
ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ സിഖുകളുടെ സൈന്യം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ആയുധങ്ങള്‍ എടുത്ത് റോഡില്‍ മാര്‍ച്ച് നടത്തുന്ന സിഖുകളുടെ ഒരു കൂട്ടത്തിനെ കാണാം. ഇവരെ നിഹങ്ങ് സിഖ് എന്നാണ് പറയുന്നത്. പഞ്ചാബില്‍ നിന്ന് ഇവര്‍ കര്‍ഷക സമരത്തില്‍ പങ്ക് എടുക്കാനാണ് വന്നത് എന്ന് വാദിച്ച് വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇങ്ങനെയാണ്: “കർഷകരെ സപ്പോർട്ട് ചെയ്യാൻ പഞ്ചാബികളുടെ സ്വന്തം സൈന്യം സംഘികൾ ചെന്ന് ചാടേണ്ട ഇവരുടെ മുന്നിൽ 😄”
ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar results.
ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഈ വീഡിയോ In-Vid We Verify ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് വിവിധ ചിത്രങ്ങളില്‍ വിഭജിച്ചു. ഈ ചിത്രങ്ങളില്‍ നിന്ന് ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2018ല്‍ യുട്യൂബില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു.
വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ 2018ല്‍ സിഖ് സംഘടനകളുടെ ‘ഡല്‍ഹി ഫതഹ് ദിവസ്’ ആഘോഷത്തിന്‍റെ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ചാണിത്.
ഈ രണ്ട് വീഡിയോകള്‍ തമ്മില്‍ താരതമ്യം താഴെ നമുക്ക് ചിത്രങ്ങളില്‍ കാണാം. ഈ രണ്ട് വീഡിയോകളും ഒരേ പരിപാടിയുടെതാണ് എന്ന് താരതമ്യത്തില്‍ നിന്ന് വ്യക്തമാകുന്നു.


ഈ ഫാക്റ്റ് ചെക്ക് ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
An Old Video Of Nihang Sikhs Procession Is Being Linked With The Recent Farmer’s Protest
ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന നിഹങ്ങ് സിഖുകളുടെ ഒരു വീഡിയോ നമുക്ക് താഴെ കാണാം:
നിഗമനം
നിഹങ്ങ് സിഖുകളുടെ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ്. നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധമില്ല. അതിനാല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം തെറ്റാണ്.

Title:ഡല്‍ഹിയില്‍ കര്‍ഷകരെ പിന്തുണക്കാന്‍ എത്തിയ നിഹങ്ങ് സിഖുകളുടെ വീഡിയോയാണോ ഇത്? സത്യമറിയൂ…
Fact Check By: Mukundan KResult: False
