സേവ് ദ ഡേറ്റ് വീഡിയോയാണ് മലപ്പുറത്ത് ‘സദാചാര അക്രമം’ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്…

സാമൂഹികം

പുരുഷനും സ്ത്രീയും തമ്മിൽ സംസാരിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ സദാചാര പോലീസ് ചമഞ്ഞുകൊണ്ട് ചിലയിടങ്ങളിൽ നാട്ടുകാരിൽ ചിലർ പ്രശ്നമുണ്ടാക്കിയ സംഭവങ്ങൾ നാം സാമൂഹ്യമാധ്യമങ്ങളിൽ  ഇടംപിടിക്കാറുണ്ട്.  

പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് സദാചാര അക്രമം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

പ്രചരണം 

റോഡിനരുകിലെ ബസ്സ്റ്റോപ്പിൽ നിൽക്കുന്ന യുവതിയുടെ അടുത്ത് നിൽക്കുന്ന യുവാവ് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുന്നതും ഇത് കണ്ടുകൊണ്ട് ഏതാനും ചെറുപ്പക്കാർ ഓടിവന്ന്, പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി ദേഹോപദ്രവം ഏൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. യുവാവ് തന്നെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി വിശദീകരിക്കുന്നുണ്ട്.  മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആളുകൾ അക്രമം നടത്തുകയാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: 😢 പെരുന്നാൾ ദിവസം മലപ്പുറത്തു സദാചാര കാരുടെ അക്രമം, യുവാവിന്റെ ഭാവി ജീവിതത്തെ പോലും ബാധിച്ചു 🤦🏼

FB postarchived link

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ  വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് വീഡിയോ വ്യത്യസ്തമായ രീതിയിൽ ഷൂട്ട് ചെയ്തതാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ 

വീഡിയോ മുഴുവനായും കണ്ടാൽ ഒടുവിൽ സേവ് ദ ഡേറ്റ് എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നത് കാണാം. 

വീഡിയോ മുഴുവൻ കാണാതെയാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നതെന്ന് കമന്‍റ് ബോക്സിൽ നിന്നും മനസ്സിലാകും. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. മലപ്പുറത്ത് സദാചാര അക്രമം നടന്നതിന് വീഡിയോ അല്ല വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് വീഡിയോ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചതാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സേവ് ദ ഡേറ്റ് വീഡിയോയാണ് മലപ്പുറത്ത് ‘സദാചാര അക്രമം’ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്…

Fact Check By: Vasuki S 

Result: Misleading