
വിവരണം
Arun MT Mannarathodi എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും SECULAR THINKERS മതേതര ചിന്തകർ എന്ന പേജിലേയ്ക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. “മുസ്‌ലിം സ്ത്രീകളുടെ ശവം കുഴി തോണ്ടിയെടുത്ത് ഹിന്ദുക്കൾ ബലാത്സംഗം ചെയ്യണം – യോഗി ആദിത്യനാഥ് ” എന്ന വാചകത്തോടൊപ്പം യോഗി ആദിത്യനാഥിന്‍റെ ചിത്രവും ചേർത്താണ് പോസ്റ്റിന്റെ പ്രചാരണം. യോഗി ആദിത്യനാഥ് സ്ഥിരമായി തന്‍റെ പ്രസ്താവനകളുടെ പേരിൽ വാർത്തയിൽ ഇടംപിടിക്കുന്നയാളാണ്. എങ്കിലും ഇങ്ങനെയൊരു പ്രകോപനപരമായ പരാമർശം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും വന്നിരുന്നോ…. നമുക്ക് അറിയാൻ ശ്രമിക്കാം:

വസ്തുതാ പരിശോധന
ഞങ്ങൾ ഈ വാർത്തയുടെ ഉറവിടം അന്വേഷിച്ചു നോക്കി.dailyindianherald എന്ന വെബ്‌സൈറ്റിൽ നിന്നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന പോസ്റ്റിൽത്തന്നെയുള്ള സൂചന പ്രകാരം ഞങ്ങൾ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കി. എന്നാൽ പ്രസ്തുത ലിങ്ക് നിലവിലില്ല. ഈ വാർത്തയ്ക്ക് ആധാരമായ വീഡിയോ മറ്റു രണ്ടു യൂട്യൂബ് ചാനലുകളിൽ നിന്നും ലഭ്യമായിട്ടുണ്ട്. അത് താഴെ കാണാം.

ഒരു കാര്യം വ്യക്തമാണ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അല്ല ഈ പരാമർശം നടത്തിയത്. മറ്റൊരാളാണ്.യോഗിയുടെ അനുയായികളിലൊരാളാണ് പരാമർശം നടത്തിയത്. ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റായ scoopwhoop ന്‍റെ ഒരു സ്ക്രീൻഷോട്ട് താഴെ നൽകുന്നു
archived link | scoopwhoop |
archived link | siasat |
യോഗി ആദിത്യനാഥ് തത്സമയം വേദിയിലുണ്ടായിരുന്നു. അദ്ദേഹം സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടന സംഘടിപ്പിച്ച റാലിക്കിടെ നടന്ന സമ്മേളത്തിലാണ് ഒരു പ്രാസംഗികൻ ഇത്തരത്തിൽ പരാമർശിച്ചത്. യോഗി ആദിത്യനാഥിനെപ്പറ്റി വിമർശനങ്ങൾ ഉന്നയിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്ന oneindia എന്ന വെബ്‌സൈറ്റിൽ പോലും അദ്ദേഹമല്ല ഈ പരാമർശം നടത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്.

archived link | malayalam oneindia |
മറ്റൊരു വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത് സ്ക്രീൻഷോട്ടായി കൊടുത്തിരിക്കുന്നു.

archived link | thehindu |
തന്നെക്കുറിച്ച് വരുന്ന തെറ്റായ പ്രചാരണത്തത്തെപ്പറ്റി യോഗി ആദിത്യനാഥ് നൽകിയ പരാതിയെ അവലംബിച്ചാണത്. അതിൽ ഈ വിവാദ പരാമർശം പ്രത്യേകം എടുത്തു പറയുന്നുണ്ട്.നാഷണൽ കോൺഫറൻസ് പാർട്ടിയുടെ സംസ്ഥാന വക്താവ് അപകീർത്തിപരമായ പ്രസ്താവനകൾ യോഗിയുടെ നേർക്ക് നടത്തുന്നതിനെതിരെ മാനഹാനി പ്രശ്‌നമുന്നയിച്ച് യോഗി ആദിത്യനാഥ് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം നാഷണൽ കോൺഫറൻസ് നടത്തിയ വാർത്ത സമ്മേളനത്തിൽ അവർ തന്നെ വെളിപ്പടുത്തിയിട്ടുണ്ടെന്നു ndtv റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
archived link | ndtv |
ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് ഏപ്രിൽ 2017 നാണ്. പ്രസംഗത്തിന്‍റെ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാർച്ച് 2015 നാണ്. അന്ന് യോഗി മുഖ്യമന്ത്രി ആയിട്ടില്ല. തന്നെപ്പറ്റി അപകീർത്തികരമായ പ്രചാരണം നടക്കുന്നതിനെതിരെ നോട്ടീസ് നൽകിയത് മുഖ്യമന്തിയായ ശേഷമാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വിവാദ പരാമർശം നടത്തിയത് യോഗി ആദിത്യ നാഥല്ല. മറ്റൊരാളാണ്. പോസ്റ്റിൽ പങ്കു വച്ചിരിക്കുന്നത് തെറ്റായ വിവരമാണ്. അതുകൊണ്ട് ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
