാൻ പറയുന്നു.

ബസ് ഓടിക്കണമെന്ന് അവൻ പറയുമ്പോൾ, മറ്റേതെങ്കിലും സീറ്റിൽ നിന്ന് ഡ്രൈവ് ചെയ്യാൻ അവൾ അവനോട് ആവശ്യപ്പെടുന്നു. അവളുടെ അമ്മായിയമ്മയും അവളെ പിന്തുണയ്ക്കുന്നു..

ഇത്തരം ഇന്ത്യയിൽ BJP വിജയിച്ചില്ലെങ്കിലേ അത്ഭുതപെടേണ്ടതുള്ളു…. 😜😂🙆️🤦‍😜

Incredible India !!!! 😁” 

FB postarchived link

എന്നാൽ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമല്ലെന്നും പ്രത്യേകം ചിത്രീകരിച്ചതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ വീഡിയോയുടെ കൂടുതൽ ദൈർഘമേറിയ പതിപ്പ് ഒരു ഫേസ്ബുക്ക് പേജിൽ നിന്നും ലഭിച്ചു. 

ഡ്രൈവറുമായി വാക്കു തർക്കം ഉണ്ടാകുന്നതിന് മുമ്പുള്ള ദൃശ്യങ്ങളും ഈ വീഡിയോയിൽ കാണാം. 2020 ജൂലൈ 31 നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.  പ്രത്യേകം ചിത്രീകരിച്ച വീഡിയോ ആണിതെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ ഫേസ്ബുക്കിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

സംവിധായകൻ എന്ന് അനുമാനിക്കുന്ന ഒരാൾ ക്യാമറയ്ക്ക് പിന്നിൽ ചിത്രീകരണത്തിനായി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.  അഭിനേതാക്കൾ ഈ വ്യക്തിയുടെ നിർദ്ദേശാനുസരണം അഭിനയിക്കുന്നതും കാണാം . വീഡിയോ പ്രസിദ്ധീകരിച്ച പ്രൊഫൈല്‍ – Neta Tarar Bishnoi എന്ന വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ വീഡിയോയുടെ വിവരണത്തില്‍ ലഭ്യമാണ്. ഞങ്ങളുടെ പ്രതിനിധിക്ക് അദ്ദേഹം നല്‍കിയ  വിശദീകരണം ഇങ്ങനെ: “ഞാന്‍ ഡിജിറ്റല്‍ ക്രിയേറ്റര്‍ ആണ്. ഇത് ഞങ്ങള്‍ വിനോദത്തിന് വേണ്ടി ഷൂട്ട് ചെയ്തതാണ്. പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ട്.”  ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ ഇവരുടെ നിരവധി വീഡിയോകൾ ഞങ്ങൾക്ക് ലഭിച്ചു. വിനോദത്തിന് വേണ്ടി ചിത്രീകരിച്ച വീഡിയോകൾ ആണ്. ഇവയെ എന്നും യാഥാർത്ഥ്യമല്ലെന്നും ഡിസ്ക്രിപ്ഷൻ നൽകിയിട്ടുണ്ട്. ഈ വീഡിയോയിൽ നിന്നും ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്ത് എടുത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ് . ഡ്രൈവറുടെ സീറ്റിൽ ഇരിക്കണമെന്ന് യുവതി വാശിപിടിക്കുന്ന ദൃശ്യങ്ങൾ വിനോദത്തിനുവേണ്ടി പ്രത്യേകം ചിത്രീകരിച്ചതാണ്. യഥാർത്ഥത്തിൽ നടന്ന സംഭവമല്ല. വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ഫേസ്ബുക്കിൽ ലഭ്യമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാജസ്ഥാനിൽ ബസ്സിൽ ഡ്രൈവര്‍ സീറ്റിനുവേണ്ടി തര്‍ക്കിക്കുന്ന യുവതി… വീഡിയോയുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: MISLEADING