FACT CHECK: കാനഡിയന്‍ പ്രധാനമന്ത്രി ട്രുഡോയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍...
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണ പ്രഖ്യാപിച്ച് കാനഡയില്‍ സംഘടിപ്പിച്ച ഒരു സമരത്തില്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ പങ്കെടുത്തതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍ ആവുകയാണ്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
Screenshot: Viral post claiming Trudeau joined protests in support of Indian Farmers.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രധാനമന്ത്രി ട്രുഡോ തലമുടി മറച്ചു കെട്ടി സിഖുകള്‍ക്കൊപ്പം ഇരിക്കുന്നതായി നമുക്ക് കാണാം. ഈ ചിത്രം നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കാര്‍ഷകാരുടെ സമരവുമായി ബന്ധപെടുത്തി പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇവിടെയൊരു പ്രധാനമന്ത്രി
#അംബാനി_അദാനിമാരുടെ
ദല്ലാളായി നിൽക്കുമ്പോൾ അങ്ങ്
കാനഡയിൽ #ജസ്റ്റിൻ_ട്രൂഡോ എന്ന
ഒരിക്കൽപ്പോലും വംശീയ വെറിയുടെ
ആൾരൂപമായി മാറാതിരുന്ന
#കനേഡിയൻ_പ്രധാനമന്ത്രി
#ഇന്ത്യൻ_കർഷക_സമരത്തിന് പിന്തുണ
പ്രഖ്യാപിച്ച് കാനഡയിൽ സംഘടിപ്പിച്ച
പ്രതിക്ഷേധത്തിൽ പ്രധിക്ഷേധക്കാർക്കൊപ്പം
നിലയുറപ്പിച്ചത് ലോക മാധ്യമങ്ങൾ
വലിയ തലക്കെട്ടോടെ വാർത്തകൾ
പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്.
ഹിറ്റ്ലറെ റോൾ മോഡലാക്കുന്ന ഇന്ത്യൻ
പ്രധാനമന്ത്രിയുടെ കസേരയിലിരിക്കുന്ന
ജനാധിപത്യ ധ്വംസകനു കിട്ടിയ ഏറ്റവും
വലിയ തിരിച്ചടിയാണിത്........”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന 2015ലെ വാര്‍ത്ത ലഭിച്ചു.
Screenshot: Strait Times article dated 2015: We're more mosaic than melting pot.
ലേഖനം വായിക്കാന്‍-New Strait Times | Archived Link
ഒറ്റാവയില്‍ ഒരു ഗുരുദ്വാരയില്‍ ജസ്റ്റിന്‍ ട്രുഡോ പ്രാര്‍ത്ഥനയില്‍ പങ്ക് എടുതത്തിന്‍റെ ചിത്രമാണിത്. ഈ ചിത്രം ഏകദേശം അഞ്ച് കൊല്ലം പഴയതാണ്. ഈ പരിപാടിയുടെ വീഡിയോയും നമുക്ക് താഴെ കാണാം.
ഈ ഫാക്റ്റ് ചെക്ക് അസാമിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
FACT CHECK: জাষ্টিন ট্ৰুডোৱে চলি থকা কৃষক আন্দোনলত যোগদান কৰিছে বুলি পুৰণি ফটো ভাইৰেল!
നിഗമനം
2015ല്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ കാനഡയില്‍ ഒരു ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന പരിപാടിയില്‍ പങ്ക് എടുക്കുന്ന ചിത്രമാണ്. ഈ ചിത്രം ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്.
Title:കാനഡിയന്‍ പ്രധാനമന്ത്രി ട്രുഡോയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍...
Fact Check By: Mukundan KResult: False