
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു. വെളിപ്പെടുത്തലുമായി ഭീകരൻ യാസീൻ മാലിക് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പോസ്റ്റർ കാണാം. പോസ്റ്ററിൽ എഴുതിയത് ഇങ്ങനെയാണ്: “മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു വെളിപ്പെടുത്തലുമായി ഭീകരൻ യാസിൻ മാലിക് ”. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് :
“മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു. തന്റെ പാക്കിസ്ഥാൻ സന്ദർശനത്തിലാണ് ഈ രഹസ്യ കൂടികാഴ്ച്ച നടത്തിയത്. ഇതിനായി അവസരം ഒരുക്കി നല്കിയതിനു മൻമോഹൻസിങ്ങ് തനിക്ക് നന്ദി പറഞ്ഞു എന്നും ജയിലിൽ കഴിയുന്ന കൊടും ഭീകരൻ യാസിൻ മാലികിന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ് ഭരണാധികാരികളുടെ സഹായം ഉണ്ടായിരുന്നു എന്ന് അർത്ഥം. #thaichirayil #janapriyamvarthkal #keralalocalvarthkal”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ബിജെപി ഐ.ടി. സെൽ മേധാവി അമിത് മാൽവീയ Xൽ ചെയ്ത ഒരു പോസ്റ്റ് കണ്ടെത്തി. ഈ പോസ്റ്റ് നമുക്ക് താഴെ കാണാം.
ഈ പോസ്റ്റിൽ അമിത് മൽവീയ പറയുന്നു, “ഭീകരവാദ പ്രവൃത്തികൾക്ക് ധനസഹായം നല്കിയത്തിന് ആജീവനം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) ഭീകരൻ യാസീൻ മാലിക് ഒരു ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 25 ഓഗസ്റ്റ്ന് ഡൽഹി ഹൈ കോടതിയിൽ യാസീൻ മാലിക് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം:
2006ൽ 26/11 മുംബൈ ആക്രമണത്തിൻ്റെ മാസ്റ്റർമൈൻഡ് ഹഫീസ് സയീദിനെ യാസീൻ മാലിക് പാകിസ്ഥാനിൽ സന്ദർശിച്ചിരുന്നു.
ഈ സന്ദർശനം ഇയാൾ എടുത്ത സ്വന്തന്ത്ര സംരംഭം ആയിരുന്നില്ല പകരം ഇൻ്റലിജൻസ് ബ്യുറോയുടെ ഉന്നത ഉദ്യോഗസ്ഥർ ബാക്-ചാനൽ സമാധാനം പ്രക്രിയയുടെ ഭാഗമായി ഈ കൂടിക്കാഴ്ച ഒരുക്കി തന്നതാണ്.
ഈ കൂടിക്കാഴ്ച നടത്തിയത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് തന്നോട് നന്ദി പ്രകടിപ്പിച്ചിരുന്നു….”

അമിത് മൽവീയ പങ്ക് വെച്ച സത്യവാങ്മൂലത്തിൻ്റെ ചിത്രത്തിലും ഇതേ കാര്യമാണ് പറയുന്നത്. ഐ.ബിയുടെ ഒരു സീനിയർ ഡയറക്ടർ നിർദ്ദേശിച്ച പ്രകാരം താൻ പാകിസ്ഥാനിൽ പോയി ഹഫീസ് സയീദും മറ്റു ഭീകരരുമായി കൂടിക്കാഴ്ച നടത്തി കൂടാതെ സമാധാനത്തിൻ്റെ പ്രക്രിയയുടെ ഭാഗമായിയായിരുന്നു ഈ കൂടിക്കാഴ്ച എന്ന് ഈ സത്യവാങ്മൂലത്തിൽ യാസീൻ മാലിക് പറയുന്നുണ്ട്. ഈ സന്ദർശനം നടത്തി ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ തന്നോട് ഈ സന്ദർശനത്തിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു എന്ന് മാലിക് പറയുന്നു. ഡോ.മൻമോഹൻ സിംഗ് ഈ സന്ദർശനം നടത്തിയത്തിന് എന്നോട് നന്ദി പ്രകടിപ്പിച്ചു എന്നും സത്യവാങ്മൂലത്തിൽ മാലിക് പറയുന്നു.
ഈ സത്യവാങ്മൂലം സത്യമാണോ എന്നത്തിനെ കുറിച്ച് യാതൊരു വ്യക്തതയുമില്ല. സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം സത്യമാണെന്ന് കോടതി തിരുമാനിക്കുന്നതാണ്. പക്ഷെ ഡോ.മൻമോഹൻ സിംഗ് പാക്കിസ്ഥാൻ യാത്ര ചെയ്തപ്പോൾ ഹഫീസ് സയീദിനെ സന്ദർശിച്ചിരുന്നു എന്ന വെളിപ്പെടുത്തൽ എവിടെയും നടത്തിയിട്ടില്ല.
നിഗമനം
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു. വെളിപ്പെടുത്തലുമായി ഭീകരൻ യാസീൻ മാലിക് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു എന്ന വ്യാജപ്രചരണം
Fact Check By: Mukundan KResult: Misleading



