Image Credit: Indian Express, PTI

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക സമരം എന്ന തരത്തില്‍ ഒരു വൃദ്ധന്‍ പോലീസിനെ നേരെ ഇഷ്ടിക എറിയാന്‍ ശ്രമിക്കുന്നത്തിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഇതിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ ഉത്തര്‍പ്രദേശില്‍ പോലീസും ഗ്രാമവാസികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ എന്ന് നമുക്ക് അറിയാം.

പ്രചരണം

Screenshot: A Facebook post claiming the image to be of recent protests against farm bills in Delhi.

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് വൈറല്‍ ചിത്രത്തില്‍ ഒരു വൃദ്ധന്‍ തോക്ക് പിടിച്ച് നില്‍കുന്ന പോലീസ് ഉദ്യോഗസ്ഥനെ നേരെ ഇഷ്ടിക എറിയാന്‍ ശ്രമിക്കുകയാണ്. ഈ ചിത്രം ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പേരിലാണ് പ്രചരിപ്പിക്കുന്നത്.

താഴെ സ്ക്രീന്‍ഷോട്ടില്‍ എം.എല്‍.എ. മുഹമ്മദ്‌ മുഹ്സിനുടെ ഫെസ്ബൂക്ക് പോസ്റ്റ്‌ അടക്കം ഈ ചിത്രം ഡല്‍ഹിയിലെ കാര്‍ഷിക സമരത്തിനോടൊപ്പം ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ കാണാം,

Screenshot: Facebook Search showing similar posts sharing the viral image as farmers clashing with police.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന്‍ കണ്ടെത്തി. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസ് 2013ല്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ലേഖനം 2013ല്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന വര്‍ഗീയ കലാപത്തിനെ കുറിച്ച് ആണ്. ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Screenshot: 2013 Indian Express article: Tense Meerut erupts, six hurt in clash with police at banned mahapanchayat

ലേഖനം വായിക്കാന്‍-Indian Express | Archived Link

ലേഖനത്തില്‍ പി.ടി.ഐക്ക് ചിത്രത്തിന് കടപ്പാട് അറിയിച്ച് ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ നല്‍കിയ വിവരം പ്രകാരം ഈ ചിത്രം 2013ല്‍ മീററ്റില്‍ കലാപം നടന്നത്തിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിണ്ടും പ്രദേശത്ത് സ്ഥിതികള്‍ മോശമായി. സ്ഥിതികളെ നിയന്ത്രിക്കാന്‍ ഗ്രാമത്തില്‍ എത്തിയ പോലീസും ഗ്രാമവാസികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ കാഴ്ചയാണ് നാം ഫോട്ടോയില്‍ കാണുന്നത്.

ഈ ചിത്രത്തിന് നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ല.

നിഗമനം

നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം ഏഴ് കൊല്ലം പഴയതാണ്. ഈ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:2013ലെ ചിത്രം നിലവിലെ കാര്‍ഷിക സമരം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍...

Fact Check By: Mukundan K

Result: False