
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇന്ത്യാസഖ്യം സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തവർ ബിരിയാണിക്കായി അടികൂടിയ ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഭക്ഷണ വിതരണം നടത്തുന്ന ഒരിടത്ത് ജനക്കൂട്ടം തിക്കിത്തിരക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ബീഹാറില്‍ ഇന്ത്യാ മുന്നണിയുടെ റാലിയില്‍ നിന്നുള്ള ദൃശ്യങ്ങങ്ങളാണിത് എന്ന് പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബീഹാറിൽ കിണ്ടി മുന്നണിയുടെ റാലിയിൽ പങ്കെടുത്തവർ ബിരിയാണിക്ക് വേണ്ടിയുള്ള അടി..
റിപ്പോർട്ടർ ചാനൽ ഇതൊന്നും കാണില്ല”
https://archive.org/details/screencast-www-facebook-com-2025-10-27-17-26-05
എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യാ സഖ്യവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലെ അതേ ദൃശ്യങ്ങള്‍ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകള്‍ ലഭിച്ചു. ഒക്ടോബർ 16-ന് റിപ്പബ്ലിക്ക് വേൾഡ് നല്‍കിയ വീഡിയോയിൽ ബഹദൂർഗഞ്ചിൽ എഐഎംഐഎം സ്ഥാനാർത്ഥി തൗസിഫ് ആലമിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണ ചടങ്ങിന് മുന്നോടിയായുള്ള പ്രാർത്ഥനയ്ക്ക് ഒത്തുകൂടിയ ജനക്കൂട്ടം ബിരിയാണി വിതരണം ചെയ്തപ്പോൾ തിക്കിത്തിരക്കുകയും ഇത് ഉന്തിലും തള്ളിലും കലാശിച്ചു ‘ എന്നാണ് വിവരണമുള്ളത്.
ഇതേ വീഡിയോ ‘ബിഹാറിൽ വോട്ടിനായി കോൺഗ്രസ് ബിരിയാണി വിതരണം ചെയ്യുന്നു’ എന്ന അവകാശവാദത്തോടെയും പ്രചരിക്കുന്നതായി കണ്ടു.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് ഒക്ടോബർ 17-ന് മണികൺട്രോൾ ഓണ്‍ലൈന്‍ പതിപ്പില്‍ കണ്ടു.

റിപ്പോർട്ട് പ്രകാരം ബീഹാറിലെ കിഷൻഗഞ്ചിലെ എഐഎംഐഎം സ്ഥാനാർത്ഥി തൗസിഫ് ആലമിന്‍റെ വസതിയിൽ സംഘടിപ്പിച്ച പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവർക്ക് ബിരിയാണി തയ്യാറാക്കിയിരുന്നു. വിതരണ സമയത്ത് ജനങ്ങൾ തിക്കിത്തിരക്കിയതാണ് പ്രശ്‌നത്തിന് കാരണം. സൗജന്യഭക്ഷണം നല്‍കി രാഷ്ട്രീയ സ്വാധീനം നേടുന്നു എന്നാ തരത്തില്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലായി.
പല പ്രാദേശിക മാധ്യമങ്ങളും സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ചടങ്ങിൽ 2,000 പേർക്ക് മാത്രമാണ് അനുമതി നല്‍കിയത് എങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചതിലും കൂടുതൽ എത്തിച്ചേർന്നതാണ് ഈ അനിഷ്ട സംഭവത്തിന് കാരണമായതെന്നാണ് സ്ഥാനാർത്ഥി തൗസിഫ് ആലം മാധ്യമങ്ങളോട് പ്രതികരിച്ചത്.
നിഗമനം
ബിരിയാണിക്കായി ഉന്തുംതള്ളും ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇന്ത്യാ സഖ്യം സംഘടിപ്പിച്ച റാലിയിൽ നിന്നുള്ളതല്ല. മറിച്ച്, ബിഹാറിലെ കിഷൻഗഞ്ചിൽ AIMIM സ്ഥാനാർത്ഥി തൗസിഫ് ആലമിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് സംഘടിപ്പിച്ച ചടങ്ങിൽ നിന്നുള്ളതാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ബീഹാറില്‍ ഇന്ത്യാ സഖ്യ രാളിയിക്കിടെ ബിരിയാണിക്ക് വേണ്ടി ഉന്തുംതള്ളും എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False


