അയോധ്യയിലെ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെതല്ല പകരം ഗുജറാത്തിലെ ഒരു ജെയിന്‍ ക്ഷേത്രത്തിന്‍റെതാണ് എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. മനോഹരമായി നിര്‍മിച്ച ഈ ക്ഷേത്രം അയോധ്യയിലെ ശ്രീ രാമക്ഷേത്രമാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

അയോദ്ധ്യാ ക്ഷേത്രം നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മാണത്തിന്‍റെ വീഡിയോയാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ ഞങ്ങള്‍ In-Vid We Verify ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.

ട്വീറ്റ് പ്രകാരം ഗുജറാത്തിലെ ഹള്‍വഡ്-ധ്രാന്‍ഗധ്ര ഹൈവെയില്‍ സ്ഥിതി ചെയ്യുന്ന ചുലി ജെയിന്‍ ക്ഷേത്രമാണ്. ട്വീറ്റില്‍ നല്‍കിയ വീഡിയോയും പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഒന്നാണ്. ഞങ്ങള്‍ ഈ ജെയിന്‍ ക്ഷേത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു. യുട്യൂബ് വീഡിയോ ഈ ക്ഷേത്രത്തിന്‍റെതാണ്. ഈ വീഡിയോയിലും നമുക്ക് പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ കാണുന്ന ക്ഷേത്രം തന്നെയാണ് കാണുന്നത് എന്ന് മനസിലാവുന്നു.

ഈ ക്ഷേത്രത്തിന്‍റെ ഗൂഗിള്‍ സ്റ്റ്രീറ്റ് വ്യൂ താഴെ നല്‍കിയിട്ടുണ്ട്. ഈ ക്ഷേത്രം തന്നെയാണ് നമുക്ക് വീഡിയോയില്‍ കാണുന്നത്. തരംഗാ ധാം എന്നാണ് ഈ ക്ഷേത്രത്തിന്‍റെ പേര്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ചുലി ഗ്രാമത്തില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് അയോധ്യയിലെ രാമക്ഷേത്രമല്ല എന്ന് വ്യക്തമാകുന്നു.

നിഗമനം

പോസ്റ്റില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഗുജറാത്തിലെ ഒരു ജെയിന്‍ ക്ഷേത്രത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാവുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഗുജറാത്തിലെ ജെയിന്‍ ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Mukundan K

Result: False