FACT CHECK: അംബാനിയുടെ പേരക്കുട്ടിയെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയുടെ ചിത്രമാണോ ഇത്...? സത്യാവസ്ഥ വായിക്കൂ...
Image courtesy: Financial Express, PTI.
പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യയുടെ ഏറ്റവും വലിയ ധനിപനായ മുകേഷ് അംബാനിയുടെ പേരകുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 6 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
Screenshot: Whatsapp Fact Check Request
മുകളില്‍ നല്‍കിയ വാട്സാപ്പ് സന്ദേശത്തില്‍ നമുക്ക് മുകേഷ് അംബാനി, അദ്ദേഹത്തിന്‍റെ ഭാര്യ നീത അംബാനിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയിനോടൊപ്പം ഒരു ആശുപത്രിയില്‍ നില്‍ക്കുന്നതായി കാണാം. ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “എന്നെന്നും അംബാനിയേട്ടന്‍റെ!!! പേരകുട്ടിയെ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഹോസ്പിറ്റലില്‍ എത്തി.”
ഇതേ പോലെ ഈ ചിത്രം തെറ്റായ വിവരണം ചേര്‍ത്ത് പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook Search showing similar posts.
ഇനി ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന്‍ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിനോട് ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി ഫൈനാന്‍ഷിയല്‍ ടൈംസ് 2014ല്‍ പ്രസിദ്ധികരിച്ച ഈ ലേഖനം ലഭിച്ചു.
Screenshot: Financial Times article dated 30th Oct 2014, PM Narendra Modi at inauguration of HN Reliance Foundation Hospital
ലേഖനം വായിക്കാന്‍-The Financial Times | Archived Link
ഒക്ടോബര്‍ 2014ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത പ്രകാരം എച്.എന്‍. റിലയന്‍സ് ഫൌണ്ടേഷന്‍ ആശുപത്രിയുടെ ഉല്‍ഘാടന ചടങ്ങില്‍ പങ്ക് എടുത്തിരുന്നു. ഈ പരിപാടിയുടെ പല ചിത്രങ്ങള്‍ പി.ടി.ഐ. പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. മുകേഷ് അംബാനി, നീത അംബാനിയും ആശുപത്രിയിലെ ഡോക്ടര്മാര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ പല ചിത്രങ്ങള്‍ ഈ വാര്‍ത്തയില്‍ നമുക്ക് കാണാം. ഇതിലെ ഒരു ചിത്രമാണ് നിലവില്‍ തെറ്റായ വിവരണം ചേര്‍ത്ത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
ഇതോടെ ഈ ചിത്രം നിലവില്‍ പ്രധാനമന്ത്രിയും അംബാനിയും തമ്മില്‍ നടന്ന ഒരു കുടികാഴ്ചയുടെതല്ല എന്ന് വ്യക്തമാണ്. പ്രധാനമന്ത്രി മോദി അംബാനിയുടെ പേരകുട്ടിയെ കാണാന്‍ പോയി എന്ന വാര്‍ത്ത ഞങ്ങള്‍ ഇത്തരം പോസ്റ്റുകള്‍ അല്ലാതെ വേറെ എവിടെയും കണ്ടില്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി തെറ്റായ വാര്‍ത്തയാണ്. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം 6 കൊല്ലം പഴയതാണ്.
Title:അംബാനിയുടെ പേരക്കുട്ടിയെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയുടെ ചിത്രമാണോ ഇത്...? സത്യാവസ്ഥ വായിക്കൂ...
Fact Check By: Mukundan KResult: False