
Representative Image
എന്തുകൊണ്ടാണ് ഇന്ത്യകാര് ഇത്ര അഴിമതി നടത്തുന്നത് എന്നതിനെ കുറിച്ച് ന്യൂസീലന്റില്‍ നടത്തിയ പഠനം എന്ന തരത്തില്‍ ഫെസ്ബുക്കില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ന്യൂസീലന്റില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പോസ്റ്റില്‍ പറയുന്നതും എനിട്ട് എന്താണ് ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

Facebook search showing various posts claiming to be a New Zealand study on Corruption in India propagating since last few months.
മുകളില്‍ നല്കിയ സ്ക്രീന്‍ഷോട്ടില്‍ ഇന്ത്യയില്‍ എന്തുകൊണ്ടാണ് ഇത്ര അഴിമതി എന്നത്തിനെ കുറിച്ച് ന്യൂ സീലന്റില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന നീണ്ട പോസ്റ്റുകള്‍ നമുക്ക് കാണാം.
എന്താണ് ഈ പോസ്റ്റുകളില്‍ പറയുന്നത്?
“എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്?
ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് ലേഖനത്തിൽ പറയുന്നത്.
1. ഇന്ത്യക്കാർ ഹോബ്സിയൻ ആണ്: (സ്വാർത്ഥതാല്പര്യമുള്ള സംസ്കാരം)
2.ഇന്ത്യയിയിൽ അഴിമതി ഒരു സാംസ്കാരിക വശ മാണ്. ഇന്ത്യക്കാർ അഴിമതി ദോഷമായി ചിന്തിക്കുന്നില്ല. കാരണം അഴിമതി സ്വാഭാവികമായി പ്രചാരത്തിലുണ്ട്.
3 അഴിമതിക്കാരെ തിരുത്തുന്നതിനേക്കാൾ അവരെ ഇന്ത്യക്കാർ സഹിക്കുന്നു.
എന്തുകൊണ്ടാണ്
ഇന്ത്യക്കാർ അഴിമതിക്കാരായത് എന്നറിയാൻ, അവരുടെ രീതികളും പ്രവർത്തികളും നോക്കുക.
മതം ഇന്ത്യയിൽ ഒരു ഇടപാടാണ്. ദൈവത്തിന് പണം നൽകുകയും പകരം പ്രതിഫലംപ്രതീക്ഷിക്കുകയും ചെയ്യുന്ന ഇടപാട്.
അർഹതയില്ലാത്തവർ പോലും സഹായത്തിന് പണം കൊടുത്ത് ദൈവത്തോട് അപേക്ഷിക്കുന്നു.
ആരാധനാലയത്തിൻ്റെ മതിലുകൾക്ക് പുറത്തുള്ള ലോകത്ത് അത്തരമൊരു ഇടപാടിന് “കൈക്കൂലി” എന്നാണ് പേര്.
ഇന്ത്യക്കാരൻ ആരാധന ആലയങ്ങൾക്ക് പണം മാത്രമല്ല, മറിച്ച് സ്വർണ്ണ കിരീടങ്ങളും രത്നമാലകളും നൽകുന്നു.
അവന്റെ ദാനങ്ങൾ ദരിദ്രർക്കല്ല, മറിച്ച് അവന്റെ ദാനം ദൈവത്തിന് ഉള്ളതാണ്. അതിനാൽ ഇന്ത്യയിലെ ആരാധനാലയങ്ങളിൽ സമ്പത്ത് അടിഞ്ഞു കൂടുന്നു, കോടിക്കണക്കിനുള്ള സ്വത്തുക്കൾ ഉപയോഗ ശ്യൂന്യമായി, എന്തുചെയ്യണ മെന്നറിയാതെ കിടക്കുന്നു ‘
യൂറോപ്യർ ഇന്ത്യയിൽ വന്നപ്പോൾ സ്കൂളുകൾ പണിതു. ഇന്ത്യക്കാർ യൂറോപ്പിലേക്കും യുഎസ്എയിലേക്കും പോകുമ്പോൾ അവർ അവിടെ ആരാധനാലയങ്ങൾ പണിയുന്നു.
ദൈവംപോലും അനുഗ്രഹം കൊടുക്കുന്നതിനായി പണം സ്വീകരിക്കുന്നു വെങ്കിൽ, അതേപോലെ കാര്യം നേടുന്നതിൽ കൈക്കൂലി തെറ്റല്ലെന്ന് ഇന്ത്യക്കാർ വിശ്വസിക്കുന്നു.
ഇതിനാലാണ് ഇന്ത്യക്കാർ വളരെ എളുപ്പത്തിൽ ദുഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ സംസ്കാരം അത്തരം ഇടപാടുകളെ ഉൾക്കൊള്ളുന്നു
1: അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരനെ ജനം തള്ളി പറയുന്നില്ല, മറിച്ച് അംഗീകരിച്ച് വീണ്ടും അധികാരത്തിൽ ഏറ്റുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരത്തിൽ ഒന്ന് ചിന്തിക്കാൻ പോലും കഴിയില്ല.
2: അഴിമതിയോടുള്ള ഇന്ത്യൻ ധാർമ്മികത വ്യക്തതയോടെ അതിന്റെ ചരിത്രത്തിൽ കാണാം. കവാടങ്ങൾ തുറക്കുന്നതിനായി കാവൽക്കാക്ക് പണം നൽകിയതിനുശേഷം പട്ടണങ്ങളും രാജ്യങ്ങളും പിടിച്ചെടുത്തതായും, കീഴടക്കിയതായും ഇന്ത്യൻ ചരിത്രം പറയുന്നു.
ഇത്തരം അഴിമതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാത്രം പ്രത്യേകതയാണ്.
പുരാതന ഗ്രീസിനെയും ആധുനിക യൂറോപ്പിനെയും അപേക്ഷിച്ച് ഇന്ത്യക്കാർ എത്രമാത്രം കുറച്ച് യുദ്ധം ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിൽ യുദ്ധം ആവശ്യമില്ല, സൈന്യത്തെ കീഴടക്കാൻ കൈക്കൂലി മാത്രം മതിയായിരുന്നു.
ഇന്ത്യൻ കോട്ടകൾ കീഴടക്കിയ ചരിത്രത്തിൽ എല്ലായ്പ്പോഴും ഒരു സാമ്പത്തിക കൈമാറ്റം ഉണ്ടായിരുന്നു.
മുഗളന്മാർ മറാത്തക്കാരെയും രജപുത്രരെയും കീഴടക്കിയതിൽ വരെ കൈക്കൂലിയുടെ ഒരു ചരിത്രമുണ്ട്.
ശ്രീനഗറിലെ രാജ, കൈക്കുലി വാങ്ങിയ ശേഷം ദാരഷിക്കോയുടെ മകൻ സുലൈമാനെ ഔറംഗസീബിന് കൊല്ലാൻ വിട്ടുകൊടുത്തു.
കൈക്കൂലി മൂലം രാജ്യദ്രോഹത്തിന് വലിയതോതിൽ പിടിയിലായ ഇന്ത്യക്കാരുടെ നിരവധി കേസുകൾ പണ്ട് മുതലേയുണ്ട്.
ഇന്ത്യയിൽ ദൈവത്തിനു പോലും കൈക്കൂലി നൽകണം എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചു.
3: ഓരോരുത്തരും ധാർമ്മികമായി പെരുമാറിയാൽ എല്ലാവർക്കും ഉയർന്നുവരാമെന്ന സിദ്ധാന്തത്തിൽ ഇന്ത്യക്കാർ വിശ്വസിക്കുന്നില്ല,
കാരണം അത് അവരുടെ വിശ്വാസത്തിൽ ഉൾപ്പെട്ട സന്ദേശമല്ല.
അസമത്വം അഴിമതി നിറഞ്ഞ സമൂഹത്തിന് മറ്റൊരു കാരണമായി.
ചോദ്യം ഇതാണ്: മറ്റ് ‘പരിഷ്കൃത’ രാജ്യക്കാർ അല്ലാത്ത ഇന്ത്യക്കാർക്ക് മാത്രം എന്തുകൊണ്ടാണ് ഒരു ഇടപാട് സംസ്കാരം?
ഇന്ത്യയിൽ ഇന്ത്യക്കാരില്ല, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും, മറ്റു മതങ്ങളും മാത്രമേ ഉള്ളൂ.
( അതെ! ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ന്യൂസീലാന്റ്.)”
ഇത് ന്യൂ സീലന്റില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ആണോ?
ഇല്ല! ഇങ്ങനെ യാതൊരു പഠനത്തിനെ കുറിച്ച് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചില്ല. ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത് ഈ പോസ്റ്റ് നാലു കൊല്ലം കൊണ്ട് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ഇംഗ്ലീഷ് ലേഖനത്തിന്റെ അതേപടി നടത്തിയ മലയാളം തര്‍ജ്ജമയാണ്. ലേഖനത്തിന്റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്കിട്ടുണ്ട്.

Tennews article containing the exact content in English.
ലേഖനം വായിക്കാന്‍-Tennews | Archived Link
മുകളില്‍ നല്കിയ ലേഖനത്തിന്റെ മലയാളം തര്‍ജ്ജമയാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടെന്‍ ന്യൂസ് എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഈ ലേഖനത്തിന്റെ ലേഖകന്‍ മുന്‍ സി.ബി.ഐ. ജോയിന്റ ഡയറക്ടരായിരുന്ന ശാന്തോനു സെനാണ് എന്ന് മനസിലാവുന്നു. അദ്ദേഹം എഴുതിയ ലേഖനത്തില്‍ ഈ കാര്യങ്ങള്‍ ന്യൂസീലന്റ് കാരനായ ‘ബ്രായന്‍ ഫ്രം ഗോഡ്സോന്’ എന്നൊരു ന്യൂ സീലന്റുകാരന്റെ ഇന്ത്യയിലെ അഴിമതിയെ കുറിച്ചുള്ള അഭിപ്രായമായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതില്‍ യാതൊരു പഠനത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല.
ഞങ്ങള്‍ ബ്രായന്‍ ഫ്രം ഗോഡ്സോന് എന്ന വ്യക്തിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യാതൊരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചില്ല. എന്തായാലും ഇത് ഒരു ആളുടെ വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ പിന്തുണയായി യാതൊരു പഠനത്തിനെ ചുണ്ടികാണിച്ചിട്ടില്ല. ഈ അഭിപ്രായങ്ങള്‍ എവിടെ ആരാണ് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത് എന്നത്തിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.
പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ എത്രത്തോളം പ്രശസ്തമാണ് എന്നതിനെ കുറിച്ച് പറയാന്‍ കഴിയില്ല. പക്ഷെ പോസ്റ്റില്‍ പറയന്ന പോലെ ന്യൂ സീലന്റ് ലോകത്തിലെ ഏറ്റവും കുറഞ്ഞ അഴിമതിയുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ കറപ്ഷന്‍ പര്സപഷന് ഇണ്ടേക്സ് പ്രകാരം ന്യൂ സീലന്റ് ഡന്മാര്ക്കിനോപ്പം ഒന്നാം സ്ഥാനത്താണ്.
നിഗമനം
ഫെസ്ബൂക്കില്‍ ഇന്ത്യയില്‍ എന്തുകൊണ്ടാണ് അഴിമതി വലിയ തരത്തില്‍ നടക്കുന്നത് എന്നതിനെ കുറിച്ച് ന്യൂ സീലണ്ടില് നടത്തിയ പഠനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന കുറിപ്പുകള്‍ തെറ്റാണ്. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ന്യൂ സീലന്റില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയതല്ല. പകരം ബ്രായന്‍ ഫ്രം ഗോഡ്സോന് എന്ന അജ്ഞാത വ്യക്തിയുടെ പേരില്‍ 2016 മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ്.

Title:ന്യൂസീലന്റില്‍ ഇന്ത്യയിലെ അഴിമതിയെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് എന്ന തരത്തില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: Misleading
