
വിവരണം
“ഈ മാസ് എന്നൊക്കെ പറയുന്നത് ഇതിനെ ആയിരിക്കും അല്ലേ…?
പുടിൻ അച്ചായൻ ഇഷ്ട്ടം ❤️” എന്ന വാചകതോടൊപ്പം 2019 ഏപ്രിൽ 27 ന് Soldiers Of Cross എന്ന ഫെസ്ബൂക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റിൽ റഷ്യയുടെ രാഷ്‌ട്രപതി വ്ലാദിമിർ പുടിന്റെ ചിത്രവും അതോടൊപ്പം ഒരു വാചകവും നൽകിയിട്ടുണ്ട്. ഈ വാചകം പുടിൻ പറഞ്ഞതാണെന്ന് പോസ്റ്റ് അറിയിക്കുന്നു. ചിത്രത്തിൽ എഴുതിയ വാചകം ഇപ്രകാരം:
“തീവ്രവാദികളോട് ക്ഷമിക്കുക എന്നത് ദൈവത്തിന്‍റെ ജോലിയാണ്; അവരെ ദൈവത്തിനടുത്തേയ്ക്ക് അയക്കുക എന്നത് എന്‍റെതും-വ്ലാദമിർ പുടിൻ ”
ഈ ‘മാസ്’ ഡയലോഗ് വ്ലാദമിർ പുടിൻ പ്രയോഗിച്ചിട്ടുണ്ടാവാമെന്ന് വിശ്വസിക്കാം കാരണം അദ്ദേഹം ഇങ്ങനെയുള്ള ബോള്‍ഡ് പ്രസ്താവനകൾ പലയിടത്തും നടത്തിയിട്ടുണ്ട്. വളരെ അധികം ഷെയറുകൾ വന്നിട്ടുള്ള ഈ പോസ്റ്റിന് ലഭിച്ച കമന്റുകൾ പരിശോധിച്ചപ്പോൾ മുഹമ്മദ് നുബീദിന്‍റെ കമന്റ് ശ്രദ്ധയിൽപ്പെട്ടു.

പുടിൻ ഇങ്ങനെ ഒന്ന് പറഞ്ഞിട്ടില്ല എന്ന് നുബീദ് ഇവിടെ അറിയിക്കുകയുണ്ടായി.പുടിന്റെ പേരിലുള്ള പ്രസ്താവനകളിൽ വളരെ അധികം പ്രചാരം ലഭിച്ച ഒന്നാണിത്. യാഥാർത്ഥത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നോ ? നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഞങ്ങൾ ഇതേപ്പറ്റി കൂടതലറിയാനായി ഈപ്രസ്താവനയുടെ വിശദാംശങ്ങൾ ഗൂഗിളിൽ അന്വേഷിച്ചു. അന്വേഷണത്തിന്റെ പരിണാമങ്ങളിൽ ഈ പ്രസ്താവന പുടിൻ നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന പല വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു.
2015 ലാണ് ഈ സംഭവംനടന്നത്. റഷ്യ ടുഡേ എന്ന മാധ്യമത്തിൽ ജോലി ചെയ്യുന്ന ഒരു ന്യൂസ് എഡിറ്റർ റെമി മലൂഫ് ഫെസ്ബൂക്കിൽ ഈ പ്രസ്താവന കണ്ടിരുന്നു.അത് അവർ ട്വിറ്ററിൽ പങ്കു വെച്ചു. ഇതുകണ്ട് തെറ്റിദ്ധരിച്ച് Fox Nation പോലെയുള്ള വെബ്‌സൈറ്റുകൾ ഈവാർത്ത പ്രസിദ്ധീകരിച്ചു. ഈ പ്രസ്താവന ഇങ്ങനെ ഫെസ്ബൂക്ക്, റെഡിറ്റ്, 9-Gags എന്നി സാമൂഹ്യ മാധ്യമങ്ങളിലും തുടർന്ന് അവതരിപ്പിക്കപ്പെട്ടു.
ഈ പ്രസ്താവന പുടിൻ നടത്തിയിട്ടില്ലെന്നു മനസിലാക്കിയശേഷം റെമി മാലൂഫ് ട്വിറ്റർ വഴി മാപ്പ് ചോദിക്കുകയുണ്ടായി. റെമി ചെയ്ത ട്വീറ്റ് താഴെ നല്കിട്ടുണ്ട്:
ഒരു തെറ്റിദ്ധാരണ മൂലമാണ് ഈ പ്രസ്താവന ഇത്ര കാലം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. പുടിൻ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. ഈ പ്രസ്താവന മാൻ ഓൺ ഫയർ എന്ന ചലച്ചിത്രത്തിന്റേതാകാമെന്ന് നിരവധിപ്പേർ അഭിപ്രായപ്പെടുന്നു . ഇതുപോലെ ഒരു ഡയലോഗ് ടെൻസിൽ വാഷിംഗ്‌ടൺ സിനിമയിൽ പറയുകയുണ്ടായി.
ടെൻസിൽ സിനിമയിൽ പറയുന്ന ഡയലോഗ് ഈ പ്രസ്താവനയുമായി ഒരുപാട് സാമ്യമുള്ളതായി തോന്നും. ഈ ഡയലോഗ് കേട്ടിട്ട് ചിലപ്പോൾ ഇങ്ങനെയൊരു പ്രസ്താവന പുടിന്റെ പേരിൽ സങ്കല്പിച്ചെടുത്തതാവാം.
Straits Times | Archived Link |
Liberation | Archived Link |
Usnews | Archived Link |
Says.com | Archived Link |
Snopes | Archived Link |
Straits Times | Archived Link |
Truth Or Fiction | Archived Link |
നിഗമനം
“തീവ്രവാദികളോട് ക്ഷമിക്കുക എന്നത് ദൈവത്തിന്‍റെ ജോലിയാണ്; അവരെ ദൈവത്തിനടുത്തേയ്ക്ക് അയക്കുക എന്നത് എന്‍റെതും-വ്ലാദമിർ പുടിൻ ” എന്ന പ്രസ്താവന പുടിൻ നടത്തിട്ടില്ല. ഇത് ആദ്യം ട്വീറ്റ് ചെയ്ത ആൻകർ റെമി മാലൂഫ് ട്വിറ്ററിൽ ഇത് വിശദീകരിച്ചിട്ടുണ്ട്.. അതിനാൽ ഈ പോസ്റ്റ് ദയവായി പ്രിയ വായനക്കാർ ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക .

Title:തീവ്രവാദികളെപ്പറ്റി ഇങ്ങനെയൊരു ഒരു പ്രസ്താവന വ്ലാദിമിർ പുടിൻ നടത്തിയോ…?
Fact Check By: Harish NairResult: False

Sorry lam so sorry I can’t knew the truth