
അമേരിക്കയില്‍ ജോര്‍ജ് ഫ്ല്യോഡിന്‍റെ കൊലപാതകത്തിന് ശേഷവും പ്രസിഡന്റ് ഡോനാല്‍ഡ് ട്രമ്പ് ഒരു ഇരുണ്ട വംശജനായ വൈദികന് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ വിസമ്മതിച്ചു എന്ന തരത്തില്‍ ഒരു പഴയ വീഡിയോ വിണ്ടും ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മുന്ന്‍ കൊല്ലം പഴയതാണ് എന്നിട്ട് തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ അമേരിക്കയുടെ പ്രസിഡന്‍റ് ഡോണല്‍ഡ് ട്രമ്പ് ക്രൈസ്തവ വൈദികരെ കൈ പിടിച്ച് അഭിവാദ്യങ്ങള്‍ നല്‍കുന്നത് നാം കാണുന്നു. തുടര്‍ന്ന്‍ ഒരു ഇരുണ്ട വംശജനായ വൈദികന്‍ ഒരു ദണ്ഡ പിടിച്ച് പോകുന്നത് കാണാം. ട്രമ്പും ആ വൈദികനും തമ്മില്‍ അഭിവാദ്യങ്ങള്‍ പങ്ക് വെക്കുന്നില്ല എന്നും നമുക്ക് വീഡിയോയില്‍ കാണാം. വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: “വര്‍ണ വിവേചനം എന്ന ഭീകരസത്വം ജോർജ് ഫ്ലോയ്ഡ് എന്ന നിസ്സഹായനായ മനുഷ്യനെ ഇരയാക്കിയത് ഈ അടുത്തകാലത്താണ് എന്നിട്ടും ഒരുമാറ്റവും സംഭവിച്ചട്ടില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് തായേ കാണുന്ന ഈ വിഡിയോ 👇👇👇”
അടികുറിപ്പ് പ്രകാരം ഈ സംഭവം ജോര്‍ജ് ഫ്ലോയ്ഡ് എന്ന ഇരുണ്ട വംശജനായ വ്യക്തിയുടെ കൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ വര്‍ണ വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം നടന്നത്. ഈ വീഡിയോ ഓഗസ്റ്റ് മാസത്തില്‍ പ്രസിദ്ധികരിചിട്ടുണ്ടെങ്കിലും ഒക്ടോബര്‍ അവസാനം മുതല്‍ ചിലര്‍ ഫെസ്ബൂക്കില്‍ ഈ വീഡിയോ വിണ്ടും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot:Post shared recently by multiple users.
വസ്തുത അന്വേഷണം
ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം നടന്നത് 2017ലാണ് എന്ന് കണ്ടെത്തി. 2017ല്‍ പ്രസിഡന്‍റ് ട്രമ്പും ഭാര്യ മേലാനിയയും നാഷണല്‍ പ്രയര്‍ സര്‍വീസ് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. നാഷണല്‍ കതീഡ്രലില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ എല്ലാ മതത്തിലെ പ്രാര്‍ഥനകളും ചൊല്ലുകയുണ്ടായി. പ്രാര്‍ത്ഥനകള്‍ അവസാനിപ്പിച്ച് വൈദികര്‍ വേദിയില്‍ നിന്ന് ഇറങ്ങി പോകുന്ന സമയത്താണ് സംഭവമുണ്ടായത്. ദി ഡെയിലി മെയില്‍ യു.കെ. നല്‍കിയ വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണല്‍ഡ് ട്രമ്പ് വൈദികന്‍റെ അഭിവാദ്യം ചെയ്യാന്‍ കൈ മുന്നില്‍ ആക്കിയിരുന്നു പക്ഷെ വൈദികന്‍ തിരിച്ചു കൈ കൊടുക്കാതെ നേരെ നടന്നു പോകുന്നത് കണ്ടിട്ട് കൈ താഴെ കൊണ്ട് വന്നു. ഈ ദൃശ്യങ്ങള്‍ താഴെ നല്‍കിയ വീഡിയോയില്‍ കാണാം.
ലേഖനം വായിക്കാന്‍-Daily Mail | Archived Link
പക്ഷെ ക്രിസ്ത്യന്‍ പോസ്റ്റ് എന്ന മാധ്യമ വെബ്സൈറ്റ് നാഷണല്‍ കാതെദ്രളുടെ ഒരു പ്രതിന്ധിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഷണല്‍ കതീഡ്രലിലാണ് സംഭവം നടന്നത്. നാഷണല്‍ കതീഡ്രലിലെ പ്രതിനിധി ഈ വിവാദത്തിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്: “വീഡിയോയില്‍ കാണുന്ന വ്യക്തി ഒരു ‘വര്‍ജര്‍’ആണ്. വീഡിയോയില്‍ കാണുന്ന വൈദികരുടെ സംഘത്തിലുള്ള പല വര്‍ജര്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വൈദികര്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ അകമ്പടിയായിരിക്കുക എന്നാണ് ഇവരുടെ ജോലി. ഇതിന്‍റെ ഭാഗമായി അവര്‍ സംഘം ചേര്‍ന്ന് നടന്നുപോകുമ്പോള്‍ ആരെയും ശ്രദ്ധിക്കില്ല. പരിപാടിയുടെ മുഴുവന്‍ വീഡിയോയില്‍ ട്രമ്പ് ഒരു വര്‍ജര്‍ക്കും കൈ കൊടുത്ത് അഭിവാദ്യം നല്‍കുന്നില്ല. നിങ്ങള്‍ക്ക് 2013ല്‍ അന്നത്തെ പ്രസിഡന്‍റ് ഒബാമയുടെയും വീഡിയോ കാണാം. അദ്ദേഹവും വര്‍ജര്‍മാരുമായി അഭിവാദ്യങ്ങള്‍ പങ്ക് വെച്ചിട്ടുണ്ടായിരുന്നില്ല.”
Screenshot: Excerpt from Christian post report
Christian Post | Archived Link
ഈ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥന പരിപാടിയുടെ മുഴുവന്‍ വീഡിയോ നോക്കി. നാഷണല്‍ കതീഡ്രല്‍ പ്രതിനിധി പറഞ്ഞപ്പോലെ പ്രസിഡന്‍റ് ട്രംപുമായി റൊട്ട വര്‍ജര്‍മാര്‍ അഭിവാദ്യങ്ങള്‍ പങ്ക് വെച്ചിട്ടില്ല. പ്രാര്‍ത്ഥന പരിപാടിയുടെ മുഴുവന്‍ വീഡിയോ താഴെ നല്‍കിട്ടുണ്ട്.
ഇതേ പോലെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെയും 2013ലെ പ്രാര്‍ത്ഥന പരിപാടിയുടെ വീഡിയോ ഞങ്ങള്‍ പരിശോധിച്ചു. അദേഹത്തോടും വര്‍ജര്‍മാര്‍ ആരും ഒരു തരത്തിലും അഭിവാദ്യങ്ങള്‍ പങ്ക് വെച്ചിട്ടില്ല. താഴെ നല്‍കിയ വീഡിയോയില്‍ 1 മണിക്കൂര്‍ 50മിനിറ്റ് 19 സെക്കന്‍റിന് നമുക്ക് അദ്ദേഹത്തിന്‍റെ മുന്നില്‍ നിന്ന് ഒരു വര്‍ജര്‍ പോകുന്നത് കാണാം.
നിഗമനം
വീഡിയോയില്‍ പ്രചരിക്കുന്നത് പൂര്‍ണമായി തെറ്റാണ്. വീഡിയോ ഈ കൊല്ലം മെയ് മാസത്തില്‍ കൊലപ്പെട്ട ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ഏറെ നാള്‍ മുമ്പുള്ളതാണ്. 2017ല്‍ നാഷണല്‍ പ്രേയര്‍ സര്‍വീസ് എന്ന പ്രാര്‍ത്ഥന പരിപാടിയിലാണ് സംഭവം നടന്നത്. വീഡിയോയില്‍ കാണുന്ന വ്യക്തി വര്‍ജര്‍ എന്നൊരു ചര്‍ച്ച് ഉദ്യോഗസ്ഥനാണ്. ഇവരുടെ പണി അടമ്പടിയായി ദണ്ഡ പിടിച്ച് വൈദികരുടെ കൂടെ നടക്കുന്നതാണ്. ഇവര്‍ ഇതിന്‍റെ ഇടയില്‍ ആര്‍ക്കും അഭിവാദ്യങ്ങള്‍ കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യില്ല.

Title:അമേരിക്കന്‍ പ്രസിഡന്‍റ് ട്രമ്പിന്‍റെ പഴയ വീഡിയോ തെറ്റായ വിവരണത്തോടൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
