വസ്തുത പരിശോധന: യോഗിയുടെ സഹോദരന്‍ ചായ കടക്കാരന്‍!

രാഷ്ട്രീയം | Politics

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദങ്ങ ളിൽ നിത്യ സാന്നിധ്യമാണ്. അദപ്രസ്താവനകൾ  മിക്കവാറും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇപ്രാവശ്യം അദ്ദേഹത്തിന്റെ സഹോദരന്‍ ഒരു ചായക്കട നടത്തുന്നു എന്ന് പറയുന്ന ഒരുപോസ്റ്റ്‌ ചായക്കടക്കാരന്റെ ചിത്രത്തിനൊപ്പം ഒപ്പം പ്രച്ചരിപ്പിക്കുന്നു.

കിഈ ചിത്രത്തില്‍ യുപി മുഖ്യമന്ത്രി യോഗിയുടേത്പോലെ ഛായയുളള ഒരാൾ  ചായക്കടയില്‍ ചായ വിൽക്കുന്നതായി കാണാം. ഈ ചിത്രം യോഗിയുടെ സഹോദരന്റെത് എന്ന രൂപത്തിൽ സാമുഹിക മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുന്നു. ഈ വ്യക്തി ആരാണ്? ഇദ്ദേഹവുമായി യോഗിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? എന്ന ചില സംശയങ്ങളുടെ ഉത്തരങ്ങൾ ഞങ്ങള്‍ തേടാന്‍ ശ്രമിച്ചു.

വസ്തുത വിശകലനം:

യോഗി ആദിത്യ നാഥിന്റെ നാട് ഉത്തരാഖണ്ഡിൽ  പഞ്ചൂർ എന്ന ഗ്രാമമാണ്. അദ്ദേഹത്തിൻെറ ശരിയായ പേര് അജയ്  മോഹൻ എന്നാണ്. അച്ഛന്റെ  പേര് ആനന്ദ്‌ സിംഗ് ബിശ്ത് എന്നും അമ്മയുടെ പേര് ഹേമവതി എന്നുമാണ്. അദ്ദേഹത്തിന് 6  കൂടപ്പിറപ്പുകള്‍ ഉണ്ട്. ഇതില്‍ മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരി കളും ഉണ്ട്. യോഗി ആദിത്യ നാഥനെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എ.ബി.പി. ന്യൂസിൽ വന്ന ഈ അഭിമുഖത്തില്‍ യോഗിയുടെ കുടുംബാംഗങ്ങളെ  പരിചയപ്പെടുത്തുന്നുണ്ട്. ഈ വിഡിയോയില്‍ യോഗിയുടെ മാതാപിതാക്കളൊപ്പം  രണ്ട് സഹോദരന്‍ മാരെ കാണിക്കുന്നു. യോഗി രണ്ടാമന്‍ ആണ്, അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ മന്വേന്ദ്ര മോഹന്‍ സിംഗ് സ്വന്തം നാട്ടിൽ തന്നെയാണ് താമസം.

കടപ്പാട്: എ.ബി.പി. ന്യുസ്

അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ മഹേന്ദ്ര സിംഗ് ബിശ്തും അദ്ദേഹത്തിന്റെ നാട്ടിൽ തന്നെയാണ് താമസം.

കടപാട്: എ.ബി.പി. ന്യുസ്

യോഗിയുടെ മറ്റൊരു സഹോദരന്‍ സൈന്യത്തിൽ സുബേദർ ആണ്. വാർത്തയിൽ നിന്നും പ്രീയ വായനക്കാർക്ക് ഇക്കാര്യം വ്യക്തമാകും.|

ZeeNews.  

ഇതോടൊപ്പം കാണുന്ന  ചിത്രത്തിലെ വ്യക്തി യോഗിയുടെ സഹോദരന്‍ അല്ല. ചിത്രത്തില്‍ കാണുന്ന വ്യക്തി ആരാണ് എന്ന് കണ്ടുപിടിക്കാന്‍ പറ്റില്ല.

നിഗമനം:

ചിത്രത്തില്‍ കാണിക്കുന വ്യക്തിക്ക്‌ യോഗിയോട് യാതൊരു ബന്ധവും ഇല്ല. യോഗിയുടെ സഹോദരങ്ങളിൽ ആരുംതന്നെ ചായ കട നടത്തുന്നില്ല.

Fake Title: വസ്തുത പരിശോധന: യോഗിയുടെ സഹോദരന്‍ ചായ കടക്കാരന്‍!”
Fact Check By: Harish Nair 
Result: Fake