റോഡിലെ കുഴികള്‍ക്കെതിരെ യമധര്‍മ്മന്‍റെ വേഷം ധരിച്ച് വേറിട്ട പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, കര്‍ണ്ണാടകയിലെതാണ്…
മഴക്കാലമാകുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന റോഡിലെ കുഴികള്‍ ലോകത്തെ അവികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. കേരളത്തിലെ പല റോഡുകളിലും കുഴികള്‍ വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. യമധര്‍മ്മനും ചിത്രഗുപ്തനുമായി വേഷം ധരിച്ച രണ്ടുപേര്‍ റോഡിലെ കുഴികളെ പരിഹസിച്ചുകൊണ്ട് നടത്തിയ ഒരു അവതരണത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം അസ്ഥികൂടത്തിന്‍റെ വേഷം ധരിച്ച ഏതാനും പേര്‍ റോഡിലെ കുഴികള്‍ക്ക് മുകളിലൂടെ ഹൈജംപ് നടത്തുന്നതിന്‍റെ അളവെടുക്കുന്ന യമധര്‍മ്മനെയും ചിത്രഗുപ്തനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് കേരളത്തിലെ റോഡാണ് […]
മഴക്കാലമാകുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന റോഡിലെ കുഴികള്‍ ലോകത്തെ അവികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. കേരളത്തിലെ പല റോഡുകളിലും കുഴികള്‍ വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. യമധര്‍മ്മനും ചിത്രഗുപ്തനുമായി വേഷം ധരിച്ച രണ്ടുപേര്‍ റോഡിലെ കുഴികളെ പരിഹസിച്ചുകൊണ്ട് നടത്തിയ ഒരു അവതരണത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
അസ്ഥികൂടത്തിന്‍റെ വേഷം ധരിച്ച ഏതാനും പേര്‍ റോഡിലെ കുഴികള്‍ക്ക് മുകളിലൂടെ ഹൈജംപ് നടത്തുന്നതിന്‍റെ അളവെടുക്കുന്ന യമധര്‍മ്മനെയും ചിത്രഗുപ്തനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് കേരളത്തിലെ റോഡാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പുതിയ കേരളം മരുമോൻ റിയാസിൻ്റെ”
എന്നാല്‍ തെറ്റായ പ്രചരണമാണിത്. ഈ റോഡ് കേരളത്തിലെതല്ല.
വസ്തുത ഇതാണ്
കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് യമധര്‍മ്മ-ചിത്രഗുപ്തന്‍റെ വേഷം ധരിച്ച് കര്‍ണ്ണാടകയിലെ ഉഡുപ്പിയിലുള്ള റോഡിലെ കുഴിയെ കുറിച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്ന് അറിയുന്നു.
പല പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളും രസകരമായ ഈ പ്രതിഷേധത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.
ദൈജിവേള്‍ഡ് മീഡിയ നല്കിയ റിപ്പോര്‍ട്ട് ഇങ്ങനെ: “അതുല്യവും ചിന്തോദ്ദീപകവുമായ തെരുവ് അവതരണത്തിൽ, കലാകാരൻ അജയ് കുർക്കലുവും അദ്ദേഹത്തിന്‍റെ ടീമായ സ്മാർട്ട് ആർട്ടും, മാൽപെ-ആദി ഉഡുപ്പി റോഡിന്‍റെ അവഗണനയെക്കുറിച്ച് ശക്തമായ സന്ദേശം നൽകി. കരാവാലി-മൽപെ റോഡിൽ നടന്ന പ്രകടനം റോഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ടായിരുന്നു.
അസ്ഥികൂടങ്ങളുടെയും യമരാജന്‍റെയും വേഷം ധരിച്ച സംഘം തെരുവുകളിൽ അലഞ്ഞുനടന്നു, പൊതുജനങ്ങളുമായി ഇടപഴകുകയും പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നാടകീയമായ വേഷവിധാനങ്ങളും മരണത്തിന്‍റെ ഉജ്ജ്വലമായ ചിത്രീകരണവും കാഴ്ചക്കാർക്ക് അശ്രദ്ധമായ ഡ്രൈവിംഗിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി.”
റോഡിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് കര്‍ണ്ണാടക ഉഡുപ്പി-മാല്‍പെ റോഡില്‍ നടത്തിയ ഈ വേറിട്ട പ്രതിഷേധം മറ്റ് പല പ്രാദേശിക മാധ്യമങ്ങളും വാര്‍ത്ത ആക്കിയിരുന്നു.
നിഗമനം
കര്‍ണ്ണാടക ഉഡുപ്പി-മാല്‍പെ റോഡില്‍ റോഡിലെ ശോചനീയാവസ്ഥയെ കുറിച്ച് ഒരു സംഘം കലാകാരന്മാര്‍ നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ കാണുന്നത്. ഇത് കേരളത്തിലെ റോഡല്ല, കേരളവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:റോഡിലെ കുഴികള്‍ക്കെതിരെ യമധര്‍മ്മന്‍റെ വേഷം ധരിച്ച് വേറിട്ട പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, കര്‍ണ്ണാടകയിലെതാണ്...
Fact Check By: Vasuki SResult: False