
കന്നഡ സിനിമയില്‍ റോക്കിംഗ് സ്റ്റാര്‍ എന്ന തരത്തില്‍ അറിയപെടുന്ന പ്രസിദ്ധ നടന്‍ യാഷിന്‍റെ 2018ലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ ഈ അടുത്ത കാലത്ത് പുറത്ത് വന്നിട്ടുണ്ട്. ടീസാറിന് ട്വിട്ടാര്‍, യുട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ഇത് വരെ ലഭിച്ചിരിക്കുന്നത് റെക്കോര്‍ഡ് വ്യുസാണ്. ഈ ടീസര്‍ കേരളമടക്കം രാജ്യത്ത് മുഴുവന്‍ സാമുഹ്യ മാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്.
ഇതിനിടയില്‍ യാഷിന്‍റെ 2018ലെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ യാഷ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥന നടത്തുന്നതായി നമുക്ക് കാണാം. ഈ ഫോട്ടോ പ്രചരിക്കുന്നത് യാഷ് സംഘപരിവാറിനെ പിന്തുണക്കുന്നതാണ് എന്ന വാദത്തോടെയാണ്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തി. ഈ വാദം തെറ്റാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. താന്‍ ഒരു പാര്‍ട്ടിയെയും വ്യക്തിപരമായി പിന്തുണക്കുന്നില്ല എന്ന് യാഷ് മാധ്യമങ്ങളോട് പല തവണ വ്യക്തമാക്കിട്ടുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook post claiming Kannada Cinema’s ‘Rocking Star’ Yash is a BJP/RSS supporter.
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് യാഷ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ പങ്കെടുക്കുന്നതായി കാണാം. ഈ ചിത്രത്തിന് താഴെ യാഷിന്‍റെ സിനിമ കെ.ജി.എഫിലെ ഒരു കാഴ്ചയും നമുക്ക് രണ്ടാമത്തെ ചിത്രത്തില്‍ കാണാം. ഈ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“ചെക്കൻ KGF ഇറങ്ങുന്നതിനു മുമ്പേ സംഘി ആയിരുന്നു 😇🤭
(ചിത്രം : കർണാടക നിയമസഭ എലെക്ഷൻ പ്രചരണം 2018 മെയ് )”
ഇതേ അടികുറിപ്പോടെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സമാനമായ പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook search showing similar results.
ഇതേ പോലെ പല പോസ്റ്റുകളും യാഷ് ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്നതായി കാണിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു പോസ്റ്റ് നമുക്ക് താഴെ കാണാം.
Screenshot: Images of Yash campaigning for BJP candidate shared with a dialogue from his upcoming move.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ യാഷ് ബിജെപി കാരനാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
യഥാര്‍ത്ഥത്തില്‍ യാഷ് ഒരു പാര്‍ട്ടിയെ പിന്തുണക്കുന്നില്ല പക്ഷെ ജയിക്കാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ഥിക്ക് വേണ്ടി താന്‍ പ്രചരണം നടത്തുമെന്ന് യാഷ് വ്യക്തമാക്കിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി തന്നെയാണ് മെയ് 2018ല്‍ കര്‍ണാടക നിയമസഭക്കുള്ള തെരെഞ്ഞെടുപ്പില്‍ യാഷ് മൈസൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി എസ്.എ. രാംദാസിന് വേണ്ടി പ്രചരണം ചെയ്തത്. നാം പോസ്റ്റുകളില്‍ കാണുന്ന ചിത്രം ഈ പ്രചരണത്തിന്‍റെതാണ്.
ലേഖനം വായിക്കാന്‍- Deccan Herald | Archived Link
പക്ഷെ ഇതേ തെരഞ്ഞെടുപ്പില്‍ യാഷ് ജെ.ഡി. (എസ്) സ്ഥാനാര്‍ഥിക്ക് വേണ്ടിയും മാണ്ഡ്യയില്‍ പ്രചരണം ചെയ്തിരുന്നു. കുടാതെ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ യാഷ് കോണ്‍ഗ്രസ്-ജെ.ഡി. (എസ്) സഖ്യത്തിന് വേണ്ടി വിണ്ടും മാണ്ഡ്യയില്‍ റോഡ് ഷോ നടത്തിയിരുന്നു.
ലേഖനം വായിക്കാന്‍- TNIE | Archived Link
മന്ധ്യയില്‍ തന്നെ ബി.ജെ.പിയുടെ പിന്തുണ ലഭിച്ച് ലോകസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിച്ച നടി സുമലത അംബരീഷിന് വേണ്ടിയും നടന്‍ ദര്‍ശനോടൊപ്പം യാഷ് വോട്ട് അഭ്യര്‍ഥിച്ചിരുന്നു.
HDK erred in taking Amby’s mortal remains to Mandya, says JD(S) MP (deccanchronicle.com)
മാധ്യമങ്ങളോട് 2018ല്‍ തന്നെ യാഷ് തന്‍റെ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു. “എനിക്ക് പ്രധാനമായിട്ടുള്ളത്ത് ജനങ്ങളുടെ വികസനത്തിന് വേണ്ടി ബാധ്യസ്ഥരായ നല്ല സ്ഥാനാര്‍ഥികളാണ്”, എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുടാതെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പിന്നെയും വ്യക്തമാക്കി പറഞ്ഞത്, “എനിക്ക് തോന്നുന്നില്ല ഞാന്‍ പല സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് കണ്ട് വോട്ടര്‍മാരില്‍ തെറ്റായ സന്ദേശം പോകും എന്ന്. ഞാന്‍ പ്രചരണം ചെയ്യുന്നത് ഞാന്‍ മനസിലാക്കുന്നതോളം നല്ല പ്രവര്‍ത്തനം ചെയ്ത നേതാക്കള്‍ക്ക് വേണ്ടിയാണ്. ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നല്ല സ്ഥാനാര്‍ഥികള്‍ക്കാണ് ഞാന്‍ മഹത്വം കൊടുക്കുന്നത്.”
The News Minute | Archived Link
എനിക്ക് രാഷ്ട്രീയത്തെ ക്കാളും വലിയത് മനുഷ്യത്വമാണെന്നും യാഷ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കി. വിദ്യാഭ്യാസവും, ആരോഗ്യവും, അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു നേതാവ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ആവണം എന്ന് യാഷ് 2018ല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിഗമനം
2018ല്‍ യാഷ് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുത്തിരുന്നു പക്ഷെ അതെ പോലെ മറ്റു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും യാഷ് വോട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. യാഷ് വ്യക്തിപരമായി യാതൊരു രാഷ്ട്രിയ പാര്‍ട്ടിയെ പിന്തുണിക്കുന്നില്ല പക്ഷെ ജനങ്ങളുടെ വികസനം ഉറപ്പാക്കും എന്ന് തോന്നുന്ന നല്ല സ്ഥാനാര്‍ഥികളെ യാഷ് പിന്തുണിച്ചിട്ടുണ്ട്. ഇവരെ പിന്തുണക്കുമ്പോള്‍ യാഷ് രാഷ്ട്രീയം നോക്കാറില്ല.

Title:‘റോക്കിംഗ് സ്റ്റാര്‍’ യാഷ് ‘സംഘി’യാണോ? സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Partly False
