
നേപ്പാളിൽ പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രി മോദിക്ക് വേണ്ടി റാലി നടത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ച്ച് നടത്തുന്ന ഒരു റാലിയുടെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് എപ്രകാരമാണ് :
“നേപ്പാളിലും മോദി തരംഗം..”
നേപ്പാളിൽ പ്രധാനമന്ത്രി മോദിക്ക് വൻ ജനപിന്തുണ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോ സൂക്ഷിച്ച് നോക്കിയ നമുക്ക് ഒരു ബാനർ കാണാം. താഴെ നൽകിയ സ്ക്രീൻഷോട്ടിൽ ബാനർ കാണുന്നുണ്ട്.

ബാനറിൽ ഇംഗ്ലീഷിൽ എഴുതിയത് ഇങ്ങനെയാണ്: “സിക്കിമിലെ ലിമ്പൂ ഗോത്രങ്ങൾ സിക്കിമിലേക്ക് ഇന്ത്യയുടെ ബഹുമാനപെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു.” ബാനറിൽ ഇന്ത്യയുടെ ദേശിയ ചിഹ്നം അശോക സ്തംഭവും കാണുന്നുണ്ട്. സിക്കിം സർക്കാരിൻ്റെ ചിഹ്നവും ബാനറിൽ പതിച്ചിട്ടുണ്ട്.

Image Source: Amar Chithra Katha
29 മെയ് 2025ന് സിക്കിമിന് സംസ്ഥാനമായി രൂപീകരിച്ചത്തിൻ്റെ 50ആം വാർഷിക ആഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി മുഖ്യ അതിഥിയായിരുന്നു. ഈ പരിപാടിയുടെ ഒരു വീഡിയോ നമുക്ക് താഴെ കാണാം. ഈ വീഡിയോയിലും ഇതേ ബാനർ നമുക്ക് കാണാം.
സുഖിം യാകതുങ് സപ്‌സോക് സോങ്‌ചുംഭോ (SYSS) എന്ന സംഘടനയാണ് ഈ വീഡിയോ ഫേസ്‌ബുക്കിൽ പ്രസിദ്ധികരിച്ചത്. ഈ സംഘടനയുടെ ചിഹ്നവും നമുക്ക് ബാനറിൽ കാണാം.
നിഗമനം
നേപ്പാളിൽ പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രി മോദിക്ക് വൻ പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സിക്കിമിലെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:3 മാസം മുൻപ് സിക്കിമിൽ നടന്ന റാലിയുടെ ദൃശ്യങ്ങൾ നേപ്പാളിൽ ‘മോദി തരംഗം’ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
