ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുന്നതിന്‍റെ ഈ വീഡിയോ ലഡാക്കിലെതാണോ…?

ദേശിയം

ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശനം രൂക്ഷമായി കൊണ്ടിരിക്കുന്നു. ഇരുപക്ഷങ്ങളും നയതന്ത്രപരമായി പരിസ്ഥിതിയുടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ രണ്ട് സൈന്യങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും സജീവമായി പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തിന്‍റെ ചില ദൃശ്യങ്ങളും പ്രചരിച്ചു പോരുന്നുണ്ട്.  ഇതിനിടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചില പഴയ വീഡിയോകളും വീണ്ടും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ അറിയാന്‍ പോകുന്നത്. അഞ്ച് കൊല്ലത്തിലധികം അധിക പഴക്കമുള്ള ഈ വീഡിയോ 2017ല്‍ ഡോക്ലാമില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായപ്പോഴും പ്രചരിച്ചിരുന്നു. വീണ്ടും ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ ഈ വീഡിയോ ലഡാക്കിന്‍റെ പേരില്‍ പ്രചരിക്കുകയാണ്. പക്ഷെ ഈ വീഡിയോക്ക് ഡോക്ലാമോ ലഡാക്കുമായോ യാതൊരു ബന്ധവുമില്ല. ഈ ദൃശ്യങ്ങള്‍ ഇന്ത്യയും ചൈനയും 2014ല്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ എട്ടുമുട്ടിയപ്പോള്‍ എടുത്ത വീഡിയോയാണ്. ഈ വീഡിയോ ഏതു തരത്തില്‍ പ്രചരിക്കുന്നു എനിട്ട്‌ സംഭവത്തിന്‍റെ വസ്തുത എന്താണെന്ന്‍ നമുക്ക് അറിയാം.

വിവരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്‌-

FacebookArchived Link

വീഡിയോ-

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോ പല പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ജൂലയ് 2017ല്‍ യുട്യൂബില്‍ പോസ്റ്റ്‌ ചെയ്ത ഇതേ വീഡിയോ ലഭിച്ചു. വീഡിയോയില്‍ നല്‍കിയ വിവരണം പ്രകാരം വീഡിയോ 2017ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഡോക്ലാമിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് ഇത്. 

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ പ്രമുഖ മാധ്യമങ്ങളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു വാര്‍ത്ത‍യും ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ യുട്യൂബില്‍ പ്രത്യേക കീ വേര്‍ഡ്‌സ് ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണ ഫലങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.

മുകളില്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ ഞങ്ങള്‍ക്ക് സീ ന്യൂസ്‌ ഓഗസ്റ്റ്‌ 2014ന് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. അതായത് ഈ വീഡിയോ നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ നടക്കുന്ന വിവാദത്തിനോട് ബന്ധപെട്ടതല്ല.  കൂടാതെ 2017ല്‍ ഡോക്ലാമില്‍ നടന്ന സംഘര്‍ഷവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. സീ ന്യൂസിന്‍റെ വാര്‍ത്ത‍ നമുക്ക് താഴെ വീഡിയോയില്‍ കാണാം

വാര്‍ത്ത‍ പ്രകാരം 2014ല്‍ അരുണാചല്‍ പ്രദേശിലെ തവാന്ഗ് ജില്ലയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കെട്ടിയ ഒരു മതില്‍ ചൈനീസ്‌ സൈന്യം പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം അവരെ തടഞ്ഞതിന്‍റെ ദൃശ്യങ്ങളാണ് നമ്മള്‍ വീഡിയോയില്‍ കാണുന്നത്.

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയും ചൈനയുടെ സൈന്യങ്ങള്‍ തമ്മില്‍ ലഡാക്കില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 2014ല്‍ അരുണാചല്‍ പ്രദേശില്‍ ചൈനീസ്‌ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഒരു മതില്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം തടയുന്നതിന്‍റെ വീഡിയോയാണ്.

Avatar

Title:ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുന്നതിന്‍റെ ഈ വീഡിയോ ലഡാക്കിലെതാണോ…?

Fact Check By: Mukundan K 

Result: False