ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്ക് എടുക്കാന്‍ ട്രാക്ടര്‍ ഓടിച്ച് പോക്കുന്ന സ്ത്രി കര്‍ഷകര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. ചിത്രം ഉപയോഗിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണന്ന്‍ നമുക്ക് നോക്കാം.

പ്രചരണം

Screenshot: Photo of women riding a tractor claimed to be of current farmer’s agitation in Delhi.

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ട്രാക്ടറില്‍ പോകുന്ന സ്ത്രികളെ കാണാം. ചിത്രത്തിന്‍റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം ഡല്‍ഹിയില്‍ കര്‍ഷക സമരവുമായി ബന്ധപെട്ടതാണ് എന്ന് തോന്നും. ഇതേ അടികുറിപ്പോടെ ഈ ചിത്രം ഫെസ്ബൂക്കില്‍ പങ്ക് വെച്ച മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

എന്നാല്‍ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിന്‍റെ സത്യവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് 2017ലെ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍യില്‍ പ്രസ്തുത പോസ്റ്റുകളില്‍ ഉപയോഗിച്ച ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാര്‍ത്ത‍യില്‍ ചിത്രത്തിനെ കുറിച്ച് എന്താണ് പറയുന്നത് നമുക്ക് നോക്കാം.

ലേഖനം വായിക്കാന്‍-Hindustan Times | Archived Link

വാര്‍ത്ത‍ 2017ല്‍ ഹരിയാനയിലെ ജാട്ട്‌ സമുദായം സംവരണത്തിനായി നടത്തിയ പ്രക്ഷോഭണത്തിനെ കുറിച്ചാണ്. ഈ ചിത്രം ജാട്ട്‌ സമുദായത്തില്‍പ്പെട്ട സ്ത്രികള്‍ പ്രക്ഷോഭണത്തില്‍ പങ്ക് എടുക്കാന്‍ ഹരിയാനയിലെ രോഹ്ടകിലെ ജസ്സിയ ഗ്രാമത്തിലേക്ക് പോക്കുന്നത്തിന്‍റെതാണ്. ഈ ചിത്രത്തിന് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധവുമായി യാതൊരു ബന്ധമില്ല.

നിഗമനം

ട്രാക്ടര്‍ ഓടിച്ച് പോക്കുന്ന സ്ത്രികളുടെ ഈ ചിത്രം മൂന്ന്‍ കൊല്ലം പഴയതാണ്. ഈ ചിത്രത്തിന് നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധവുമായി യാതൊരു ബന്ധമില്ല.

Avatar

Title:2017ലെ ജാട്ട്‌ സംവരണ പ്രക്ഷോഭത്തിന്‍റെ ചിത്രം നിലവിലെ കര്‍ഷക സമരം എന്ന തരത്തില്‍ പ്രചരിക്കുന്നു...

Fact Check By: Mukundan K

Result: False