വിവരണം

ഈ കഴിഞ്ഞ 7, 8 തീയതികളാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികളും ഗണേശ ക്ഷേത്രങ്ങളില്‍ പ്രത്യേകം പൂജകളും നടന്നിരുന്നു. അതെസമയം

ഇന്നലെ എറണാകുളത്ത് ആര്‍എസ്എസ് നടത്തിയ ഗണേശോത്സവം പരിപാടി ഉദ്ഘാടനത്തെ ചൊല്ലിയൊരു വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നാണ് പ്രചരണം. ഇന്നലെ എറണാകുളത്ത് RSS നടത്തിയ ഗണേഷോത്സവം 2024....

മുഖ്യ പ്രഭാഷണം:പൂജനിയ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ ജി..

അപ്പോൾ എങ്ങനെ ഇരിക്കണ്...

മൂരികളെ കുറച്ച് നാരങ്ങാ വെള്ളം എടുക്കട്ടെ... എന്ന തലക്കെട്ട് നല്‍കി സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -

Facebook PostArchived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ഗണേശോത്സവം പരിപാടിയാണോ വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്കതത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഗണേശോത്സവം എറണാകുളം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും പരാപാടിയുമായി ബന്ധപ്പെട്ട കേരള കൗമുദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എറണാകുളം ഗണേശോത്സവം ട്രസ്റ്റിന്‍റെയും എറണാകുളം ശിവക്ഷേത്ര സമിതിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഗണശോത്സവത്തിന് തുടക്കമായി എന്നതാണ് വാര്‍ത്തയുടെ തുടക്കം. എറണാകുളം മണ്ഡലം എംഎല്‍എയായ ടി.ജെ.വിനോദാണ് ചടങ്ങിന് ഭദ്രദീപം പ്രകാശിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിനെ കുറിച്ച് വാര്‍ത്തയില്‍ വിവരം ഒന്നും തന്നെ ലഭിച്ചില്ലാ.

പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഗണേശോത്സവം ട്രസ്റ്റ് ജില്ലാ പ്രസിഡന്‍റ് സജി തുരുത്തിക്കുന്നേലുമായി ഫോണില്‍ ബന്ധപ്പെട്ടു. ഗണേശോത്സവം ട്രസ്റ്റോ എറണാകുളം ശിവക്ഷേത്ര സമിതിയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടയല്ല പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ 26 വര്‍ഷമായി ഗണേശോത്സവം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇത്തരത്തില്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്ന നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതരത്തില്‍ പ്രചരണം നടത്തിയിട്ടില്ലാ. എന്നാല്‍ ഇപ്പോള്‍ അതാണ് നടക്കുന്നത്. സംസ്കാരിക സമ്മേളനത്തില്‍ വി.ഡി.സതീശനൊപ്പം ഹൈബി ഈടന്‍ എംപിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികളും പങ്കെടുത്തു എന്നും കഴിഞ്ഞ വര്‍ഷം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത് നടന്‍ ജയസൂര്യയാണെന്നും അങ്ങനെയെങ്കില്‍ അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണോയെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും ട്രസ്റ്റ് പ്രസിഡന്‍റ് പ്രതികരിച്ചു.

വി.ഡി.സതീശന്‍ ആര്‍എസ്എഎസ് വേദിയില്‍ പങ്കെടുത്തു എന്ന തരത്തിലൊരു മാധ്യമ വാര്‍ത്തകളും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ.

നിഗമനം

പരിപാടിയുടെ സംഘാടകര്‍ തന്നെ പ്രചരണം വ്യാജമാണെന്നും ഇത് ആര്‍എസ്എസ് സംഘടിപ്പിച്ച ഗണേശോത്സവം അല്ലായെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി കഴിഞ്ഞു.