ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
വിവരണം
തിരുവനന്തപുരം പാറശാല പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അജ്ഞാതന്‍ അടിച്ച് തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ പിടികൂടിയെന്ന പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. 24 നല്‍കിയ വാര്‍ത്ത എന്ന പേരിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷി പാലയാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 152ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ച് തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പിടികൂടിയിട്ടുണ്ടോ? 24 ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് പ്രചരിക്കുന്ന വാര്‍ത്ത 24 ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലോ അവരുടെ വെബ്സൈറ്റിലോ ഉണ്ടോയെന്ന് പരിശോധിച്ചെങ്കിലും വാര്‍ത്ത കണ്ടെത്താനായില്ലാ. അതെ സമയം പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് 24 ന്യൂസ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ പ്രതികരണ പോസ്റ്റ് പങ്കുവെച്ചത് കണ്ടെത്താന്‍ കഴിഞ്ഞു.
24 ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം എന്ന കീവേര്‍ഡ‍് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ പ്രതിയെ പിടികൂടിയതിനെ കുറിച്ച് മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ വാര്‍ത്ത നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞു. സിഐടിയു പൊന്‍വിള യൂണിറ്റ് പ്രസിഡന്‍റും പൊന്‍വിള ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഷൈജുവിനെയാണ് പോലീസ് പിടികൂടിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാധ്യമം വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-
നിഗമനം
24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച വാര്‍ത്ത സ്ക്രീന്‍ഷോട്ടാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ലാ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ച് തകര്‍ത്ത സംഭവത്തില്‍ സിഐടിയു നേതാവിനെയാണ് പോലീസ് പിടികൂടിയത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False