വിവരണം

ബീഹാർ ഈദ് ഗാഹിന് നേരെ ഹിന്ദു ഭീകരാക്രമണം...അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്.... എന്ന തലക്കെട്ട് നല്‍കിയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ജൂണ്‍ ആറ് മുതല്‍ പ്രചരിക്കുന്നുണ്ട്. ശറഫുദ്ധീന്‍ അബു എന്ന വ്യക്തിയുടെ പ്രൊഫിലില്‍ അപ്‌ലോഡ‍് ചെയ്തിരിക്കുന്ന പോസ്റ്റില്‍ രണ്ടു പേര്‍ക്ക് അമ്പ് കൊണ്ട് അക്രമണമേറ്റതായി കാണാന്‍ കഴിയുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 500ല്‍ അധികം ഷെയറുകളും 48ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈദ് ഗാഹിന് നേരെ നടന്ന ഹിന്ദു ആക്രമണം തന്നെയാണോ പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നത് പിന്നിലെ വാസ്‌തവം. വസ്‌തുത എന്തെന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ഇതേ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നോ എന്നറിയാനായി ഞങ്ങൾ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ പരിശോധിച്ചു നോക്കി. the quint, ഹിന്ദുസ്ഥാൻ ടൈംസ്, എന്നീ വെബ്‌സൈറ്റുകൾ വാർത്ത നൽകിയിട്ടുണ്ട്. കൂടാതെ വസ്തുത പരിശോധന വെബ്‌സൈറ്റുകളായ the lallantop, altnews എന്നീ വെബ്‌സൈറ്റുകൾ ഇതേ വാർത്തയുടെ വസ്തുത പരിശോധന നടത്തിയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ കഴിഞ്ഞു.

ദ് ക്വിന്‍റ് വിശദമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്‍റെ പരിഭാഷ താഴെ കൊടുക്കുന്നു.

“ബീഹാറിലെ കിഷന്‍ഗന്ജ് മേഖലയിലാണ് സംഭവം നടക്കുന്നത്. സഹോദരങ്ങളായ രണ്ടു മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള ടീ ഗാര്‍ഡന്‍ പ്രദേശത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കയ്യേറിയത് മുതലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 40 ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദിവാസികള്‍ സ്ഥലം കയ്യേറുന്നത്. പിന്നീട് മു‌സ്‌ലിം സഹോദരങ്ങള്‍ ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്നു പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പോലീസും നടത്തി വന്നിരുന്നു. ഇതിനിടയിലാണ് റംസാന്‍ ദിവസം ടീ ഗാര്‍ഡനില്‍ നിന്നും നൂറു മീറ്റര്‍ അകലെ ഈദ് ഗാഹ് നടക്കുന്നതിനരികിലായി ശ്രീരാമന്‍റെ ചിത്രമുള്ള ഒരു പതാക പ്രത്യക്ഷപ്പെടുന്നത്. ഇതിനെ തുടർന്ന് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട 2,000-4,000 വരെയുള്ള ജനക്കൂട്ടം ടീ ഗാര്‍ഡനില്‍ കുടിയേറിയ ആദിവാസികളുടെ അടുത്തേക്ക് എത്തി. പിന്നീട് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റത്തിന് ഒടുവില്‍ 70-80 ആദിവാസികളുടെ കൂട്ടത്തിന് നേരെ മുസ്‌ലിം വിഭാഗക്കാര്‍ കല്ല് വലിച്ചെറിയുകയായിരുന്നു എന്നാണ് കിഷന്‍ഗന്ജ് എസ്‌പി കുമാര്‍ ആശിഷ് ദ് ക്വിന്‍റിന് നല്‍കി വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്. കല്ലേറില്‍ പ്രകോപിതരായ ആദിവാസികള്‍ അമ്പും വില്ലും ഉപയോഗിച്ച് മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ടവരെ നേരിടാന്‍ ശ്രമിച്ചെന്നും ഇതില്‍ ഒന്‍പത് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. ബാക്കിയുള്ളവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളത്. ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. 50 പേര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്ടര്‍ ചെയ്യുകയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന 1,000 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രദേശത്തെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത് പോലെ ഈദ് ഗാഹിനെതിരെ നടന്ന ഹിന്ദു അക്രമണമല്ല ഇതെന്ന് വ്യക്തമാണ്.

ദ് ക്വിന്‍റ് റിപ്പോര്‍ട്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ-

Archived Link

altnewsarchived link

Thelallantop.com വിഷയത്തില്‍ നടത്തിയ വസ്‌തുത പരിശോധന വീ‍ഡിയോ കാണാം-

archived linkthelallantop

നിഗമനം

ഫെയ്‌സ്ബുക്ക് പ്രചരണങ്ങളിലെ അവകാശവാദം തികച്ചും വസ്‌തുത വിരുദ്ധമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:ബീഹാറില്‍ ഈദ് ഗാഹിന് നേരെ ഹിന്ദു ഭീകരാക്രമണം നടന്നോ?

Fact Check By: Harishankar Prasad

Result: False