
മയക്കുമരുന്നിൻറെ ലഹരിയിൽ കോളേജ് പിള്ളേരുടെ വീഡിയോ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ കേരളത്തിലെതാണ് എന്നും ചിലർ വിശ്വസിച്ചിട്ട് ഈ വീഡിയോ സോഷ്യൽ മീഡിയ യിൽ പങ്ക് വെക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് വീഡിയോയിൽ കാണുന്ന സംഭവത്തി ൻറെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ വീഡിയോയിൽ നമുക്ക് ചില കോളേജ് വിദ്യാർഥികൾ ലഹരിയിൽ കാണാം. ഈ വീഡിയോ യോടൊപ്പം പോസ്റ്റിൽ നൽകിയ അടിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ മക്കളുടെ പോക്ക് എങ്ങോട്ടാണ് ഇവരുടെ ഭാവി എങ്ങനെയാകും ഇത് കേരളത്തിലാണോ ഇങ്ങനെ പോയാൽ എങ്ങനെയാകും കഷ്ടം
”
എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തി ൻറെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ എടുത്ത് ഗൂഗിളിൽ റിവേര്ഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് താഴെ നൽകിയ ഈ ട്വീറ്റ് ലഭിച്ചു.
കന്നഡ ഭാഷയിൽ എഴുതിയ ഈ ട്വീറ്റിൽ പറയുന്നത് ഈ പിള്ളേർ കർണാടക യിലെ ഷിമോഗയിലെ PESIT കോളേജിലെയാണ്. ഇവർ കഞ്ചാവ് അടിച്ചിട്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്നും ട്വീറ്റിൽ ആരോപ്പിക്കുന്നു. ഞങ്ങൾ ഈ വിവരം വെച്ച് സമൂഹ മാധ്യമങ്ങളിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തിനെ കുറിച്ച കന്നഡ മാധ്യമങ്ങളിൽ വന്ന പല വാർത്തകൾ ലഭിച്ചു.
ഷിമോഗ എസ്.പി. ബി.എം. ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് ഈ സംഭവത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “കോളേജ് പിള്ളേർ കഞ്ചാവാടിച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുനത്ത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ ശേഷം ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. വീഡിയോ യിൽ കാണുന്ന വിദ്യാർഥികൾ കോളേജ് ബങ്ക് അടിച്ച് കള്ളു ഷാപ്പിൽ പോയി മദ്യപിച്ചു . മദ്യപിച്ചത്തിനെ ശേഷം തിരിച്ച് വീട്ടിലേക്ക് പോകാൻ ബസ് എടുക്കാൻ ബസ് സ്റ്റോപ്പിൽ ഇവർ എത്തിയപ്പോഴാണ് ഈ സംഭവം കോളേജ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഈ വിദ്യാർത്ഥികളെ യും അവരുടെ രക്ഷിതാക്കളെയും ഞങ്ങൾ കൌൺസിലിംഗിന് ആയിച്ചിട്ടുണ്ട് കൂടാതെ ബാർ ഉടമസ്ഥൻ പ്രായംപൂർത്തിയാകാത്ത കുട്ടികളെ മദ്യം വിക്കുന്നത് എക്സൈസ് ഡിപാർട്ട്മെൻറിൻറെ ശ്രദ്ധയിൽ ഞങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഇന്നി അവർ ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. ”
നിഗമനം
ലഹരിയിൽ ഇരിക്കുന്ന കോളേജ് വിദ്യാർത്ഥികളുടെ വീഡിയോ കേരളത്തിലെതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. കൂടാതെ വീഡിയോയിൽ കാണുന്ന പിള്ളേർ മയക്കുമരുന്നല്ല സേവിച്ചത്, ഇവർ മദ്യലഹരിലാണ് ഇങ്ങനെ പെരുമാറുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി
ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച്
സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ലഹരിയിലുള്ള കോളേജ് വിദ്യാർത്ഥികളുടെ വൈറൽ വീഡിയോ കേരളത്തിലെതല്ല ; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
