
ദുര്‍ഗാവാഹിനിയുടെ ഒരു അംഗവും പാകിസ്ഥാനിലെ ഒരു ഗുസ്തിക്കാരിയും തമ്മില്‍ നടന്ന മത്സരം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയോടൊപ്പം നടക്കുന്ന പ്രചരണം തെറ്റാണ്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോളാണ് യഥാര്‍ത്ഥ്യം എന്താണെന്ന് കണ്ടെത്തിയത്. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രണ്ട് വനിതകള്‍ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. റിംഗില്‍ നില്‍ക്കുന്ന ഗുസ്തിക്കാരി ആദ്യം പ്രേക്ഷകരെ നോക്കി വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി സ്വീകരിച്ച് കാവി ചുരിദാര്‍ ധരിച്ച ഒരു സ്ത്രി റിംഗിലെക്ക് വരുന്നു. റിംഗില്‍ ഇവര്‍ തമ്മില്‍ ആദ്യം വാദ-പ്രതിവാദവും പിന്നിട് ഗുസ്തിയും നടക്കുന്നു. ഈ വീഡിയോക്കൊപ്പം നല്കിയിരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“💪🔥#ഒരിക്കൽ ബോംബെയിൽ സ്ത്രീകളുടെ “ഫ്രീസ്റ്റൈൽ” ഗുസ്തി നടക്കുകയായിരുന്നു. ഒരു പാക്കിസ്ഥാനി ഗുസ്തിക്കാരി സ്ത്രീയുടെ ഊഴം വന്നപ്പോൾ അവൾ ഗോദയിൽ കയറി നിന്ന് മൽപ്പിടത്തം നടത്തുവാൻ കാഴ്ചക്കാരായി ഗോദക്ക് പുറമേ നിന്നിരുന്ന സ്ത്രീകളെ വെല്ലുവിളിച്ചു.
ആൾക്കൂട്ടത്തിൽ നിന്നിരുന്ന RSS ദുർഗ്ഗവാഹിനി സംഘത്തിൽപ്പെട്ട *സന്ധൃ* *ഫഡ്കെ* എന്ന യുവതി പാക്കിസ്ഥാനി ഗുസ്തിക്കാരിയുടെ വെല്ലുവിളി സ്വീകരിച്ച് അവളുമായി മൽപ്പിടത്തത്തിന്ന് ഗോദയിൽ കയറി…….പിന്നെ നടന്ന കാരൃങ്ങൾ വിഡിയോയിൽ കാണുക”
എന്നാല്‍ ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് വീഡിയോയില്‍ CWE എഴുതിയതായി കാണാം. CWEയുടെ അര്‍ഥം കോണ്ടിനെന്‍റല്‍ വ്രെസ്റ്റ്ലിംഗ് എന്‍റര്‍റ്റെന്‍മെന്‍റ് എന്നാണ്. അമേരിക്കയിലെ പ്രശസ്ത വേള്‍ഡ് വ്രെസ്റ്റ്ലിംഗ് എന്‍റര്‍റ്റെന്‍മന്‍റ (WWE)യിലെ ഇന്ത്യന്‍ താരം ദി ഗ്രേറ്റ് ഖാലിയാണ് ഈ സ്ഥാപനത്തിന്‍റെ സ്ഥാപകന്‍. WWEയുടെ ഇന്ത്യന്‍ പതിപ്പാണ് CWE.


WWE ഗുസ്തിയുടെയും തിയറ്ററിന്‍റെയും ഒരു മിശ്രിത രൂപമാണ്. ഇതില്‍ ഗുസ്തിക്കാര്‍ പല കഥപാത്രങ്ങള്‍ അവതരിപ്പിക്കും ഇതിനെ ഗിമ്മിക്ക് എന്ന് പറയും. ഒരു ഗുസ്തിയുടെ മാച് നടക്കുന്നത്തിന് മുമ്പേ രണ്ട് ഗുസ്തികാര്‍ തമ്മില്‍ എങ്ങനെ ശത്രുത ഉണ്ടാവുന്നു എന്ന് കാണിക്കുന്ന ചെറിയ നാടകങ്ങളുണ്ടാകും. ഇതിനെ സ്റ്റോറിലൈന്‍ എന്ന് പറയും. സ്റ്റോറിലൈനിന്‍റെ അവസാനം ഈ രണ്ട് ഗുസ്തികാര്‍ തമ്മില്‍ ഗുസ്തി മത്സരത്തില്‍ കലാശിക്കും. CWEയും ഇതേ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ വീഡിയോയില്‍ കാണുന്നത് യാഥാര്‍ത്ഥ്യമല്ല.
ഇതിനെ മുന്നേയും CWEയുടെ ഒരു വീഡിയോ തെറ്റായ വിവരണത്തോടെ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഞങ്ങള്‍ അന്ന് ചെയ്ത് ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
വീഡിയോയില്‍ കാണുന്ന രണ്ട് ഗുസ്തിക്കാരികളും ഭാരതീയരാണ്. പാകിസ്ഥാനിലെ ഗുശ്തികാരി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഗുസ്തിക്കാരിയുടെ യഥാര്‍ത്ഥ പേര് സരബ്ജീത് കൌര്‍ എന്നാണ്. സരബ്ജീത് പഞ്ചാബിയാണ് അവരുടെ റിംഗിലെ പേര് ബി.ബി. ബുള്‍ ബുള്‍ എന്നാണ്. സരബ്ജീത് ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രൊ റേസ്ലരാണ്. അവരുടെ പഞ്ചാബിയില്‍ ഒരു അഭിമുഖം നമുക്ക് താഴെ കാണാം.
ദുര്‍ഗാവാഹിനിയുടെ അംഗം സന്ധ്യ ഫഡ്കെ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഗുശ്തികാരി യഥാര്‍ത്ഥത്തില്‍ കവിത ദേവി എന്ന മറ്റൊരു വനിതാ പ്രൊ റേസ്ലരാണ്. കവിതയുടെയും ബി.ബി. ബുള്‍ ബുളിന്‍റെയും മത്സരം CWE സംസ്ഥാപാകാനും WWEയില്‍ ചാമ്പ്യനുമായിരുന്ന ദി ഗ്രേറ്റ് ഖാലി (ദളിപ്പ് സിംഗ്) 2016ല്‍ ഫെസ്ബൂക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ പോസ്റ്റ് നമുക്ക് താഴെ കാണാം.
വൈറ്റ്ലിഫ്റ്റിങ്ങും പവര്‍ലിഫ്റ്റിങ്കിലും താരമായിരുന്ന കവിത WWEയില്‍ ഒരു റേസ്ലരാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന രണ്ടും ഗുശ്തികാരികളും ഭാരതീയരാണ്. 2016ല്‍ CWE എന്ന ഗുശ്തി സ്ഥാപനത്തിന്‍റെ ഒരു പരിപാടിയുടെ ദൃശ്യങ്ങളാണ് ദുര്‍ഗാവാഹിനിയുടെ സന്ധ്യ ഫഡ്കെ ഒരു പാകിസ്ഥാനി ഗുസ്തിക്കാരിയെ റിംഗില്‍ നേരിടുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പാകിസ്ഥാനിലെ ഗുസ്തിക്കാരിയും ദുര്‍ഗാവാഹിനിയിലെ ഒരു വനിതയും തമ്മിലുള്ള ഗുസ്തി മല്‍സരത്തിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
