
രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തകർക്കപ്പെട്ട സംഭവത്തിന് ശേഷം അദ്ദേഹം ഇന്നലെ കേരളത്തിൽ സന്ദർശനത്തിനായി എത്തിയിരുന്നു. ബഫർസോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഇന്ത്യയുടെ ബത്തേരിയിൽ ബഹുജന റാലിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻറെ സന്ദർശനത്തിനുശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
രാഹുൽഗാന്ധി ഗാന്ധി കെസി വേണുഗോപാലിന് ഒപ്പം കേരളത്തിലെ ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വന്നപ്പോൾ അദ്ദേഹം ചായക്കടയിൽ കയറിയ സന്ദർഭത്തിലെ ചിത്രമാണിത് എന്നാണ് പോസ്റ്റിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്നത്. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെ: സ്വന്തം മണ്ഡലത്തിൽ വന്ന് ബോണ്ടയും തിന്ന് പോകാൻ 500 കോടി കട്ട് 60 മണിക്കൂർ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത പട്ടായ പയ്യന് സ്വീകരണമോ ?

ഞങ്ങളുടെ അന്വേഷണത്തിൽ തെറ്റായ പ്രചരണമാണ് ഈ ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ANI ന്യൂസ് പ്രസിദ്ധീകരിച്ച സമാന ചിത്രം ഉൾപ്പെടുന്ന ഒരു ട്വീറ്റ് ലഭിച്ചു.
“കേരളം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ ചോക്കാട് കടയിൽ ചായകുടിക്കുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്” എന്ന വിവരണത്തോടെ നൽകിയിരിക്കുന്ന ട്വീറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2019 ജൂൺ 7 നാണ്.
കൂടാതെ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം പതിപ്പിൽ ഇതേ ചിത്രം തന്നെ ഉള്‍പ്പെടുത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. രാഹുൽഗാന്ധി എംപി ആയതിനുശേഷം ആദ്യമായി കേരളത്തിൽ എത്തിയപ്പോഴുള്ള സന്ദർഭത്തിലെ ചിത്രമാണെന്നും റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി ചായക്കടയിൽ കയറിയത് കൗതുകക്കാഴ്ചയായെന്നും എന്ന് റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. 2019 ജൂൺ എട്ടിനാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാഹുൽഗാന്ധി ചായക്കടയിൽ ചായ കുടിക്കുന്ന സന്ദർഭത്തിലെ ഒരു വീഡിയോ EI Malayalam ഓൺലൈൻ ചാനൽ അവരുടെ ട്വീറ്റിൽ നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഇത്തവണത്തെ കേരള സന്ദർശന വേളയില്‍ അദ്ദേഹത്തെ പരിഹസിക്കാന്‍ 2019ലെ ചിത്രമാണ് ഉപയോഗിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ ചിത്രം 2019 ജൂണിലേതാണ്. രാഹുല്‍ ഗാന്ധി ഇന്നലെ കേരളത്തിലെത്തിയ സംഭവവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഈ ചിത്രം ഇപ്പോഴത്തെതാണ് എന്ന മട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസരൂപേണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം ഇപ്പോഴത്തെതല്ല, 2019 ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴുള്ളതാണ്…
Fact Check By: Vasuki SResult: Missing Context
