ഉദ്ധവ് താക്കറെ രാജി വെച്ചതിന് ശേഷം ആഹ്ളാദം പ്രകടിപ്പിക്കുന്ന അര്‍നബ് ഗോസ്വാമിയുടെ വീഡിയോയല്ല ഇത്…

രാഷ്ട്രീയം | Politics

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്ന് രാജിവച്ചത്തിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ അ൪നബ് ഗോസ്വാമി ആഹ്ളാദം പങ്കിടുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഉദ്ധവ് താക്കറെയുടെ രാജിയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റിപബ്ലിക്‌ വേള്‍ഡ് എഡിറ്റര്‍ അര്‍നബ് ഗോസ്വാമിയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഗോസ്വാമി നൃത്യം ചെയുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

“#ഉദ്ധവ് താക്കറെ രാജിവെച്ചതിൽ ആഘോഷിക്കുന്ന അർണാബ് ഗോസ്വാമി 😀”

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അ൪നബ് ഗോസ്വാമി ആഘോഷിക്കുന്നത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിനാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

തന്‍റെ ഭുരിപക്ഷ എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ച ശേഷം ഉദ്ധവ് താക്കറെ ജൂണ്‍ 29ന് താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. അര്‍നബ് ഗോസ്വാമിയും ശിവസേന-കോണ്‍ഗ്രസ്‌-എന്‍.സി.പിയുടെ സഖ്യവും തമ്മില്‍ 2020ല്‍ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത സമയം മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. അര്‍നബ് ഗോസ്വാമിയും മറ്റു ഹിന്ദി മാധ്യമങ്ങള്‍ സുശാന്തിന്‍റെ മരണത്തില്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെക്ക് പങ്കുണ്ട് എന്ന തരത്തില്‍ പ്രചരണങ്ങള്‍ക്ക് വേദി ഒരുക്കി കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു പഴയ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരുന്നു. 

പിന്നിട് സുപ്രീം കോടതി നവംബര്‍ 2020ല്‍ അര്‍നബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അര്‍നബ് ഗോസ്വാമിയുടെ ഈ വീഡിയോ ഉദ്ധവ് താക്കറെയുടെ രാജിയുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ വീഡിയോയ്ക്ക് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതുമായി യാതൊരു ബന്ധമില്ല.

വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ലഭിച്ചു. വീഡിയോ 2020 ജനുവരി മുതല്‍ സമുഹ മാധ്യമങ്ങളില്‍ ലഭ്യമാണ്.

ജനുവരി 26, 2020നാണ് റീപബ്ലിക് വേള്‍ഡ് തങ്ങളുടെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഗായകന്‍ അദ്നാന്‍ സാമിയുടെ ഇന്‍റര്‍വ്യൂ എടുക്കുന്നത്തിനിടെയാണ് അര്‍നബ് ഇപ്രകാരം നൃത്തം ചെയ്യുന്നത്. ഇന്‍റര്‍വ്യൂവിന്‍റെ അവസാന നിമിഷങ്ങളില്‍ അര്‍നബ് അദ്നാന്‍ സാമിയുടെ അദ്ദേഹത്തിന്‍റെ സുപ്രസിദ്ധമായ ഒരു ഗാനം ‘ലിഫ്റ്റ്‌ കരാ ദേ’ പാടാന്‍ അഭ്യര്‍ഥിക്കുന്നത്. തുടര്‍ന്ന് അദ്നാന്‍ സാമി പാടുന്നതും, അര്‍നബ് ആടുന്നതും നമുക്ക് കാണാം.

നിഗമനം

ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്ന് രാജി വെച്ചത്തില്‍ ആഘോഷിക്കുന്ന അര്‍നബ് ഗോസ്വാമിയുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് വര്‍ഷം പഴയതാണ്. വീഡിയോയ്ക്ക് ഉദ്ധവ് താക്കറെയുമായി യാതൊരു ബന്ധവുമില്ല. 2020ല്‍ ഗായകന്‍ അദ്നാന്‍ സാമിയുടെ ഒരു അഭിമുഖത്തിനിടെയാണ് അര്‍നബ് ആടുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഉദ്ധവ് താക്കറെ രാജി വെച്ചതിന് ശേഷം ആഹ്ളാദം പ്രകടിപ്പിക്കുന്ന അര്‍നബ് ഗോസ്വാമിയുടെ വീഡിയോയല്ല ഇത്…

Fact Check By: Mukundan K 

Result: False