
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി എത്തിയ SDPI പ്രവർത്തകരെ സംഘപരിവാർ പ്രവർത്തകർ മർദ്ദിക്കുന്നു എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ SDPI പ്രവർത്തകർ ഒരു മാർച്ച് നടത്തുന്നതായി കാണാം. കുറിച്ച് കഴിഞ്ഞ് ഇവരും വേറെ ഏതോ സംഘടനയുടെ പ്രവർത്തകരും തമ്മിൽ സംഘർഷത്തിന്‍റെ കാഴ്ച നമുക്ക് കാണാം. ഈ സംഭവത്തെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “വയനാട്ടിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രിയങ്കക്ക് പിന്തുണയുമായിവന്ന സുഡാപ്പികളെ കൈകാര്യം ചെയ്ത് സംഘപ്രവർത്തകർ !”
ഈ ദൃശ്യങ്ങൾ Xലും ഇതേ അടികുറിപ്പ് ഉപയോഗിച്ച് പ്രചരിപ്പിക്കുകേയാണ്. ഇത്തരമൊരു പോസ്റ്റ് നമുക്ക് താഴെ കാണാം.
എന്നാൽ എന്താണ് ഈ സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ സൂക്ഷമായി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ദൃശ്യങ്ങളിൽ ഒരു ചാനലിന്‍റെ ലോഗോ കാണാം. CTV News എന്ന ചാനലിന്‍റെ ലോഗോയാണിത്.
ഞങ്ങൾ ഈ ചാനലിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇവരുടെ യുട്യൂബ് ചാനൽ ലഭിച്ചു. ഈ ചാനൽ തൊടുപുഴയിലെ പ്രാദേശിക വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതാണ്. ഈ ഊഹം വെച്ച് ഞങ്ങൾ യുട്യൂബിൽ കീ വേർഡ് സെർച്ച് നടത്തി പരിശോധിച്ചു. ഈ പരിശോധനയിൽ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ച് CTV News പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു.
വാർത്ത പ്രകാരം ഈ സംഭവം നടന്നത് 3 ഓഗസ്റ്റ് 2013ന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിലാണ്. വീഡിയോയെ കുറിച്ച് നൽകിയ വിവരണം ഇപ്രകാരമാണ്: “തൊടുപുഴയില്‍ S.D.T.U – B.M.S സംഘര്‍ഷം. ഇരു യൂണിയനുകളിലും പെട്ട ബസ് തൊഴിലാളികള്‍ തമ്മില്‍ നേരത്തെ ഉണ്ടായ കൈയ്യാങ്കളിയുടെ ബാക്കി പത്രമായാണ് ബസ് സ്റ്റാന്‍ഡില്‍ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന്‍ 4 മണിമുതല്‍ 6 വരെ B.M.S ബസ് പണിമുടക്ക് പ്രഖൃാപിച്ചിരുന്നു. പണിമുടക്ക് സമയത്ത് സ്റ്റാന്‍ഡില്‍ ഒത്തുകൂടിയ ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്പരം പോര്‍ വിളി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ് പരസ്പരം ആക്രമിച്ചത്. പോലീസ് ഇരു വിഭാഗത്തെയും ലാത്തി ചാര്‍ജ് നടത്തിയാണ് പിരിച്ചുവിട്ടത്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തിനും പരിക്കേറ്റു. പോലീസിനും പരിക്കേറ്റിട്ടുണ്ട്.”
S.D.T.U. S.D.P.Iയുടെ ട്രേഡ് യൂണിയൻ ആണ്. RSSന്‍റെ ഭാരതിയ മജ്‌ദൂർ സംഘ് (BMS) തൊടുപുഴയിൽ പ്രഖ്യാപിച്ച മിന്നൽ ഹർത്താലിനിടെയാണ് 11 വർഷങ്ങൾക്ക് മുൻപ് ഈ സംഘർഷമുണ്ടായത്. ഈ സംഘർഷത്തെ കുറിച്ച് VBC ന്യൂസ് എന്ന യുട്യൂബ് ചാനലും ഒരു വാർത്ത ഓഗസ്റ്റ് 2013ന് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാർത്തയിലും CTV News വാർത്തയിൽ പറയുന്ന വിവരങ്ങൾ തന്നെയാണ് പറയുന്നത്.
ഞങ്ങൾ SDPI അധ്യക്ഷൻ അഷ്‌റഫ് മൗലവിയുമായി ബന്ധപ്പെട്ടു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ SDPI പ്രഖ്യാപിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോയിൽ കാണിക്കുന്ന സംഭവം വയനാട്ടിൽ നടന്നതല്ല എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഈ സംഭവം കുറെ വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിൽ SDTU-BMS ഈ രണ്ട യൂണിയനുകൾ തമ്മിൽ ഉണ്ടായ സംഘർഷമാണ്”, എന്നും അദ്ദേഹം വ്യക്തമാക്കി.
നിഗമനം
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി മാർച്ച് നടത്തിയ SDPI പ്രവർത്തകരെ സംഘപരിവാർ പ്രവർത്തകർ തള്ളി എന്ന വാർത്ത വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 11 കൊല്ലം മുൻപ് തൊടുപുഴയിൽ S.D.T.Uയും B.M.Sഉം തമ്മിൽ നടന്ന സംഘർഷത്തിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കാൻ വന്ന SDPI പ്രവർത്തകരെ RSS മർദിച്ചു എന്ന തരത്തിൽ വ്യാജപ്രചരണം
Fact Check By: K. MukundanResult: False
