
നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനായി വ്യാജ കര്‍ഷകരാക്കി കൊണ്ട് വന്ന കൂലിപണികാര്‍ക്ക് കൂലി കൊടുത്തില്ല എന്ന് ആരോപ്പിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി കുടാതെ ഈ വീഡിയോ രണ്ടര കൊല്ലം പഴയതാണ്. എന്താണ് സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ കാണുന്ന വീഡിയോയില്‍ ചില കൂലിപണിക്കാരെ നമുക്ക് കാണാം. ഈ കൂലിപണിക്കാര് പറയുന്നത് ഇവര്‍ മൊത്തത്തില്‍ 118 പേരാണ്. ഇവര്‍ക്ക് പണം വാഗ്ദാനം നല്കി കൊണ്ട് വന്നതാണ് പക്ഷെ വാഗ്ദാനം ചെയ്ത തുക ഇവര്‍ക്ക് നല്‍കിയില്ല. വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “ദില്ലി കർഷക സമരം 350 രൂപ ദിവസക്കൂലിക്ക് ആളെ ഇറക്കി…പണം കിട്ടാത്തവർ ഇപ്പോൾ സമരക്കാർക്കെതിരെ സമരം ചെയ്യാൻ തുടങ്ങിയിരിക്കുന്നു..എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

Screenshot: Facebook Search showing similar posts.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ താഴെ നല്കിയ എ.എന്‍.ഐയുടെ ഒരു ട്വീറ്റില്‍ ലഭിച്ചു.
#WATCH Labourers allege that they were promised Rs 350 each and food, to be present at Aam Aadmi Party chief Arvind Kejriwal’s public rally in Haryana’s Hisar yesterday but they neither got money nor food. pic.twitter.com/Qw9IJhp34w
— ANI (@ANI) March 26, 2018
ഈ വീഡിയോ എ.എന്‍.ഐ. ട്വീറ്റ് ചെയ്തത് മാര്‍ച്ച് 26, 2018നാണ്. ഈ വീഡിയോ പഴയതാണ് എനിട്ട് ഇതിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്. ഹരിയാനയിലെ ഒരു തെരെഞ്ഞെടിപ്പ് പ്രചാരണത്തിന്റെ റാലിയില്‍ 350രൂപ വാഗ്ദാനം ചെയ്ത് കൊണ്ട് വന്ന കൂലിപണികാര്‍ക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂലി നല്‍കിയില്ല എന്ന ആരോപണം കൂലിപണിക്കാര് ഉന്നയിക്കുന്നത് നമുക്ക് വീഡിയോയില്‍ കാണാം.
“ഈ ആരോപണം കള്ളമാന്നെന്നും, ഇത് ബിജെപിയുടെ ഒരു തന്ത്രമാന്നെന്നും” ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Screenshot: India Today article dated Mar 26, 2018, titled: Where is our money? Workers promised Rs 350, free food to attend Hisar rally ask Kejriwal
ലേഖനം വായിക്കാന്‍-India Today | Archived Link
നിഗമനം
ഈ വീഡിയോ 2018ല്‍ നടന്ന ഒരു സംഭവത്തിന്റെതാണ്. നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി ഈ വീഡിയോയിന് യാതൊരു ബന്ധമില്ല.

Title:2018ലെ ഹരിയാനയിലെ ആം ആദ്മി പാര്‍ട്ടിയുടെ റാലിയുടെ വീഡിയോ കര്‍ഷക സമരവുമായി ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
