
വിവരണം
മന്ത്രി ഷൈലജ ടീച്ചര്‍ക്ക് ലണ്ടന്‍ മാഗസിന്‍ പരസ്കാരം.. എന്ന പേരില്‍ ഒരു പേോസ്റ്റ് കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഖാവ് പിണറായി വിജയന്‍ എന്ന ഗ്രൂപ്പില്‍ വി.ആര്‍.സാലിന്‍ വടക്കെമുറിയില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,400ല്‍ അധികം റിയാക്ഷനുകളും 513ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മാസികയുടെ പുരസ്കാരത്തിനാണോ മന്ത്രി കെ.കെ.ഷൈലജ അര്‍ഹത നേടിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ലോകത്തെ മികച്ച 50 ചിന്തകരെ തിരഞ്ഞെടുക്കുന്നതിനായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്‌ട് മാസിക നടത്തിയ സര്‍വേയിലാണ് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ അര്‍ഹത നേടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് കാലത്തെ ചിന്തകള്‍ പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവെച്ച ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടെത്തുകയായിരുന്നു പ്രൊസ്‌പെക്‌ട് മാഗസിന്‍ ഈ സര്‍വേയിലൂടെ ലക്ഷ്യമിട്ടതെന്ന് അവരുടെ വെബ്‌സൈറ്റില്‍ ഇതെകുറിച്ചുള്ള ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ 50 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖരായ വ്യക്തികള്‍ക്ക് തുടര്‍ന്ന് പുരസ്കാരം നല്‍കുമെന്ന് മാഗസിന്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് അവരുടെ ലേഖനത്തിലെ വിവരങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയും.
പ്രോസ്പെക്‌ട് മാഗസിന്‍റെ സര്‍വേയില്‍ ഒന്നാം സ്ഥാനം നേടിയ മന്ത്രി കെ.കെ.ഷൈലജയ്ക്ക് ഈ അര്‍ഹതയ്ക്ക് പുറമെ പുരസ്‌കാരം നല്‍കുമെന്ന് പ്രോസ്‌പെക്‌ട് പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.വി.സുധീറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു-
പ്രോസ്‌പെക്‌ട് മാസിക നടത്തിയ സര്‍വേയിലാണ് മന്ത്രി ഒന്നാം സ്ഥനത്ത് എത്തിയത്. ഇതിന് പുറമെ പുരസ്‌കാരം ഒന്നും തന്നെ പ്രഖ്യാപിച്ചതായി അറിവില്ലെന്നും കെ.വി.സുധീര്‍ വ്യക്തമാക്കി.
പ്രോസ്‌പെക്‌ട് മാഗസിന്‍ സര്‍വേഫലം വന്ന ശേഷം പുറത്തിറക്കിയ പോസ്റ്റര്‍-

പ്രോസ്‌പെക്‌ട് മാഗസിന്‍ ലേഖനം-

നിഗമനം
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്‌ട് മാസികയുടെ സര്‍വേയിലാണ് മന്ത്രി കെ.കെ.ഷൈലജ ഒന്നാമത് എത്തിയത്. പുരസ്‌കാരം നല്‍കുമെന്ന് മാസിക പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പ്രോസ്പെക്‌ട് മാസികയുടെ പുരസ്‌കാരത്തിനല്ല മന്ത്രി കെ.കെ.ഷൈലജ അര്‍ഹത നേടിയത്, സര്‍വേയിലാണ് ഒന്നാമത്..
Fact Check By: Dewin CarlosResult: False
