FACT CHECK: 2019ലെ ചിത്രം ഈയ്യിടെയായി കൊല്‍ക്കത്തയില്‍ നടന്ന സിപിഎമ്മിന്‍റെ റാലിയുടെതാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics

ഫെബ്രുവരി 28, 2021ന് സി.പി.എമും സഖ്യ കക്ഷികളും കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈദാനത്തില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയില്‍ വന്ന ജനസാഗരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം രണ്ട് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രചരണ റാലിയില്‍ പങ്കെടുക്കുന്ന വലിയൊരു ജനസമുഹത്തിന്‍റെ ചിത്രം കാണാം. ഈ ചിത്രം കഴിഞ്ഞ ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന സി.പി.എമ്മിന്റെയും സഖ്യകക്ഷികളുടെയും സംയുക്ത റാലിയുടെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

ഇത് ആഫ്രിക്കയിൽ കുരുമുളക് ഉണക്കാനിട്ട ചിത്രമല്ല ഇന്ന് കൊൽക്കത്തയിൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സഖാക്കൾ ചെങ്കൊടിയേന്തി സഖാവ് സീതാറാം യെച്ച്യൂരിയെ കേൾക്കാൻ വന്നവരുടെ ആവേശകാഴ്ചയാണ് .സഖാക്കളെ മുന്നോട്ട് .

ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ഓണ്‍ലൈന്‍ മാധ്യമ പോര്‍ട്ടല്‍ ഡൂള്‍ ന്യുസും ഈ ചിത്രം ഞായരാഴ്ച നടന്ന റാലിയുടെതാണ് എന്ന തരത്തില്‍ അവരുടെ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

Screenshot: Dool News Article, dated: 28th Feb 2021, titled: തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കില്‍ മമത, ബി.ജെ.പിയ്‌ക്കൊപ്പം സഖ്യം ചേരുമെന്ന് യെച്ചൂരി; ബംഗാളിനെ ചെങ്കടലാക്കി പീപ്പിള്‍സ് ബ്രിഗേഡ്

ലേഖനം വായിക്കാന്‍-Dool News | Archived Link

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ നിന്ന് ഈ ചിത്രം 2019ലേതാണ് എന്ന് മനസിലായി. ഫെബ്രുവരി 3, 2019ന് എടുത്ത മുന്നണി കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈദാനത്തില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയുടെ ചിത്രമാണ് നിലവില്‍ കഴിഞ്ഞ ഞായരാഴ്ച നടന്ന സിപിഎമിന്‍റെയും സഖ്യ കക്ഷികളുടെയും സംയുക്ത റാലിയുടേത് എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 2019ല്‍ സി.പി.എമിന്‍റെ പീപ്പിള്‍സ്‌ ഡെമോക്രാസി എന്ന വെബ്സൈറ്റില്‍ ഈ ചിത്രം പ്രസിദ്ധികരിച്ചതായി നമുക്ക് കാണാം.

Screenshot: People’s Democracy, Date:10th Feb 2019, titled” West Bengal” Brigade Turns into Red Sea.

ലേഖനം വായിക്കാന്‍- People’s Democracy | Archived Link

ഈ ചിത്രം പീപ്പിള്‍സ്‌ ഡിസ്പാച്ച് എന്ന മാധ്യമ വെബ്സൈറ്റും ഫെബ്രുവരി 4, 2019ന് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. 

Screenshot: Peoples Dispatch Article, Dated: 4th Feb 2019, Titled: Million-strong ‘People’s Brigade’ in India pledges to oust right wing forces.

ലേഖനം വായിക്കാന്‍-Peoples Dispatch | Archived Link

കോണ്‍ഗ്രെസ്-സി.പി.എം സഖ്യം ബംഗാളില്‍ കഴിഞ്ഞ ഞായരാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈദാനത്തില്‍ വമ്പന്‍ റാലി സംഘടിപ്പിച്ച് പ്രചരണത്തിന് തുടക്കമിട്ടു. ഈ റാലിയില്‍ ബി.ജെ.പിക്കും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും രണ്ടു പാര്‍ട്ടികളുടെ നെതാക്കള്‍ രൂക്ഷമായ പരാമര്‍ശം നടത്തുകയുണ്ടായി. ഈ റാലിയില്‍ സി.പി.എം ദേശിയ സെക്രട്ടറി സിതാറാം യെച്ചുരിയോടൊപ്പം ലോകസഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി, ഛ്ത്തീഗഡ മുഖ്യമന്ത്രി ഭൂപെഷ് സിംഗ് ബാഘേല്‍ പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുമുണ്ടായിരുന്നു.

Screenshot: Hindustan Times Article, Dated: 28th Feb 2021, titled: Brigade rally: Massive gathering at Left-Cong-ISF rally in Bengal | 10 points

ലേഖനം വായിക്കാന്‍- Hindustan Times | Archived Link

നിഗമനം

കഴിഞ്ഞ ഞായരാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈദാനത്ത് നടന്ന കോണ്‍ഗ്രസ്-സി.പി.എം സംയുക്ത റാലിയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം രണ്ട് കൊല്ലം പഴയതാണ്. 2019ല്‍ ഇതേ സ്ഥലത്ത് നടന്ന ഇടതുപക്ഷത്തിന്‍റെ ഒരു തെരഞ്ഞെടുപ്പ് റാലിയുടെ ചിത്രമാണ് നിലവില്‍ ഫെബ്രുവരി 28ന് നടന്ന റാലിയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

Avatar

Title:2019ലെ ചിത്രം ഈയ്യിടെയായി കൊല്‍ക്കത്തയില്‍ നടന്ന സിപിഎമ്മിന്‍റെ റാലിയുടെതാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False