ശബരിമല യുവതീ പ്രവേശനവും ശുദ്ധിക്രീയയും – വാസ്തവമെന്ത്…

സാമൂഹികം

വിവരണം

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല. 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ മല കയറാൻ പാടില്ല എന്ന ആചാരത്തിനെതിരെ ലിംഗ സമത്വം എന്ന മൗലിക അവകാശം സംരക്ഷിച്ചു കൊണ്ട് സുപ്രീം കോടതി പ്രായ ഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും ദർശനം നടത്താൻ അവകാശമുണ്ടെന്ന് വിധി പ്രഖ്യാപിച്ചിരുന്നു.

 പ്രസ്തുത വിധിയുടെ പശ്ചാത്തലത്തിൽ മണ്ഡല കാലത്ത് ബിന്ദു, കനക ദുർഗ്ഗ എന്നീ രണ്ടു യുവതികൾ ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയിരുന്നു.   തുടർന്ന് നടയടയ്ക്കുകയും സ്ത്രീ പ്രവേശനം മൂലം തന്ത്രി കണ്ഠ ര് രാജീവര് ശുദ്ധിക്രീയകൾ ചെയ്യുകയും ചെയ്തു എന്നാണ് ഉയർന്നു വന്ന പ്രധാന ആരോപണം.

വസ്തുതാ വിശകലനം

ശുദ്ധി ക്രീയ വീഴ്ചയല്ലെന്നും ഉത്തരവാദിത്വം ആണെന്നും തന്ത്രി വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. തുലാമാസപൂജയിൽ നടതുറപ്പിനെ തുടർന്ന് അടിക്കടി ഉണ്ടായ വിവാദങ്ങൾ, അനാർഥങ്ങൾ എന്നിവ ദേവ ചൈതന്യത്തിന്റെ യശസ്സ് കുറച്ചു. ദേവസ്വം ബോർഡിന്റെ അ റിവോടെയാണ് ശുദ്ധിക്രീയ ചെയ്തത്. പുന്ന്യാഹവും ബിംബശുദ്ധിയും നടത്തുകയാണെന്നും നട ചാരു ന്നതെയുള്ളൂ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പദ്മകുമാറിനെയും ബോർഡ് അംഗങ്ങളെയും നേരിട്ട് അറിയിച്ചിരുന്നു. സാധാരണ നടത്താറുള്ള ശുദ്ധിക്രീയകൾക്ക്‌ മുമ്പാണ് യുവതികൾ കയറിയതെന്ന് തന്ത്രിയുടെ കത്തിൽ പറയുന്നു.

ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയാണ് തന്ത്രിയുടെ ക്രിയകൾ എന്ന് പ്രസിഡന്റ് ആരോപിച്ചിരുന്നു. സുപ്രീം കോടതിയോടുള്ള ലംഘനംനടത്തിയതായി മുഖ്യ മന്ത്രി അടക്കമുള്ളവർ തന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിധിയോട് എതിർപ്പുണ്ടെങ്കിൽ സ്ഥാനം ഒഴിയണമെന്ന് തന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.  തന്ത്രിയുടെ മറുപടി വിശദമായി ചർച്ച ചെയ്യാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 2018 ൽ വന്ന വാർത്തയിൽ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് തന്ത്രി തന്നോട് നിയമോപദേശം തേടി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള കോഴിക്കോട് യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ പറഞ്ഞിരുന്നു. എന്നാഎൽ ഇൗ വിഷയത്തിൽ ആരുടെയും ഉപദേശം തേടിയിട്ടില്ലെന്ന് തന്ത്രി ചാനൽ അഭിമുഖത്തിൽ ശക്തമായി നിഷേധിച്ചിരുന്നു. യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിന് മാസങ്ങൾക്ക് മുമ്പായിരുന്നു ഈ വിവാദം.

mathrubhumi.com

സ്ത്രീ പ്രവേശനത്തിന് എതിരാണെന്നും വിവാദമല്ല വിശ്വാസമാണ് പ്രധാനമെന്നും 2016 ഒക്ടോബർ 20 ന്‌ പ്രമുഖ ചാനലിലെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

https://youtu.be/nA9WE1K4Txo

tv.mathrubhuminews.com/ YouTube

  • മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം യുവതി പ്രവേശനം മൂലം ശുദ്ധികലശം നടത്തി എന്ന് പ്രചരിപ്പിച്ചു എങ്കിലും ഇതിന് ഔദ്യോഗിക രേഖകളുടെ പിൻബലം ഉണ്ടായിരുന്നില്ല. യുവതികൾ പ്രവേശിച്ചാൽ നട അടയ്ക്കാൻ തന്ത്രി കുടുംബം തീരുമാനം എടുത്തിട്ടുണ്ട് എന്നുള്ള പ്രചരണം വാസ്തവ വിരുദ്ധമാണ് എന്ന് എൻഡിടിവി 2018 ഒക്ടോബർ 19 ന്‌ പ്രസിദ്ധീകരിച്ച വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്.

Link :ndtv.com

നിഗമനം

ശബരിമലയിലെ സ്ത്രീ പ്രവേശനം മൂല മാണ് ശുദ്ധിക്രിയ നടത്തിയതെന്ന് തന്ത്രി കണ്ഠര് രാജീവര്‌ എവിടെയും പറഞ്ഞിട്ടുള്ളതായി ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മാധ്യമങ്ങൾ പ്രചരിപ്പിച്ച മുൻ വാർത്തകൾ പരിശോധിച്ചാലും ഇതിനെ സാധൂകരിക്കുന്ന ഒന്നും തന്നെ കണ്ടെത്താൻ സാധിക്കുന്നില്ല. യുവതി പ്രവേശനം നടന്നാൽ ശുദ്ധിക്രീയ നടത്തുമെന്ന് എവിടെയും പ്രസ്താവിച്ചതായി തെളിവില്ല.  ശബരിമലയിൽ നടന്ന അനർത്ഥങ്ങൾക്കേതിരെ മാത്രമായിരുന്നു എന്ന് തന്ത്രി വിശദീകരണ കത്തിൽ പറയുന്നു. ഇതിനെതിരാ യൊ അനുകൂലി ച്ചോ ഏറ്റവും പുതിയ പ്രസ്താവനകൾ തന്ത്രിയുടെ തായി പുറത്തു ഇതേവരെ വന്നിട്ടില്ല.ഔദ്യോഗികമായ പിൻബലമില്ലാത്ത മാധ്യമ പ്രചാരണമാണ് ശുദ്ധി ക്രിയ യുടെ പേരിൽ വന്നിരിക്കുന്നത് എന്ന് മാന്യ വായനക്കാരോട് ഞങ്ങൾ പറയുന്നു. താഴെ കാണുന്ന ലിങ്കിൽ പോയാൽ വാർത്തകളിലെ വൈരുദ്ധ്യം വ്യക്തമാകുന്നതാണ്.

Links to refer: indiatoday.in,  Manoramaonline, mathrubhumi.com, Manoramaonline/ YouTube, newsx.com, dnaindia.news

ചിത്രങ്ങൾ കടപ്പാട്:  google images

Paper clips : Malaya Manorama daily

Misleading
Title: ശബരിമല യുവതീ പ്രവേശനവും ശുദ്ധിക്രീയയും – വാസ്തവമെന്ത്…
Fact Check By:  Deepa M
Result: Misleading