FAKE ALERT: പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എ.ബി.വി.പി പ്രവര്‍ത്തകരുടെ ചിത്രം വ്യാജമാണ്.
പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത് നമ്മള്‍ മാധ്യമങ്ങളില്‍ നിന്നും സമുഹ മാധ്യമങ്ങളില്‍ നിന്നും ദിവസവും അറിയുന്നു. പ്രതിഷേധകരായി മിക്കവാറും പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ അണികളും അല്ലെങ്കില്‍ സാധാരണ ജനങ്ങളും, വിദ്യാര്‍ഥികളെയുമായാണ് നമ്മള്‍ കാണുന്നത്. അതേ സമയം ബിജെപി/സംഘപരിവാര്‍ അണികള്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് പലയിടത്തും മാര്‍ച്ച് നടത്തിയതായി നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയതായി വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
Archived Link |
ജനുവരി 1, 2020 മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റില്‍ നമുക്ക് എ.ബി.വി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നതായി കാണാം. ഇവര്‍ കയ്യില്‍ പിടിച്ച ബാനറില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ- “ ഞങ്ങള്‍ എന്‍.ആര്‍.സി., CAB, CAA എന്നി വിഷയങ്ങളെ പിന്തുണക്കുന്നില്ല. മോഡി ഗോ ബാക്ക്, ടകള അമിത് ഗോ ബാക്ക്” ഇതിന്‍റെ ഒപ്പം എ.ബി.വി.പി ആസാം എന്നൊരു #ടാഗും നല്‍കിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടന തന്നെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിന്‍റെ ചിത്രമാണോ ഇത്? യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
മുകളില്‍ നല്‍കിയ ഫലങ്ങളില്‍ കാണുന്ന പോലെ അഹമദാബാദ് മിറര്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ ലിങ്ക് ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Ahmedabad Mirror | Archived Link |
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഞങ്ങള്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണക്കുന്നു എന്ന് വ്യതമായി എഴുതിയത് കാണുന്നു. വാര്‍ത്ത പ്രകാരം ഡിസംബര്‍ 18, 2019ന് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ 500റോളം പ്രവര്‍ത്തകര്‍ അഹ്മദാബാദിലെ സാബര്‍മതി ആശ്രമത്തിന്‍റെ സമീപത്ത് പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് ഒരു റാലി സംഘടിപ്പിച്ചിരുന്നു. റാലിയില്‍ ഗുജറാത്തിലെ പല ജില്ലകളില്‍ നിന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ പൌരത്വ ഭേദഗതി നിയമത്തിനു പിന്തുന്ന പ്രഖ്യപ്പിക്കുന്ന ബാനറുകളും പ്ലാകാര്‍ഡുകളും പിടിച്ച് പങ്കെടുത്തിരുന്നു. ഈ ചിത്രവും ഇതേ റാലിയുടെതാണ്.
രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തി നോക്കിയാല്‍ പ്രസ്തുത പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് മനസിലാക്കുന്നു.
അഹമദാബാദ് ടൈംസ് നല്‍കിയ വാര്‍ത്തയില്‍ എ.ബി.വി.പി. ജോയന്‍റ് സെക്രട്ടറി നിഖില്‍ മെത്തിയയുടെ പരാമര്‍ശം നല്‍കിട്ടുണ്ട്. ഗുജറാത്ത് എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയാണ് നിഖില്‍ മെത്തിയ. ഇദേഹത്തിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഞങ്ങള്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രവുമായി താരതമ്യം ചെയ്തപ്പോള്‍ ചിത്രത്തില്‍ നീല കുര്‍ത്ത അണിഞ്ഞ എ.ബി.വി.പിയുടെ ധ്വജം കയ്യില്‍ പിടിച്ച് നില്‍കുന്ന വ്യക്തിയാണ് എന്ന് മനസിലായി.
ഞങ്ങള്‍ നിഖില്‍ മെത്തിയയുമായി സംസാരിച്ചപ്പോള്‍ അദേഹം ചിത്രത്തില്‍ കാണുന്നത് അദേഹം തന്നെയാണ് എന്ന് സ്ഥിരികരിച്ചു. കുടാതെ അദേഹത്തിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈലില്‍ താഴെ നല്‍കിയ പോസ്റ്റുമിട്ടു.
നിഗമനം
പോസ്റ്റില്‍ നല്‍കിയ ചിത്രം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് എ.ബി.വി.പി. പ്രവര്‍ത്തകര്‍ കേന്ദ്രത്തിലെ ബിജിപി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിധരിപ്പിക്കുന്നവയാണ്.
Title:FAKE ALERT: പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എ.ബി.വി.പി പ്രവര്‍ത്തകരുടെ ചിത്രം വ്യാജമാണ്.
Fact Check By: Mukundan KResult: False