FACT CHECK:  യുവതിയെ പോലീസുകാരന്‍ ആക്രമിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

‘കറുത്ത മുസ്ലിം യുവതിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിക്കുന്നു’  എന്ന തരത്രുതില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ വീഡിയോ അമേരിക്കയിലെതാണ്,  ശിരോവസ്ത്രം ധരിച്ചതിനാണ് ഈ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ക്രൂരമായി ആക്രമിച്ചത് എന്ന തരത്തില്‍ ചിലര്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് വാദിക്കുന്നത് സത്യമല്ല എന്ന് കണ്ടെത്തി. ശിരോവസ്ത്രം ധരിച്ച കാരണമല്ല ഈ യുവതിയെ അറസ്റ്റ് ചെയ്തത്.  ഇത്തരം ഒരു ക്രൂരതക്ക് ഇരയാക്കിയതും ഈ സംഭവം നടന്നത് കാനഡയിലാണെന്നും കണ്ടെത്തി. സംഭവത്തിന്‍റെ വസ്തുതകള്‍ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു കറുത്ത യുവതിയുടെ തലയിലുള്ള വസ്ത്രം അഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി  കാണാം. പിന്നിട് പോലീസ് ഉദ്യോഗസ്ഥന്‍ ആ യുവതി നിലത്ത് എറിയുന്നതായി നമുക്ക് കാണാം. പരിക്കേറ്റ യുവതിയെ പിന്നിട് മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ വന്നു പരിശോധിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “ശിരോവസ്ത്രം ധരിച്ചതിന് കറുത്ത മുസ്ലീം പെൺകുട്ടിക്കെതിരെ അമേരിക്ക ഗുരുതരമായ കുറ്റം ചെയ്യുന്നു.കാണുക.

ഇതേ അടിക്കുറിപ്പോടെ ഈ വീഡിയോ മറ്റു ചിലരും ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: More examples of the video shared with misleading caption on Facebook.

വസ്തുത അന്വേഷണം

In-Vid ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോയിനെ പല ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് കാനഡയിലെ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച ചില വാര്‍ത്ത‍കള്‍ ലഭിച്ചു.
വാര്‍ത്ത‍കള്‍ പ്രകാരം ഈ സംഭവം പോസ്റ്റില്‍ വാദിക്കുന്ന പോലെ അമേരിക്കയിലെതല്ല പകരം കാനഡയിലെതാണ്. കാനഡയിലെ ആല്ബര്ട്ടാ സംസ്ഥാനത്തിലെ കെല്‍ഗറിയില്‍ 2017 ഡിസംബറിലാണ് സംഭവിച്ചത്. മര്‍ദനത്തിന് ഇരയായ യുവതിയുടെ പേര് ദാലിയ കാഫി എന്നാണ്. താഴെ നല്‍കിയ ട്വീറ്റില്‍ കുറിച്ച് കൂടി വ്യക്തമായി നമുക്ക് വീഡിയോ കാണാം.

വീഡിയോയില്‍ കാണുന്ന പോലെ യുവതി ധരിച്ചത് ശിരോവസ്ത്രമല്ല തലമുടിയില്‍ കെട്ടി വെച്ച ഒരു സ്കാര്ഫായിരുന്നു. വാര്‍ത്ത‍ പ്രകാരം കാനഡയിലെ കെള്‍ഗറിയില്‍ കോര്‍ട്ട് കര്‍ഫ്യു പ്രഖ്യപ്പിച്ചിരുന്നു. കര്‍ഫ്യു നിയമം പ്രകാരം രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ സഞ്ചാരത്തിന് നിരോധനമുണ്ടായിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍ പോയ ദാലിയ കര്‍ഫ്യു സമയം തുടങ്ങിയതിന് ശേഷമാണ് തന്‍റെ വിട്ടിലേക്ക് മടങ്ങാന്‍ ഇറങ്ങിയത്. ഇതിനിടയില്‍  പോലീസ് അവരെ നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ തന്‍റെ യഥാര്‍ത്ഥ പേര് പറയാതെ ദാലിയ സഹോദരിയുടെ പേര് പോലീസിനോട് പറഞ്ഞു. പേര് വ്യാജമാണ് എന്ന് മനസിലാക്കിയ പോലീസ് ദാലിയയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു വന്നു.

Screenshot: Meaww Report on the Dalia Kafi assault incident.

ലേഖനം വായിക്കാന്‍Meaww | Archived Link

അറസ്റ്റ് ചെയ്തതിന് ശേഷം ദാലിയയെ ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയപ്പോഴാണ് വീഡിയോയില്‍ കാണുന്ന സംഭവം നടന്നത്. ദാലിയ തലയില്‍ കെട്ടിയ സ്കാര്‍ഫ് ആയിക്കാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ അലക്സ്‌ ഡന്ന്‍ ശ്രമിച്ചു. ഇതിനെ പ്രതികരിച്ച ദാലിയയും കോണ്‍സ്റ്റബിളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനെ തുടര്‍ന്ന്‍ കോണ്‍സ്റ്റബിള്‍ ദാലിയയെ നിലത്ത് എറിഞ്ഞു. നിലത്ത് തലയിടിക്കുന്നത് നമുക്ക് വീഡിയോയില്‍ കാണാം. ഈ സംഭവത്തില്‍ ദാലിയക്ക് ഗുരുതരമായി പരിക്കുണ്ടായി. ഈ സംഭവം നിലവില്‍ കാനഡയില്‍ കോടതിയില്‍ പരിഗണനയിലുണ്ട്. ഗുരുതുരമായ പെരിക്കേറ്റ ദളിയയുടെ മുക്കിന്‍റെ എല്ല് ഒടിഞ്ഞിരുന്നു അതെ പോലെ മുകളിലെ ചുണ്ടും മുറിഞ്ഞിരുന്നു.

Screenshot: Excerpt from CBC news report on the Dalia Kafi assault  incident.

ലേഖനം വായിക്കാന്‍-CBC | Archived Link

സംഭവത്തിന്‍റെ ഈ വീഡിയോ കുറിച്ച് ദിവസം മുമ്പേയാണ് കാനഡയിലെ ഒരു ജഡ്ജ് പുറത്ത് വിട്ടത്. വീഡിയോ വൈറല്‍ ആയതോടെ പോലീസിന്‍റെ ഇത്തരം നടപടിയെ പലരും സാമുഹ്യ മാധ്യമങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചു. ദാലിയ ഏതു മതവിശ്വാസിയാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ വാര്‍ത്ത‍കളില്‍ എവിടെയും ദാലിയയുടെ മതം വെളിപെടുത്തിയിട്ടില്ല. കുടാതെ ദാലിയയെ അറസ്റ്റ് ചെയ്തത് കര്‍ഫ്യു നിയമം തെറ്റിച്ചു എന്ന കൂറ്റത്തിനാണ്. അതിനാല്‍ ഇതില്‍ വര്‍ഗീയമായ യാതൊരു ആംഗിള്‍ ഇല്ല എന്ന് വ്യക്തമാണ്.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. കര്‍ഫ്യു നിയമം തെറ്റിച്ച ഒരു കറുത്ത യുവതിയെ കാനഡയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കോണ്‍സ്റ്റബിള്‍ യുവതിയുടെ സ്കാര്‍ഫ് അഴിച്ചെടുക്കുന്ന  സമയത്ത് അവരെ നിലത്ത് തള്ളിയിട്ടു. ഈ സംഭവത്തില്‍ യുവതിക്ക് മുക്കിലും ചുണ്ടിലും ഗുരുതരമായി പരിക്ക് പറ്റി. ഈ സംഭവം ഇപ്പോള്‍ കോടതിയിലാണ്. ഈ സംഭവത്തില്‍ വര്‍ഗീയമായ യാതൊരു ആംഗിളില്ല. കുടാതെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പോലെ ഈ സംഭവം അമേരിക്കയിലും നടന്നതല്ല.

അപ്ഡേറ്റ് 3 November 2020: ഫാക്റ്റ് ക്രെസേണ്ടോ കെല്‍ഗറി പോലീസുമായി ബന്ധപെട്ടപ്പോള്‍ ഈ സംഭവത്തിനെ കുറിച്ച് അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “വീഡിയോയില്‍ കാണുന്ന യുവതിയെ കര്‍ഫ്യു നിയമം തെറ്റിച്ചതിനാണ് അറസ്റ്റ് ചെയ്തത്. തണുപ്പ് കാരണം അവര്‍ തലയില്‍ ഒരു സ്കാര്‍ഫ് കെട്ടിയിരുന്നു. ഇത് ഹിജാബോ മതത്തിനോട് ബന്ധപെട്ട മറ്റേ എതെങ്കിലോ വസ്ത്രമായിരുന്നില്ല. ഞങ്ങള്‍ക്ക് യുവതിയുടെ മതത്തിനെ കുറിച്ച് അറിയില്ല. ഞങ്ങളുടെ ഒരു സൂപ്പര്‍വൈസര്‍ ഈ മുഴുവന്‍ സംഭവവും  കണ്ട് ഇതിനെതിരെ പരാതി നല്‍കിയതായിരുന്നു. നിലവില്‍ കോടതിയില്‍ ഈ കേസ് നടന്നോണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടാണ് ഈ വീഡിയോ കഴിഞ്ഞ ആഴ്ച  പുറത്താക്കിയത്. ഞങ്ങളുടെ പോലീസ് സര്‍വീസിന് മതപരമായ ശിരോവസ്ത്രം ധരിച്ചവരോട് എങ്ങനെ പെരുമാറണം എന്നത്തിനെ കുറിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്. എല്ലാ മതവിശ്വാസികളുടെയും  അഭിപ്രായങ്ങള്‍ തേടിയിട്ടാണ് ഞങ്ങള്‍ ഒരു വ്യക്തിയെ എങ്ങനെ സെര്‍ച്ച്‌ ചെയ്യണം അത് പോലെ എങ്ങനെ പെരുമാറണം എന്നത്തിന്‍റെ ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള  ഏത് വ്യക്തിയുടെയും മതപരമായ ശിരോവസ്ത്രം  ഞങ്ങള്‍ തൊടില്ല.”

Avatar

Title:FACT CHECK:  യുവതിയെ പോലീസുകാരന്‍ ആക്രമിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False