
വിവരണം
നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളുടെയും മുകളിൽ
രാഷ്ട്രീയക്കാരും സാഹിത്യകാരും സിനിമാപ്രവർത്തകരും ഒക്കെ പറയുന്ന അഭിപ്രായങ്ങളും പരാമർശങ്ങളും പ്രസ്താവനകളും എപ്പോഴും വാർത്ത ആകാറുണ്ട്. വാർത്തയ്ക്കു പുറമേ ചില കാര്യങ്ങൾ വിവാദവും ആകാറുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ എംഎല്‍എ എഎന്‍ ഷംസീറിന്‍റെ പേരില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ `സ്ക്രീൻഷോട്ട് സഹിതമാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോയും അവരുടെ പേജിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത എന്ന മട്ടിലുള്ള ഒരു സ്ക്രീൻഷോട്ടും എ എം ഷംസീർ എംഎൽഎ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്ന വാർത്ത എന്ന മട്ടില്‍ പോസ്റ്റില്‍ നല്‍കിയിട്ടുള്ളത് ഇങ്ങനെയാണ്: “കേന്ദ്രം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചില്ലായിരുന്നു എങ്കിൽ ഈ പാക്കേജ് കേരളം പ്രഖ്യാപിച്ചേനെ കേരളം ഭരിക്കുന്നത് പിണറായിയാണ് ആ ഓർമ്മ എല്ലാവർക്കും വേണം എ എൻ ഷംസീർ”
ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് #ശ്ശൊടാ_ദുരന്തൻ_ലോണ്ടേ_വീണ്ടും..!
” #ഈ_വട്ടാവളിയനെ_പിടിച്ച്…
#പൊട്ടകിണറ്റിലിടാൻ_ഇവടാരുമില്ലേ..”? 🤔 എന്നാണ്.
എന്നാൽ എൻ ഷംസീർ എംഎൽഎ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടുമില്ല ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുമില്ല. യാഥാർത്ഥ്യം മറ്റൊന്നാണ്:
വസ്തുതാ വിശകലനം
ഏഷ്യാനെറ്റിന്‍റെ ന്യൂസ് പോര്‍ട്ടലില്‍ ഇതരത്തില്‍ ഒരു വാര്‍ത്തയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും അവര്‍ ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാന്‍ സാധിച്ചില്ല. മറ്റ് മാധ്യമങ്ങളാരും ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ ഞങ്ങൾ ഈ വാർത്തയുടെ യാഥാർത്ഥ്യം അറിയാനായി എഎം ഷംസീർ എംഎൽഎയെ തന്നെ സമീപിച്ചു.
ഇതൊക്കെ അപകീർത്തിപ്പെടുത്താൻ ഉള്ള വെറും വ്യാജപ്രചരണങ്ങൾ ആണെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തള്ളിക്കളയുക കളയുകയാണ് പതിവെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങൾക്ക് പ്രതികരണങ്ങളുമായി പോകാൻ താൽപര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാൻ ഏഷ്യാനെറ്റിലെ സീനിയർ റിപ്പോർട്ടർ അജയഘോഷുമായി ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ ലോഗോ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയിരിക്കുകയാണ്. ഇത്തരത്തിൽ ഒരു വാർത്ത ഏഷ്യാനെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഞങ്ങളോട് പ്രതികരിച്ചത്.
പൂർണ്ണമായും വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്തിരിക്കുന്നത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്.
ഇത്തരത്തിലൊരു പരാമർശം എഎം ഷംസീര്‍ എംഎൽഎ നടത്തിയിട്ടില്ല, ഇങ്ങനെ ഒരു വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.

Title:കേന്ദ്ര സാമ്പത്തിക പാക്കേജിനെ പറ്റി എഎന്‍ ഷംസീര്‍ എംഎൽഎയുടെ പരാമർശത്തെപ്പറ്റിയുള്ള മാധ്യമ സ്ക്രീൻഷോട്ട് വ്യാജമാണ്…
Fact Check By: Vasuki SResult: False
