FACT CHECK: ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ ചിത്രങ്ങള്‍ വീണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍....
പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് എന്നും നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. നിലവില്‍ നടക്കുന്ന പ്രതിഷേധത്തിനിടയില്‍ ഏതൊക്കെ പഴയ ചിത്രങ്ങളാണ് വിണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പല ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങള്‍ നിലവിലെ കര്‍ഷക സമരത്തിന്‍റെതാണ് എന്ന് തരത്തിലാണ് പ്രചരിക്കുന്നത്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇങ്ങനെയാണ്:
“ഇന്ത്യയിലെ കർഷകർ പൊരുതുകയാണ്..പൊരുതിപ്പൊരുതി മുന്നേറുകയാണ്..”
ഈ ചിത്രങ്ങളുടെ വസ്തുത എന്താണെന്ന്‍ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഇതില്‍ ഒരു ചിത്രം കോണ്‍ഗ്രസ് നേതാവ് രണ്ടീപ് സിംഗ് സുര്‍ജെവാല അദ്ദേഹത്തിന്‍റെ ട്വിട്ടര്‍അക്കൗണ്ടില്‍ നിന്ന് ഈയടെ ട്വീറ്റ് ചെയ്തതാണ്.
हौंसल्ले हो बुलन्द तो अहंकार भी टूट जाते है,
— Randeep Singh Surjewala (@rssurjewala) November 27, 2020
कँटीले तार-खड्डे-बड़े बड़े पत्थरों टूट जाते हैं,
किसान वो हैं, जिनके कदम कभी रुकते नही,
उनके बुलन्द हौसले सरकारे हिला देते हैं।#FarmersProtest pic.twitter.com/wRj0LjRuYA
പക്ഷെ മറ്റേ ചിത്രങ്ങള്‍ക്ക് നിലവില്‍ ഡല്‍ഹിയും സമീപ പ്രദേശത്തില്‍ നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭവും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലുകളുമായി യാതൊരു ബന്ധവുമില്ല.
2018ലെ ഉത്തര്‍പ്രദേശിലെ ചിത്രങ്ങള്‍
2018ല്‍ ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിന് എതിരെ യുപി സര്‍ക്കാര്‍ ബലം പ്രയോഗിക്കുന്ന കാഴ്ചകളാണ് നമ്മള്‍ താഴെ നല്‍കിയ ചിത്രങ്ങളില്‍ കാണുന്നത്.
ലേഖനം വായിക്കാന്‍-Livemint | Archived Link
കര്‍ഷകര്‍ പ്രതിഷേധിച്ചത് എല്ലാം കൃഷി ഉള്പനങ്ങളിലും പാല്‍ പോലെയുള്ള സാധനങ്ങളില്‍ മിനിമ൦ സപ്പോര്‍ട്ട് പ്രൈസ് ഉറപ്പിക്കലും, വയസായ കര്‍ഷകര്‍ക്ക് പെന്‍ഷനും, ഡല്‍ഹി എന്‍.സി.ആര്‍ പ്രദേശത് 10 കൊല്ലത്തിലധികം പഴയ ഡീസലില്‍ ഓടുന്ന ട്രാക്ടര്‍ കളുടെ മുകളില്‍ നിന്ന് നിരോധനം പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിചിട്ടാണ്. ഈ പ്രതിഷേധത്തിനെതിരെ യുപി പോലീസ് വാട്ടര്‍ കാനോനും, ടീയര്‍ ഗാസും ഉപയോഗിച്ച് ബലപൂര്‍വ്വം സമരകാരെ നിര്‍ത്താന്‍ ശ്രമിച്ചു. ഈ ദൃശ്യങ്ങള്‍ നമുക്ക് താഴെ നല്‍കിയ ആജ് തക്കിന്‍റെ ന്യൂസ് റിപ്പോര്‍ട്ടില്‍ കാണാം.
2018ല്‍ കര്‍ഷകര്‍മഹാരാഷ്ട്രയില്‍ നടത്തിയലോ൦ഗ് മാര്‍ച്ചിന്‍റെ ചിത്രം
ലേഖനം വായിക്കാന്‍-Bengal Story | Archived Link
മുകളില്‍ നല്‍കിയ ചിത്രം 2018ല്‍ വിവിധ ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ലോ൦ഗ് മാര്‍ച്ചിന്‍റെതാണ്. ഈ ചിത്രത്തിനും നിലവിലെ പുതിയ കര്‍ഷക നീയമങ്ങല്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭവുമായി യാതൊരു ബന്ധമില്ല.
നിഗമനം
നിലവില്‍കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ കാര്‍ഷിക നീയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന്‍റെ പശ്ചാതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കര്‍ഷക സമരത്തിന്‍റെ പഴയ അസംബന്ധിതമായ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
Title:ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ ചിത്രങ്ങള്‍ വീണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍....
Fact Check By: Mukundan KResult: Partly False