
Image Credit: EAM S Jaishankar with US Defence Secretary Lloyd Austin at the Pentagon. Twitter@DrSJaishankar via Firstpost
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അമേരിക്കയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അമേരിക്കന്‍ സേന സ്വീകരിക്കുന്നതിന്‍റെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ കുറിച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്.
ഈ പ്രത്യേക ബഹുമാനം ഭാരതത്തിന് മാത്രമാണ് ഇത് വരെ ലഭിച്ചിട്ടുള്ളത് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ബഹുമാനം ഭാരതത്തിന് മാത്രമല്ല മറ്റു രാജ്യങ്ങളിലെ അതിഥികള്‍ക്കും ലഭിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി.
എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അമേരിക്കയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ലഭിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. അദ്ദേഹത്തിനെ വീഡിയോയില്‍ സ്വീകരിക്കുന്നത് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനാണ്. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് വാദിക്കുന്നത് ഇങ്ങനെയാണ്:
“ഇതാണ് ഭാരതത്തിന്റെ അംഗീകാരം. ഇന്ത്യൻ പ്രധാനമന്ത്രിയെ അല്ല, വിദേശ കാര്യമന്ത്രി ജയശ്ങ്കറെ അമേരിക്കയിൽ സ്വീകരിക്കുന്നത് കാണൂ.
ഇതുപോലെ ഒരു സ്വീകരണം ഇതിന് മുൻപ് ഒരു രാജ്യത്തിനും കിട്ടിയിട്ടില്ല.”
എന്നാല്‍ ഈ വാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഈയിടെ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയിലെ പെന്‍റഗന്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണത്തിന്‍റെതാണ്. ഈ സന്ദര്‍ശനം നടന്നത് സെപ്റ്റംബര്‍ 27നാണ്.
ഈ ബഹുമാനം മറ്റേ ഏതെങ്കിലും രാജ്യത്തിലെ പ്രതിനിധികളെ ലഭിച്ചിട്ടുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വിഎറ്റ്നാം, ഇന്തോനേഷ്യ, ജര്‍മ്മനി, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ വിശിഷ്ട അതിഥികള്‍ക്കും ഈ ബഹുമാനം ലഭിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി.
ജര്‍മ്മനി
മാര്‍ച്ചില്‍ ജര്‍മ്മനിയുടെ പ്രതിരോധ മന്ത്രി ക്രിസ്റ്റീന്‍ ലാംബ്രെക്റ്റ് പെന്‍റഗോന്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ അവരെ സ്വീകരിക്കുന്നതിന്‍റെ വീഡിയോ നമുക്ക് കാണാം. മന്ത്രി ജയശങ്കറിന് ലഭിച്ച അതെ തരത്തിലുള്ള ബഹുമാനം ആണ് ജര്‍മന്‍ പ്രതിരോധ മന്ത്രിക്കും ലഭിച്ചത്.
വിഎറ്റ്നാം
മുകളില്‍ നമുക്ക് 2019ല്‍ വിഎറ്റ്നാമിന്‍റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫാം ബിന്‍ മിന്‍ പെന്‍റാഗോന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനും ലഭിച്ച സമാനമായ ബഹുമാനത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം.
ഇന്തോനേഷ്യ
2015ല്‍ ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രി പെന്‍റാഗോന്‍ സന്ദര്‍ശിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് നാം മുകളില്‍ കാണുന്നത്.
പാകിസ്ഥാന്‍
പാകിസ്ഥാന്‍ സേന മേധാവി ജനറല്‍ കമര്‍ ബാജ്വ 2019ല്‍ പെന്‍റാഗോന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനും ലഭിച്ച സ്വീകരണം നമുക്ക് മുകളില്‍ കാണാം.
പെന്‍റാഗോനില്‍ വരുന്ന വിശിഷ്ട അതിഥികള്‍ക്ക് നല്‍കുന്ന ഈ ബഹുമാനത്തിന് ഓണര്‍ കോര്‍ഡോണ്‍ എന്നാണ് പറയുന്നത്. ഈ ബഹുമാനം ലഭിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ് എന്ന പ്രചരണം തെറ്റാണ്. നമ്മള്‍ മുകളില്‍ കണ്ട പോലെ പല രാജ്യങ്ങള്‍ക്ക് ഈ ബഹുമാനം ലഭിച്ചിട്ടുണ്ട്.

പെന്‍റാഗോന്‍ അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന്‍റെ ആസ്ഥാനമാണ്. ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം കൂടിയാണ്.

നിഗമനം
സമുഹ മാധ്യമങ്ങളില്‍ വിദേശകാര്യ മന്ത്രിക്ക് അമേരിക്കയില്‍ ലഭിച്ച ഓണര്‍ കോര്‍ഡോണ്‍ ഭാരതത്തിന് മാത്രം ലഭിച്ച ബഹുമാനം ആണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
പെന്‍റാഗോന്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന രാജ്യങ്ങളുടെ മന്ത്രിമാര്‍ക്കും സേന മേധാവികള്‍ക്കും ഈ ബഹുമാനം അമേരിക്ക നല്‍കുന്നതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മന്ത്രി എസ്. ജയശങ്കറിന് അമേരിക്കയില്‍ ലഭിച്ച ഓണര്‍ കോര്‍ഡോണ്‍ ഭാരതത്തിന് മാത്രം ലഭിച്ച പ്രത്യേക അംഗീകാരമോ? സത്യാവസ്ഥ അറിയാം…
Fact Check By: Mukundan KResult: Misleading



