കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഇത് വരെ ലോകത്തില്‍ 4,87,000 ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. അതുപോലെ 22000 ലധികം ആളുകളാണ് ഈ പകര്‍ച്ചവ്യാധി മൂലം മരിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വലിയൊരു വെളിവിളിയായി തുടരുന്ന ഈ പകര്‍ച്ചവ്യാധിയെ നേരിടാനായി ഇന്ത്യ അടക്കം പല ലോക രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യപ്പിചിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസ്‌ ബാധിച്ചവരുടെ പല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജ പ്രചരണങ്ങളാണ്. സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന ഇത്തരത്തിലെ ഒരു ചിത്രമാണ് ഞങ്ങള്‍ ഫെസ്ബൂക്കില്‍ കണ്ടെത്തിയത്. COVID-19 ബാധിച്ച് ഐസോലെഷനില്‍ കഴിയുന്ന അമ്മക്ക് തന്‍റെ കുഞ്ഞിനെ മുലപ്പാലും കുടിപ്പിക്കാന്‍ പറ്റുന്നില്ല എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലാകുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രത്തിന് കൊറോണവൈറസ്‌ ബാധയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യമെന്ന് നമുക്ക് അറിയാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “തന്‍റെ കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാതെ കൊറോണാ രോഗം തളർത്തിയ ഈ അമ്മയുടെ രോഗം എത്രയും പെട്ടെന്ന് ഒന്ന് മാറ്റി കിട്ടുവാൻ എല്ലാവരും സർവ്വശക്തനോട് പ്രാർത്ഥിക്കുക”

വസ്തുത അന്വേഷണം

ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. ചിത്രം കഴിഞ്ഞ കൊല്ലവും ട്വിട്ടരില്‍ പ്രചരിച്ചിരുന്നു. തുര്‍ക്കി ഭാഷയിലുള്ള ഈ ട്വീട്ടില്‍ കാന്‍സര്‍ കാരണമാണ് ഈ അമ്മക്ക് ഈ കുഞ്ഞിനെ തൊടാന്‍ കഴിയാത്തത് എന്നാണ് പറയുന്നത്.

Twitter

ഈ ട്വീറ്റ് പ്രസിദ്ധികരിച്ചത് കഴിഞ്ഞ കൊല്ലം ജൂലൈ മാസത്തിലാണ്. COVID-19 പകര്‍ച്ചവ്യാധി ചൈനയെ ബാധിക്കുന്നതിനെ മുന്നേ. ഈ ചിത്രം പിന്‍ട്രെസ്റ്റ്‌ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

Pinterest

ല്യുകെമിയ എന്ന കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പിയില്‍ കഴിയുന്ന തന്‍റെ മകളെ ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷപെടുത്താനായി ലാമിനര്‍ ഫ്ലോ റൂമില്‍ കഴിയുന്ന മകളെ അമ്മ സ്നേഹിക്കുന്നു എന്നാണ് ഫോട്ടോയെ പറ്റി നല്‍കിയ വിവരണം. ഞങ്ങള്‍ ഈ ഫോട്ടോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ ഫോട്ടോ അമേരിക്കയിലെ ഫ്രെഡ് ഹച്ചിന്‍സന്‍ ആശുപത്രിയില്‍ 1985ല്‍ എടുത്ത ചിത്രമാണ് എന്ന് മനസിലായി.

CameralabsArchived Link

കീമോതെറാപ്പിയില്‍ കഴിയുന്ന രോഗികളുടെ പ്രതിരോധ ശക്തി വളരെ കുറവായിരിക്കും അതിനാല്‍ ഇവരെ ഇന്‍ഫെക്ഷന്‍ ആക്കാതിരിക്കാനാണ്‌ ലാമിനര്‍ ഫ്ലോ റൂമില്‍ വെക്കുന്നത്.

നിഗമനം

അമേരിക്കയിലെ ഫ്രെഡ് ഹച്ചിന്‍സന്‍ കാന്‍സര്‍ സെന്‍റെറില്‍ 1985ല്‍ ഒരു അമ്മ ല്യുക്കെമിയക്ക് ചികിത്സയില്‍ കഴിയുന്ന തന്‍റെ മകളെ ലമിനാര്‍ ഫ്ലോ റൂമില്‍ സ്നേഹിക്കുന്ന ചിത്രമാണ് കൊറോണ ബാധിച്ച അമ്മക്ക് തന്‍റെ കുഞ്ഞിനെ മുലപ്പാല്‍ കൊടുക്കാന്‍ കഴിയുന്നില്ല എന്ന തരത്തില്‍ വൈറല്‍ ആക്കുന്നത്. കൊറോണ വൈറസിനെ കുറിച്ചുള്ള പോസ്റ്റുകളില്‍ സംശയം തോന്നുന്നുണ്ടെങ്കില്‍ ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809 ലേക്ക് അയക്കുക.

Avatar

Title:FACT CHECK: ഈ ചിത്രം തന്‍റെ കുഞ്ഞിന്‍റെ കുടെയുള്ള ഒരു കൊറോണ ബാധിച്ച സ്ത്രിയുടെതല്ല...

Fact Check By: Mukundan K

Result: False