
അബ്ദുൽ എന്ന വ്യക്തി സ്‌കൂൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതും പിന്നീട് പോലീസ് ഇയാളെ പിടികൂടി പരേഡ് ചെയ്യിപ്പിക്കുന്നത്തിൻ്റെയും ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് സംഭവങ്ങൾ കാണാം. ആദ്യം ഒരു മോട്ടോർസൈക്കിൾ ഓടിച്ച് പോകുന്ന വ്യക്തി സ്കൂൾ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായി കാണാം രണ്ടാമത്തെ രംഗത്തിൽ ഒരു വ്യക്തിയെ പോലീസ് റോഡിൽ പരേഡ് ചെയ്ത് കൊണ്ടുപോകുന്നതായി നമുക്ക് കാണാം. ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ അടുക്കിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “മുഹമ്മദ് അബ്ദുൾ എന്ന മു&സ്ലിം തീവ്ര&വാദി എല്ലാ ദിവസവും സ്കൂൾ പെൺകുട്ടികളെ തന്റെ ബൈക്കിൽ വന്ന് ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നു.. ഇവന്റെ തെമ്മാടിത്തരം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പോലീസ് റോഡിലൂടെ നടത്തി സമ്മാനങ്ങൾ കൊടുക്കുന്ന ദൃശ്യം.. 🔥🔥🔥”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങൾ ഇതിനെ മുൻപും തെറ്റായ വിവരണം ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകേയുണ്ടായിട്ടുണ്ട്. അന്ന് ഞങ്ങൾ ഇതിൻ്റെ സത്യാവസ്ഥ കണ്ടെത്തി പ്രസിദ്ധികരിച്ച ഫാക്ട് ചെക്ക് റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.
ഞങ്ങൾ രണ്ട് സംഭവങ്ങളുടെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. മോട്ടോർസൈക്കിൾ ഓടിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഭവം നടന്നത് ഉത്തർ പ്രാദേശിലല്ല മഹാരാഷ്ട്രയിലെ പർഭണിയിലാണ്. ഈ സംഭവത്തിനെ കുറിച്ചുള്ള വാർത്ത നമുക്ക് താഴെ കാണാം.
ഈ വാർത്ത പ്രകാരം നമ്മൾ ദൃശ്യങ്ങളിൽ കാണുന്ന സംഭവം മഹാരാഷ്ട്രയിലെ പർഭണിയിലാണ് സംഭവിച്ചത്. ഡിസംബർ 6, 2024ന് കോളേജിൽ നിന്ന് കൂട്ടുകാരിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്ന ഒരു യുവതിയെ മുഹമ്മദ് അസ്‌ലം മുഹമ്മദ് സലിം എന്നാണ് ഈ പീഡകൻ്റെ പേര്. മഹാരാഷ്ട്ര പോലീസ് ഇയാളെ പർഭണി ജില്ലയിൽ തന്നെയുള്ള പറളിയിലെ ധർമ്മപുരിയിൽ നിന്ന് പിടികൂടി.
പോലീസ് പ്രതിയെ പിടിച്ച് കൊണ്ട് പോകുന്ന വീഡിയോ മധ്യപ്രദേശിലെ ഗാഢർവാരയിൽ മധുർ ചൗരസ്യ എന്ന ഒരു വ്യക്തിയുടെ കൊലപാതകം നടത്തിയ പ്രതി വികാസ് കുച്ച്ബന്ദിയെ പോലീസ് പിടിച്ച് കൊണ്ട് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണ് നാം കാണുന്നത്. ഈ സംഭവവും ഉത്തർ പ്രദേശിലെതല്ല.
വാർത്ത പ്രകാരം പൈസയുടെ ഇടപാടിനെ തുടർന്നാണ് ഇയാൾ ഈ കൊലപാതകം ചെയ്തത്. ഞങ്ങൾ നരസിംഹപുർ എസ്.പി. മൃഗാഖി ഡെക്കയുമായി ബന്ധപെട്ടു. “ഈ സംഭവം മദ്ധ്യം പ്രദേശിലെ ഗാഢർവാരയിലാണ് സംഭവിച്ചത്. ഈ സംഭവം ഉത്തർ പ്രദേശിലെതല്ല.” എന്ന് അവർ വ്യക്തമാക്കി.
നിഗമനം
അബ്ദുൽ എന്ന വ്യക്തി സ്‌കൂൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതും പിന്നീട് പോലീസ് ഇയാളെ പിടികൂടി പരേഡ് ചെയ്യിപ്പിക്കുന്നത്തിൻ്റെയും ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വിഡിയോയിൽ കാണുന്ന രണ്ട് സംഭവങ്ങൾ വ്യത്യസ്തമാണ്. മഹരാഷ്ട്രയിൽ സ്കൂൾ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൻ്റെ ദൃശ്യവും മധ്യപ്രദേശിൽ കൊല്ല കേസിൽ അറസ്റ്റ് ആയ ഒരു പ്രതിയുടെ ദൃശ്യവും ചേർത്തിയിട്ടാണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:മഹാരാഷ്ട്രയും മധ്യ പ്രദേശിലും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ ചേർത്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം
Fact Check By: Mukundan KResult: Misleading


