UPA സര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് വേണ്ടി 2.5 ലക്ഷം കോടി ഡോളറിന്‍റെ കടം വാങ്ങിയിരുന്നോ? സത്യാവസ്ഥ അറിയൂ...
2.5 ലക്ഷം കോടി ഡോളറുകളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓയില്‍ ബോണ്ട് ആയി കടം എടുത്തിട്ടുള്ളത് അത് കൊണ്ടാണ് പെട്രോളും ഡീസലിന്‍റെ വില കേന്ദ്ര സര്‍ക്കാറിന് കുറയ്ക്കാന്‍ പറ്റാത്തത് എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.
എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍റെ ഒരു ചിത്രത്തിനോടൊപ്പം ഇത് എഴുതിയതായി കാണാം:
“കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ സുഗിപ്പിക്കാന്‍ 2 ലക്ഷം കോടി ഡോളറിന്‍റെ ഓയില്‍ ബോണ്ടാണ് കടം എടുത്തിട്ടിള്ളത്. അത് അടുത്ത 5 വര്ഷം കൂടി അടച്ചാലേ തീരൂ. അതുവരെ പെട്രോളിയത്തിന്‍റെ നികുതി കുറയില്ല. അവര്‍ വോട്ട് നേടാന്‍ അന്നെടുത്ത ഈ വലിയ കടവും അതിന്‍റെ വന്‍ പലിശയും ഇന്ന് സാധരണക്കാരന്‍റെയും ബിജെപി കേന്ദ്രസര്‍ക്കാറിന്റെയും തലയില്‍ ആണ്. എല്ലാം എന്തെ കുരയാത്തതെന്നു ചോദിക്കുന്നു.”
കോണ്‍ഗ്രസ് സര്‍ക്കാര്‍ അതായത് UPA സര്‍ക്കാര്‍ എടുത്ത കടം കാരണമാണ് ഇന്ന് കേന്ദ്ര സര്‍ക്കാറിന് ഇന്ന് പെട്രോള്‍/ഡീസലിന്‍റെ വില കുറയ്ക്കാന്‍ ആകാത്തത് എന്ന ന്യായികരണം പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത കടമാണോ ഓയില്‍ ബോണ്ട്? ഓയില്‍ ബോണ്ടിന്‍റെ ബാധ്യത 2.5 ലക്ഷം കോടി ഡോളാറാണോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
എന്താണ് ഓയില്‍ ബോണ്ട്?
ഓയില്‍ ബോണ്ടിനെ കുറിച്ച് ഞങ്ങള്‍ വിശദമായി ഞങ്ങളുടെ ഒരു റിപ്പോര്‍ട്ടില്‍ വിശദികരിച്ചിട്ടുണ്ട്. ഓയില്‍ ബോണ്ടിനെ കുറിച്ച് കൂടതല്‍ വായിക്കാന്‍ താഴെ നല്‍കിയ റിപ്പോര്‍ട്ട് വായിക്കാം.
2010നെ മുമ്പ് വരെ ഇന്ത്യയില്‍ പെട്രോള്‍ വില സര്‍ക്കാരാണ് തിരുമാനിച്ചിരുന്നത്. ഇത് മൂലം എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കു പകരം UPA സര്‍ക്കാര്‍ 134000 കോടി രൂപയുടെ ബോണ്ടുകള്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഈ ബോണ്ടുകള്‍ മച്വര്‍ ആവുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ തുക കമ്പനികള്‍ക്ക് നല്‍കും അതുവരെ ഇതിന്‍റെ മുകളില്‍ പലിശ എല്ലാ കൊല്ലം ഈ കമ്പനികള്‍ക്ക് ലഭിക്കും. കഴിഞ്ഞ എഴ് കൊല്ലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓയില്‍ ബോണ്ടിന്‍റെ മുകളില്‍ 70, 195.72 കോടി രൂപയാണ് പലിശ അടിച്ചിരിക്കുന്നത്. മുതലില്‍ വരും 3500 കോടി രൂപയാണ് ഇത് വരെ അടിച്ചിരിക്കുന്നത്. ഈ കൊല്ലവും 10000 കോടി സര്‍ക്കാരിന് എണ്ണാ കമ്പനികള്‍ക്ക് നല്‍കുന്നുല്ലതാണ്. 2023-24ല്‍ 31, 150 കോടി, 2024-25ല്‍ 52, 860 കോടിയും, 2025-26ല്‍ 36,913 കോടി രൂപയാണ് സര്‍ക്കാറിന് എണ്ണാ കമ്പനികള്‍ക്ക് കൊടുക്കാനുള്ളത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇറക്കിയ ഓയില്‍ ബോണ്ടിന്‍റെ പ്രധാന തുക 1,34,000 കോടി രൂപയായിരുന്നു. നിര്‍മാല സിതാരാമന്‍ ലോകസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ പ്രകാരം ഇത് വരെ 2014-2022 എന്ന കാലഘട്ടത്തില്‍ 93685.68 കോടി രൂപയാണ്. ഇതില്‍ 13500 കോടി രൂപ പ്രധാന തുകയാണ് ബാക്കി പലിശയാണ്.
പക്ഷെ ഇതില്‍ നമുക്ക് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. സര്‍ക്കാര്‍ ഇതേ കാലഘട്ടത്തില്‍ പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് 88% ആണെങ്കില്‍ ഡീസലിന് ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 209% ആണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
വാര്‍ത്ത വായിക്കാന്‍-NDTV | Archived Link
കഴിഞ്ഞ 6 കൊല്ലത്തില്‍ കേന്ദ്രം പെട്രോള്‍ ഉത്പന്നങ്ങളില്‍ ഈടാക്കുന്ന ടാക്സില്‍ 307% വര്‍ദ്ധനയാനുണ്ടായത്. 2014ല്‍ പെട്രോളിന്‍റെ മുകളില്‍ ഇടക്കുന്ന എക്സൈസ് പ്രതി ലിറ്റര്‍ 9.48 രൂപയായിരുന്നു, ഇന്ന് 27.90 രൂപയാണ്. അതെ സമയം ഡീസലിന്‍റെ മുകളില്‍ ഉണ്ടായിരുന്ന 3.56രൂപയുടെ എക്സൈസ് ഇന്ന് വര്‍ദ്ധിചിട്ട് 21.80 രൂപായിട്ടുണ്ട്.
കഴിഞ്ഞ കൊല്ലം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്‍റെ മുകളില്‍ മൊത്തത്തില്‍ ഇടക്കിയത് 3.72 കോടി രൂപയാണ്. ഈ തുക ഓയില്‍ ബോണ്ടിന്‍റെ പലിശയും മുതലും കൂട്ടിയാലും അതിനെ ക്കാളും അധികമാണ്.
ഓയില്‍ ബോണ്ട് ആത്യം കൊണ്ട് വന്നത് വാജ്‌പേയി സര്‍ക്കാരായിരുന്നു. ഏപ്രില്‍ 1, 2002ല്‍ ഇറക്കിയ പത്ര കുറിപ്പ് പ്രകാരം പെട്രോള്‍ വില നിശ്ചയിക്കുന്ന പ്രക്രിയയില്‍ നിന്ന് സര്‍ക്കാറിന്‍റെ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാനുള്ള നടപടിയുടെ (Deregulation) ഭാഗമായി എണ്ണ കമ്പനികള്‍ക്ക് 9000 കോടി രൂപയുടെ ഓയില്‍ ബോണ്ട് വാജ്‌പേയി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഏപ്രില്‍ 1, 2002ന് അന്നത്തെ പെട്രോളിയം മന്ത്രി രാം നായിക്ക് നടത്തിയ പ്രസ്താവന നമുക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
വാജ്പേയി സര്‍ക്കാര്‍ എടുത്ത തിരുമാനം തന്നെയാണ് പിന്നിട് വന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരും മോദി സര്‍ക്കാരും തുടര്‍ന്നത്. മോദി സര്‍ക്കാരും സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് 3.1 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ കൊല്ലം 22000 കോടി രൂപയാണ് പലിശയായി കേന്ദ്ര സര്‍ക്കാര്‍ അടിച്ചത്.
നിഗമനം
UPA സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയ ഓയില്‍ ബോണ്ട് 2 ലക്ഷം കോടി ഡോളറിന്‍റെതല്ല പകരം ഏകദേശം 1.5 ലക്ഷം കോടി രൂപയുടെതായിരുന്നു എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:UPA സര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് വേണ്ടി 2.5 ലക്ഷം കോടി ഡോളറിന്‍റെ കടം വാങ്ങിയിരുന്നോ? സത്യാവസ്ഥ അറിയൂ...
Fact Check By: Mukundan KResult: False